കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകരെവച്ച് രാഷ്ട്രീയം കളിക്കരുത്; മുന്നറിയിപ്പുമായി മോദി, കിസാൻ സമ്മാൻ നിധിക്ക് തുടക്കം

Google Oneindia Malayalam News

Recommended Video

cmsvideo
കർഷകരെവച്ച് രാഷ്ട്രീയം കളിക്കരുത്; മോദി

ലക്നൗ: രാജ്യത്ത് ഉയർന്ന വരുന്ന കർഷക രോഷം തണുപ്പിക്കാൻ മോദി സർക്കാർ പ്രഖ്യാപിച്ച പ്രധാനമന്ത്രി കർഷക സമ്മാൻ പദ്ധതിക്ക് തുടക്കാമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഗൊരഖ്പൂരിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉത്തർപ്രപദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെുത്തു. രാജ്യത്തെ 12 കോടി കർഷകർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. പ്രതിവർഷം 3 ഗഡുക്കളായി 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് എത്തും.

ഇതൊരു ചരിത്ര ദിനമാണെന്നും പദ്ധതികൾ പേപ്പറിൽ മാത്രം ഒതുക്കാൻ തങ്ങൾ തയാറല്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ‌ പ്രധാനമന്ത്രി വ്യക്തമാക്കി. മുൻ സർക്കാരുകൾ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച പദ്ധതി ഫെബ്രുവരി 24ന് പ്രഖ്യാപിച്ചുന്നത് സർക്കാരിന്റെ കാര്യക്ഷമതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

modi

പദ്ധതി വഴി പ്രതിവർഷം 75,000 കോടി രൂപയാണ് കർഷകരുടെ അക്കൗണ്ടിലേയ്ക്ക് എത്തുന്നത്. കിസാൻ സമ്മാൻ പദ്ധതിയിൽ രാഷ്ട്രീയ കളിക്കരുതെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. അങ്ങനെ ചെയ്യുന്നവരുടെ രാഷ്ട്രീയം കർഷക ശാപത്തിൽ തകരുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. എത്രയും വേഗം യോഗ്യരായ കർഷകരുടെ പട്ടിക തയാറാക്കി സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് സമർപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാൾ അടക്കമുള്ള സർക്കാരുകൾ പദ്ധതിയോട് മുഖം തിരിച്ച് നിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. കിസാൻ സമ്മാൻ പദ്ധതിയിലേക്ക് കേരളത്തിൽ നിന്നും ഇതുവരെ 12 ലക്ഷം പേരാണ് അപേക്ഷിച്ചത്.

അതേ സമയം കിസാൻ സമ്മാൻ പദ്ധതിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. വോട്ടിന് കാശ് നൽകുന്ന പണിയാണിതെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം ആരോപിച്ചു. കർ‌ഷകർക്ക് മാസം വെറും 200 രൂപയും ദിവസം 17 രൂപയുമാണ് ലഭിക്കുന്നത്. രാജ്യത്തെ കർഷകരെ മോദി ഇതിലൂടെ അപമാനിക്കുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി ആരോപിച്ചു.

പ്രിയങ്കയ്ക്ക് പിന്നാലെ റോബർട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്? കേസുകൾ തീർന്നാൽ പൊതുരംഗത്തേയ്ക്ക്പ്രിയങ്കയ്ക്ക് പിന്നാലെ റോബർട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്? കേസുകൾ തീർന്നാൽ പൊതുരംഗത്തേയ്ക്ക്

English summary
pm modi launched kisan samman nidhi in gorakhpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X