ഭീമ കോർഗാവ് യുദ്ധവും വിജയ് ദിവസും! മറാത്ത സൈന്യത്തിന് മേൽ ദളിതരുടെ വിജയം...

  • By: Desk
Subscribe to Oneindia Malayalam

മുംബൈ: ദളിതരും മറാത്തികളും തമ്മിലുള്ള സാമുദായിക സംഘർഷം മഹാരാഷ്ട്രയിൽ കലാപമായി മാറുന്നു. ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷങ്ങൾക്കിടെയാണ് മഹാരാഷ്ട്രയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തിങ്കളാഴ്ച തുടങ്ങിയ സംഘർഷം മഹാരാഷ്ട്രയിലെ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

മുത്തലാഖിന് പിന്നാലെ മഹറവും! മോദിക്കെതിരെ മുസ്ലീം സംഘടനകൾ; ശരീഅത്തിന് എതിരെന്ന്...

25 കോടിയുടെ ലഹരിമരുന്നുമായി ഫിലിപ്പീൻ യുവതി കൊച്ചിയിൽ പിടിയിലായി! സാവോപോളോയിൽ നിന്ന് കേരളത്തിലേക്ക്

ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിതർക്കെതിരെ ഉയർന്ന ജാതിക്കാരായ മറാത്ത വിഭാഗക്കാർ അക്രമം അഴിച്ചുവിട്ടതോടെയാണ് സംഘർഷം ഉടലെടുത്തത്. 1818ലാണ് മറാത്തികളുടെ പെഷ്വ സൈന്യവും ദളിത് വിഭാഗക്കാർ അണിനിരന്ന ഈസ്റ്റ് ഇന്ത്യാ സൈന്യവും തമ്മിലുള്ള ഭീമ കോർഗാവ് യുദ്ധം നടന്നത്. നിരവധിപേർ കൊല്ലപ്പെട്ട യുദ്ധത്തിൽ പെശ്വ സൈന്യത്തിന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്നു. ദളിതർ അണിനിരന്ന കമ്പനി സൈന്യം പെഷ്വ സൈന്യത്തിന് മേൽ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ ജനുവരി ഒന്നിനും വിജയ് ദിവസ് ആയി ആചരിക്കുന്നത്.

ചരിത്രം...

ചരിത്രം...

1800കളിലാണ് ഭീമ കോർഗാവ് യുദ്ധത്തിന് കാരണമായ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പൂനെ ഭരിച്ചിരുന്ന പെഷ്വ ബജിറാവു രണ്ടാമനും ബറോഡ‍യിലെ ഗെയ്ക്ക്വാർഡും തമ്മിലുള്ള പ്രശ്നത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇടപെട്ടു. തുടർന്ന് ഗെയ്ക്ക്വാർഡിന് ലഭിക്കുന്ന വരുമാനവും കൂടുതൽ ധാന്യങ്ങളും തങ്ങൾക്ക് നൽകണമെന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി പെഷ്വയോട് ആവശ്യപ്പെട്ടു. ഇതോടെ വിവിധ മേഖലകളിലെ മറാത്ത നേതാക്കന്മാർ ഒരുമിച്ചുനിന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പെഷ്വ സൈന്യം പൂനെയിലെ ബ്രിട്ടീഷ് റെസിഡൻസി കത്തിച്ചാമ്പലാക്കി. ഇതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്.

പെഷ്വ സൈന്യം...

പെഷ്വ സൈന്യം...

1817 നവംബർ അഞ്ചിലുണ്ടായ ഖദ്ഖി യുദ്ധത്തിലൂടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പൂനെയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇതോടെ പെഷ്വ സൈന്യം സാത്രയിലേക്ക് താവളം മാറ്റി. എന്നാൽ കേണൽ ചാൾസ് ബാർട്ടർ ബറിന്റെ നേതൃത്വത്തിൽ കമ്പനി സൈന്യം പെഷ്വ സൈന്യത്തെ പിന്തുടർന്നു. എന്നാൽ പെഷ്വ സൈന്യം കൊങ്കൺ വഴി മറ്റൊരു പ്രദേശത്തെത്തി. പിന്നീട് ഡിസംബർ അവസാനത്തോടെയാണ് കമ്പനി സൈന്യം പെഷ്വ സൈന്യത്തെ ആക്രമിക്കുന്നത്. പെഷ്വ സൈന്യം പൂനെയെ ആക്രമിക്കാൻ പദ്ധതിയിടുന്നു എന്ന് മനസിലാക്കിയ കേണൽ ബർ സൈനികരോട് യുദ്ധത്തിന് തയ്യാറാകാൻ പറഞ്ഞു.

കോർഗാവ് ഗ്രാമത്തിൽ...

കോർഗാവ് ഗ്രാമത്തിൽ...

ഷിരൂരിൽ നിന്നും ക്യാപ്റ്റൻ സ്റ്റൗൺഡന്റെ നേതൃത്വത്തിലായിരുന്നു കമ്പനി സൈന്യം പടനയിച്ചത്. 1817 ഡിസംബർ 31ന് പെഷ്വ സൈന്യം ഭീമ നദിക്ക് അക്കരെ കോർഗാവ് ഗ്രാമത്തിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ക്യാപ്റ്റനും സൈനികർക്കും മനസിലായി. തുടർന്ന് കമ്പനി സൈന്യം കോർഗാവ് ഗ്രാമം ലക്ഷ്യമാക്കി മാർച്ച് ചെയ്തു.

 നീക്കങ്ങൾ...

നീക്കങ്ങൾ...

20000 പേരടങ്ങളുന്ന അശ്വസേനയും, 8000 പേരടങ്ങുന്ന കാലാൾപ്പടയുമാണ് പെഷ്വ സേനയിലുണ്ടായിരുന്നത്. ദളിത് വിഭാഗക്കാർ ഉൾപ്പെടെയുള്ള കമ്പനി സൈന്യത്തിന്റെ കൈവശം ഉഗ്രശേഷിയുള്ള തോക്കുകളുമുണ്ടായിരുന്നു. എന്നാൽ മൂന്നു വിഭാഗങ്ങളിലായി തിരിഞ്ഞ് പെഷ്വ സൈന്യം കമ്പനി സൈന്യത്തിന് നേരെ ആക്രമണം നടത്തി. പക്ഷേ, ആൾബലത്തിൽ കുറവായിട്ടും അതിവിദഗ്ദ ആസൂത്രണത്തിലൂടെയും കടന്നാക്രമണത്തിലൂടെയും കമ്പനി സേന പെഷ്വ സൈന്യത്തെ പരാജയപ്പെടുത്തി.

 വിജയ ദിവസ്...

വിജയ ദിവസ്...

ആക്രമണം രൂക്ഷമായതോടെ പിടിച്ചുനിൽക്കാൻ കഴിയാതിരുന്ന മറാത്ത സൈന്യം രാത്രി ഒമ്പത് മണിയോടെ ഗ്രാമം വിട്ടു. ഇതോടെ കോർഗാവ് ഗ്രാമം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതിയിലായി. ഭീമ കോർഗാവ് യുദ്ധത്തിൽ രണ്ട് ഓഫീസർമാരടക്കം 275 പേരെയാണ് കമ്പനി സേനയ്ക്ക് നഷ്ടമായത്. ഏകദേശം അറുനൂറോളം മറാത്ത സൈനികരും യുദ്ധത്തിൽ കൊല്ലപ്പെട്ടു.

English summary
Pune violence; history of about the Battle of Koregoan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്