കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പി'ലേക്ക് ഇന്ത്യ; ഒറ്റ വോട്ടര്‍ പട്ടികയുമായി മോദി സര്‍ക്കാര്‍, ചര്‍ച്ച

Google Oneindia Malayalam News

ദില്ലി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വാദത്തിന്റെ വക്താക്കളാണ് ബിജെപി. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ അഭിപ്രായത്തോട് യോജിച്ചിരുന്നു. ഇതിലേക്ക് അടുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക എന്ന ആശയം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയം ചര്‍ച്ച ചെയ്തുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Recommended Video

cmsvideo
PMO Explores Common Voter List For Lok Sabha, State And Local Polls | Oneindia Malayalam

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ തുടങ്ങി എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലുള്ള ഒറ്റ വോട്ടര്‍ പട്ടിക നടപ്പാക്കുക എന്നതാണ് ആശയം. വിശദാംശങ്ങള്‍ ഇങ്ങനെ....

ആഗസ്റ്റ് 13ന് ചേര്‍ന്ന യോഗം

ആഗസ്റ്റ് 13ന് ചേര്‍ന്ന യോഗം

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്രയുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 13ന് ചേര്‍ന്ന യോഗമാണ് രാജ്യത്ത് ഒരു വോട്ടര്‍ പട്ടിക എന്ന വിഷയം ചര്‍ച്ച ചെയ്തത്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ലജിസ്ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്തി രാജ് സെക്രട്ടരി സുനില്‍ കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

രണ്ടു നിര്‍ദേശങ്ങള്‍

രണ്ടു നിര്‍ദേശങ്ങള്‍

രണ്ടു നിര്‍ദേശങ്ങളാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നുവന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 243 കെ, 243 ഇസഡ് എ എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യുകയാണ് ഒരു നിര്‍ദേശം. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക എല്ലാ തിരഞ്ഞെടുപ്പുകളിലും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയാണ് മറ്റൊരു നിര്‍ദേശം.

ഭേദഗതി ചെയ്യേണ്ടത്

ഭേദഗതി ചെയ്യേണ്ടത്

പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ണ അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 243 കെ, 243 ഇസഡ് എ എന്നീ വകുപ്പുകള്‍. ആര്‍ട്ടിക്കിള്‍ 324 (1) വകുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ്. ഇവയില്‍ ഭേദഗതി വരുത്താനാണ് ഒരു ആലോചന.

കേരളത്തിലടക്കം വ്യത്യസ്തം

കേരളത്തിലടക്കം വ്യത്യസ്തം

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടികയാണ് എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഉപയോഗിക്കുന്നത്. എന്നാല്‍, കേരളം, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ, അസം, മധ്യപ്രദേശ്, അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് സ്വന്തമായ വോട്ടര്‍ പട്ടികയുണ്ട്.

ക്യാബിനറ്റ് സെക്രട്ടറിക്ക് ചുമതല

ക്യാബിനറ്റ് സെക്രട്ടറിക്ക് ചുമതല

ഭരണഘടനാ ഭേദഗതിയേക്കാള്‍ നല്ലത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുയാണ് വേണ്ടത് എന്നാണ് യോഗത്തിലെ പൊതുവികാരം. സംസ്ഥാനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഒരു മാസത്തിനകം ഈ ചര്‍ച്ചകള്‍ നടക്കും.

ബിജെപിയുടെ വാഗ്ദാനം

ബിജെപിയുടെ വാഗ്ദാനം

രാജ്യത്ത് ഒറ്റ വോട്ടര്‍ പട്ടിക എന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ഇതോടൊപ്പം എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുക എന്ന ആശയവും ബിജെപി മുന്നോട്ടുവച്ചിരുന്നു.

ആശയം പുതിയതല്ല

ആശയം പുതിയതല്ല

വോട്ടര്‍ പട്ടിക ഏകീകരിക്കണം എന്ന വിഷയം പുതിയതല്ല. 1999, 2004, 2015 എന്നീ വര്‍ഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഓരേ കാര്യത്തിന് വേണ്ടി രണ്ടു തവണ ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ് അന്നെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇത് കാരണമാകുന്നുവെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.

'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി'സിവില്‍ സര്‍വീസില്‍ മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നു'; ഇടപെടാതെ സുപ്രീംകോടതി, തടഞ്ഞ് ഹൈക്കോടതി

English summary
One Voters List for All Election; Prime Minister Office discuss it- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X