ഇവരാണ് ഇന്ത്യയുടെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക!!ശതകോടീശ്വരന്‍മാരും ക്രിമിനല്‍ കേസ് നേരിടുന്നവരും!!

Subscribe to Oneindia Malayalam

ദില്ലി: 123 കോടി ജനങ്ങളുള്ള രാജ്യത്തെ രാഷ്ട്രപതിയെ തീരുമാനിക്കുന്നത് ശതകോടീശ്വരന്‍മാരും ക്രിമിനല്‍ കേസ് പ്രതികളും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച(ജൂലൈ 17) ആണ് പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ പാര്‍ലമെന്റ് അംഗങ്ങള്‍ തിരഞ്ഞെടുക്കുക.

4,896 ജനപ്രതിനിധികളാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. എന്‍ഡിഎയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി മുന്‍ ലോക് സഭാ സ്പീക്കറായിരുന്ന മീരാകുമാറും തമ്മിലാണ് ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രധാന പോരാട്ടം നടക്കുന്നത്.

എന്നാല്‍ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളിള്‍ 33 % ആളുകളും ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്നവരാണ്. 71 ശതമാനം ആളുകള്‍ കോടിപതികളും. ഇവര്‍ തന്നെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നാണ് ഇത് വ്യക്തമായിരിക്കുന്നത്. നാഷണല്‍ ഇലക്ഷന്‍ വാച്ച്, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് എന്നിവര്‍ നടത്തിയ പഠനത്തിലാണ് കണക്കുകള്‍ പുറത്തു വന്നത്.

 സത്യവാങ്മൂലം പരിശോധിച്ചു

സത്യവാങ്മൂലം പരിശോധിച്ചു

4,896 ജനപ്രതിനിധികളാണ് ഇത്തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 776 എംപിമാരില്‍ നിന്നും 774 പേരുടെയും സത്യവാങ്മൂലം പരിശോധിച്ചതില്‍ നിന്നും വ്യക്തമായ കണക്കാണിത്. ലോക്‌സഭാ,നിയമസഭാ തിരഞ്ഞെടുപ്പു വേളകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളാണ് പരിശോധിച്ചത്.

കേസ്

കേസ്

സത്യവാങ്മൂലം പരിശോധിച്ചതനുസരിച്ച് 1,581 ജനപ്രതികള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ എംപിമാരില്‍ 34 ശതമാനത്തിന് എതിരെയും കേസ് ഉണ്ട്. എംഎല്‍എമാരില്‍ 33 ശതമാനത്തിന് എതിരെയും. രാജ്യസഭാ എംപിമാരില്‍ 19 ശതമാനത്തിനെതിരെ ക്രിമിനല്‍ കേസ് ഉണ്ട്.

 ഗുരുതരം

ഗുരുതരം

ഇതില്‍ 20 ശതമാനം ജനപ്രതിനിധികള്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ക്രിമിനല്‍ കുറ്റമാണ്. ലോക്‌സഭാ എംപിമാരില്‍ 22 ശതമാനം ആളുകള്‍ക്കെതിരെയും ക്രിമിനല്‍ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നിയസഭാംഗങ്ങളില്‍ 21 ശതമാനം ആളുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടിള്ളത് ക്രിമിനല്‍ കേസ് ആണ്.

 സ്ത്രീകള്‍ ഒന്‍പതു ശതമാനം മാത്രം

സ്ത്രീകള്‍ ഒന്‍പതു ശതമാനം മാത്രം

വോട്ടു ചെയ്യാനവകാശമുള്ള 4,896 ജനപ്രതിനിധികളില്‍ വെറും ഒന്‍പതു ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. അതായത് 451 സ്ത്രീകള്‍. ഇതില്‍ 65 ലോക്‌സഭാ എംപിമാരും 23 രാജ്യസഭാ എംപിമാരും 363 എംഎല്‍എമാരും ഉള്‍പ്പെടും. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാരുള്ളത്.

ശതകോടീശ്വരന്‍മാര്‍

ശതകോടീശ്വരന്‍മാര്‍

രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളില്‍ 33 ശതമാനം ആളുകളും ശതകോടീശ്വരന്‍മാരാണ്. ലോക്‌സഭയിലെ 82 ശതമാനം എംപിമാരും നിയമസഭയിലെ 68 ശതമാനം എംഎല്‍എമാരും കോടിപതികളാണ്.

കൂടുതല്‍ കോടീശ്വരന്‍മാര്‍ കര്‍ണ്ണാടകയില്‍ നിന്ന്

കൂടുതല്‍ കോടീശ്വരന്‍മാര്‍ കര്‍ണ്ണാടകയില്‍ നിന്ന്

ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരായ എംഎല്‍എമാര്‍ ഉള്ളത് കര്‍ണ്ണാടകയിലാണ്. സംസ്ഥാനത്തെ 93 ശതമാനം എംഎല്‍എമാരും കോടീശ്വരന്‍മാരാണ്.

English summary
An analysis of the legislators of Electoral College who will elect the next President of India on Monday.
Please Wait while comments are loading...