ഫേസ്ബുക്കിൽ 20 കോടി അക്കൗണ്ടുകളും വ്യാജന്മാർ!! ഫേസ്ബുക്ക് പുറത്തുവിട്ടത് ഞെട്ടിക്കുന്ന കണക്കുകള്‍

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള‍ുടെ കണക്ക് പുറത്തുവിട്ട് സോഷ്യൽ മീഡിയ ഭീമൻ. 2017 ഡിസംബർ വരെയുള്ള കണക്കുകളാണ് ഫേസ്ബുക്ക് പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ ഏറ്റവും അധികം വ്യാജ അക്കൗണ്ടുകളുള്ളത് ഇന്ത്യയിലാണെന്നും ഫേസ്ബുക്ക് സാക്ഷ്യപ്പെടുത്തുന്നു. ഒരു ഫേസ്ബുക്ക് അക്കൗണ്ടിന് പുറമേ ക്രിയേറ്റ് ചെയ്ത് കൈകാര്യം ചെയ്യുന്നതാണ് ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകള്‍. ഫേസ്ബുക്കിലെ 213 കോടി അക്കൗണ്ടുകളിൽ 20 കോടി അക്കൗണ്ടുകളും വ്യാജമാണെന്നാണ് കണ്ടെത്തൽ.

2017 ഡിസംബർ 31 വരെ ഫേസ്ബുക്കിന്റെ മന്ത് ലി ആക്ടീവ് യൂസേഴ്സിന്റെ എണ്ണത്തിൽ 14 ശതമാനം വർധനവുണ്ടായെന്നും ഫേസ്ബുക്ക് ചൂണ്ടിക്കാണിക്കുന്നു. 2016 ഡിസംബറിലെ കണക്കുകളുമായി താരമത്യം ചെയ്യുമ്പോഴാണ് ഉപയോക്താക്കളുടെ എണ്ണത്തിൽ 14 ശതമാനം വർധനവ് പ്രകടമായിട്ടുള്ളത്.

പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം

പ്രതിമാസ ഉപയോക്താക്കളുടെ എണ്ണം

ഫേസ്ബുക്കിന്റെ മന്ത് ലി ആക്ടീവ് യൂസേഴ്സിൽ ഏകദേശം പത്ത് ശതമാനത്തോളം വ്യാജ അക്കൗണ്ടുകളാണെന്നാണ് ഫേസ്ബുക്ക് 2017ലെ നാലാം പാദ റിപ്പോർട്ടിൽ പുറത്തുവിട്ട കണക്കുകൾ. വാർഷിക റിപ്പോർട്ടിനൊപ്പം ഫേസ്ബുക്ക് പുറത്തുവിട്ട പ്രസ്താവനയിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഫേക്കിൽ മുമ്പില്‍ ഇന്ത്യ

ഫേക്കിൽ മുമ്പില്‍ ഇന്ത്യ


ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ വിപണികളിലാണ് ഏറ്റവും കൂടുതൽ വ്യാജ പ്രൊഫൈലുകൾ നിര്‍മിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവർ ഉള്ളതെന്നും ഫേസ്ബുക്ക് വാര്‍ഷിക റിപ്പോർട്ടിൽ പറയുന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്തുുകൊണ്ടുള്ള കണക്കുകളാണ് ഫേസ്ബുക്ക് ഇതോടെ പുറരത്തുവിട്ടുള്ളത്.

 ഇന്ത്യയും ബ്രസീലും മുമ്പിൽ

ഇന്ത്യയും ബ്രസീലും മുമ്പിൽ

2016 ൽ 1.86 ബില്യണായിരുന്നു ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണം. 114 മില്യണാണ് ആയിരുന്നു ഇതിന് മുമ്പത്തെ കണക്കുകൾ. ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിൽ നിന്ന് ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണമാണ് ഈ അടുത്ത കാലത്ത് വർധിച്ചിട്ടുള്ളത്. 2016ലേക്കാൾ വര്‍ധനവാണ് ഈ കാലയളവിൽ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായിട്ടുള്ളത്. പ്രതിദിന ആക്ടീവ് ഉപയോക്താക്കളുടെ എണ്ണത്തിലും കൃത്യമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 വ്യാജന്മാർ രണ്ട് തരം!

വ്യാജന്മാർ രണ്ട് തരം!

ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളിൽ രണ്ട് വിഭാഗങ്ങളുണ്ട്. ബിസിനസ്, ഏതെങ്കിലും വിധത്തിലുള്ള സംഘടനകൾ, എന്നിവയ്ക്ക് വേണ്ടി ക്രിയേറ്റ് ചെയ്ത് ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൗണ്ടുകൾ ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവയാണ്. മറ്റുള്ളവ വ്യക്തിഗത ആവശ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള അക്കൗണ്ടുകൾ ഫേസ്ബുക്കിന്റെ ചട്ടങ്ങള്‍ക്കും സാമൂഹിക അന്തസ്സിനും വിരുദ്ധമായി ഉപയോഗിക്കുന്നവയാണ്.

English summary
As many as 200 million accounts on Facebook are either fake or duplicate as on end December 2017 and India is among the countries which have a high number of such accounts, the social networking site said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്