മണ്‍സൂണ്‍ ചതിക്കില്ല, കൈനിറയെ തരും, പ്രതീക്ഷയേകി കാലാവസ്ഥാ വകുപ്പ്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മണ്‍സൂണ്‍ സാധാരണരീതിയില്‍ ഉണ്ടാകുമെന്ന പ്രവചനവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത്. കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമേകുന്നതാണ് നിരീക്ഷണ കേന്ദ്രത്തിന്റെ ഈ പ്രവചനം. വരള്‍ച്ചാ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇങ്ങനൊരു പ്രവചനം ഉണ്ടായത് കര്‍ഷകര്‍ക്ക് മാത്രമല്ല എല്ലാ ജനങ്ങള്‍ക്കും ആശ്വാസമേകിയിട്ടുണ്ട്.

മഴ നല്ല രീതിയില്‍ ലഭിക്കും

മഴ നല്ല രീതിയില്‍ ലഭിക്കും

ഇത്തവണ നല്ല രീതിയില്‍ മഴ ലഭിക്കുമെന്ന കാലാവസ്ഥാ വകുപ്പ് ചീഫ് കെ ജെ രമേശ് പറഞ്ഞിരുന്നു. 96% മഴയാണ് രാജ്യമെങ്ങും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന സീസണില്‍ കാര്‍ഷികഭാവിയെകുറിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലെ കാര്‍ഷിക മേഖലയെ നിലനിര്‍ത്തുന്നത് മണ്‍സൂണ്‍ മഴയാണ്.

കര്‍ഷകര്‍ക്ക് അനുഗ്രഹം

കര്‍ഷകര്‍ക്ക് അനുഗ്രഹം

നല്ല കാര്‍ഷിക ഉത്പാദനത്തിന് മണ്‍സൂണ്‍ മഴ പ്രധാനമാണ്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തുന്ന വേനല്‍ വിളകള്‍ക്ക്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം എല്‍നിനോ എന്ന കാലാവസ്ഥാ പ്രതിഭാസത്തിനുള്ള സാധ്യത 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ഔദ്യോഗിക അറിയിപ്പില്‍ ഇത് 55 ശതമാനത്തിനു മുകളില്‍ ആയിരുന്നു.

പ്രവചനം

പ്രവചനം

കാലാവസ്ഥാ വകുപ്പ് ജൂണ്‍ ആദ്യ വാരത്തോടു കൂടി അവരുടെ പ്രവചനം പുതുക്കുമെന്നും ഇന്ത്യയിലെ മണ്‍സൂണ്‍ മഴയെ പ്രതികൂലമായി ബാധിക്കുന്ന പസഫിക്ക് സമുദ്രത്തിലെ എല്‍നിനോയെ കുറിച്ച് കൂടുതല്‍ വിവരം അപ്പോള്‍ മാത്രമേ അറിയാന്‍ പറ്റുകയുള്ളൂ എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

മണ്‍സൂണ്‍ ആരംഭം

മണ്‍സൂണ്‍ ആരംഭം

സാധാരണ കേരളതീരത്ത് ജൂണ്‍ ഒന്നോടുകൂടിയാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം സാധാരണ രീതിയില്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. 97 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ലഭിച്ച മഴ. നൂറോളം ജില്ലകളില്‍ സാധാരണ രീതിയില്‍ നിന്നും താഴെയാണ്.തമിഴ്‌നാടും കര്‍ണാടകയും വരള്‍ച്ചയുടെ പിടിയിലായിരുന്നു.

ഇന്ത്യയില്‍ ലഭിക്കുന്നത്

ഇന്ത്യയില്‍ ലഭിക്കുന്നത്

ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ ആകെ ലഭിക്കുന്ന മഴയുടെ എഴുപത് ശതമാനവും മണ്‍സൂണിലാണ് ലഭിക്കുന്നത്.

English summary
The department will release its prediction of monsoon's onset in the third week of May. The normal date for the southwest monsoon to hit the Indian mainland at Kerala's coast is June 1.
Please Wait while comments are loading...