രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദ മോഹം തകര്‍ത്തത് സ്വന്തം ടീം തന്നെ
ദില്ലി: തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം രാജി വെക്കാനൊരുങ്ങിയ രാഹുലിന്റെ നീക്കത്തെ കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. അതില്‍ ഏറ്റവും പ്രധാനം രാഹുലിന്റെ സ്വന്തം ടീം തന്നെ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ്. ഇത്തവണത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 164നും 184നും ഇടയില്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്ന് അവര്‍ രാഹുലിനെ വിശ്വസിപ്പിച്ചു. കൃത്യതയില്ലാത്ത ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുപിഎ സഖ്യകക്ഷികളായ എം.കെ. സ്റ്റാലിന്‍, അഖിലേഷ് യാദവ്, ഒമര്‍ അബ്ദുല്ല, ശരദ് പവാര്‍, തേജസ്വി യാദവ് തുടങ്ങിയവരെ അടുത്ത മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.
കേരള കോണ്‍ഗ്രസ് പിളര്‍ന്നതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയെന്ന് കോടിയേരി ബാലകൃഷ്ണന്!
അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കാന്‍ ഒരു മുതിര്‍ന്ന നിയമ വിദഗ്ധനില്‍ നിന്നും രണ്ട് കത്തുകള്‍ പോലും അദ്ദേഹം നേടി. ബിജെപിയുടെ തോല്‍വി ആഘോഷിക്കാന്‍ ഒരു വിജയ ഘോഷയാത്രയും ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇതൊന്നും സംഭവിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ട ഏതാനും ദില്ലി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം അക്ബര്‍ റോഡിലെ എഐസിസി ആസ്ഥാനത്ത് പതിനായിരങ്ങള്‍ അണിനിരന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിലയിരുത്തല്‍ പൂര്‍ണ്ണമായും തെറ്റിയതിനാല്‍ തന്റെ മുഖച്ഛായയ്‌ക്കേറ്റ തിരിച്ചടി മറികടക്കാന്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗം രാഹുലിന് മുന്നിലുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള രാഹുല്‍ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ ഈഴായ്ച തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല ജൂണ്‍ 19ന് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയാണ്.

പ്രവീൺ ചക്രവർത്തി മുങ്ങി!!
രാഹുലിന്റെ ഏറ്റവും വലിയ വിശ്വസ്ഥനും കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസറും ഡാറ്റാ വിശകലനം നോക്കിയിരുന്ന പ്രവീണ്‍ ചക്രവര്‍ത്തിയെ ഇപ്പോള്‍ കാണാനില്ല. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം അദ്ദേഹം മുതിര്‍ന്ന നേതാക്കളില്‍ നിന്നും അപകീര്‍ത്തികരമായ നിരവധി പരാമര്‍ശങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. മാത്രമല്ല താന്‍ ശേഖരിച്ച വിവരങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് കോണ്‍ഗ്രസിന് നല്‍കാനും പോലും അദ്ദേഹത്തിനായില്ല. ഇതിനു വേണ്ടി 24 കോടി രൂപയുടെ ബില്‍ അദ്ദേഹം അവതരിപ്പിച്ചുവെന്നും ആരോപണമുണ്ട്.

കോൺഗ്രസിന് വേണ്ടി ചക്രവർത്തി
2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കായി പ്രശാന്ത് കിഷോര്‍ വഹിച്ച കഥാപാത്രത്തിന് സമാനമായ രീതിയിലാണ് ചക്രവര്‍ത്തി കോണ്‍ഗ്രസിന് വേണ്ടി ഇത്തവണ പ്രവര്‍ത്തിച്ചതെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സംശയിക്കുന്നു. യാഥാര്‍ഥ്യമെന്തെന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റിന് വേണ്ടി പ്രവര്‍ത്തിച്ച 8 പേരില്‍ 4 പേര്‍ ഓഫീസില്‍ നിന്നും ഇതിനോടകം രാജിവെച്ചിട്ടുണ്ട്. ചക്രവര്‍ത്തിക്ക് പുറമേ, ദിവ്യ സ്പന്ദനയെയും കാണാതായിട്ടുണ്ട്. ഇവരുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും ഇല്ലാതായിട്ടുണ്ട്. ഒന്നുകില്‍ രാഹുല്‍ ഗാന്ധി ഇവരില്‍ അമിത വിശ്വാസമുള്ളവനായിരുന്നു അല്ലെങ്കില്‍ ഇത്തരക്കാരുടെ മുഖസ്തുതികളില്‍ അദ്ദേഹം വീണു പോയി, അത്തരക്കാരുടെ വഞ്ചന തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അദ്ദേഹം മാത്രമല്ല, സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധി വാദയും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നുവെന്ന് വിശ്വസിക്കപ്പെട്ടു.

കണക്കുകൂട്ടൽ തെറ്റി
വോട്ടെണ്ണലിന് ഒരു ദിവസം മുമ്പ്, ചക്രവര്‍ത്തി നല്‍കിയ രേഖകള്‍ അനുസരിച്ച രാഹുലും പ്രിയങ്കയും ജോലി ചെയ്തു. ഇരുവരും സ്വന്തം സഖ്യകക്ഷികളെയും സ്വന്തം പാര്‍ട്ടിയുടെ പ്രധാന നേതാക്കളെയും ബന്ധപ്പെടാന്‍ തുടങ്ങി. എം.കെ സ്റ്റാലിനെ ഫോണില്‍ വിളിച്ച രാഹുല്‍ അദ്ദേഹത്തെ തന്റെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ക്ഷണിച്ചു. ശരത്പവാറിന്റെ പിന്തുണ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് രാഹുല്‍ പ്രത്യാശിച്ചു. യുപിയില്‍ മഹാഗഡ്ബന്ധന്‍ എത്ര സീറ്റ് നേടുമെന്ന് അന്വേഷിച്ച് അഖിലേഷ് യാദവിനെ ബന്ധപ്പെട്ടു. 40ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് അഖിലേഷ് അറിയിച്ചപ്പോള്‍ 9 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് രാഹുലും മറുപടി പറഞ്ഞു. റായ്ബറേലിക്കും അമേഠിക്കും പുറമേ കാണ്‍പൂര്‍, ഉനാവോ, ഫത്തേപൂര്‍ സിക്രി, തുടങ്ങിയ സീറ്റുകള്‍ തങ്ങള്‍ നേടുമെന്ന രാഹുല്‍ പറഞ്ഞു.

184 പേരുടെ പട്ടിക കൈമാറി?
രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷിക ദിനമായ മെയ് 21 ന് ചക്രവര്‍ത്തി രാഹുലിനെ സന്ദര്‍ശിച്ചതായും കോണ്‍ഗ്രസിന്റെ വിജയികളാകുന്ന 184 പേരുടെ പട്ടിക മണ്ഡലങ്ങളടക്കം അദ്ദേഹത്തിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് 184 സീറ്റ് നേടുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചത്. എന്തെങ്കിലും ചെറിയ മാറ്റം വന്നാല്‍ അത് 164 ആകുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. ഈ കണക്ക് കോണ്‍ഗ്രസ് ഓഫീസ് രണ്ടു തവണ പരിശോധിച്ചു. ഇതില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആദ്യമായി എംപിമാരാകുന്ന നൂറ് പേരുടെ പട്ടിക തയ്യാറാക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ പട്ടികയില്‍ അടുത്ത സര്‍ക്കാരിന്റെ ഭാഗമാകാന്‍ പദ്ധതിയിട്ട കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സല്‍, ഹരീഷ് റാവത്ത്, അജയ് മാക്കന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.

കണക്കുകൂട്ടൽ തെറ്റി
വോട്ടെണ്ണലിന് ഒരു ദിവസം മുമ്പ്, ചക്രവര്‍ത്തി നല്‍കിയ രേഖകള്‍ അനുസരിച്ച രാഹുലും പ്രിയങ്കയും ജോലി ചെയ്തു. ഇരുവരും സ്വന്തം സഖ്യകക്ഷികളെയും സ്വന്തം പാര്‍ട്ടിയുടെ പ്രധാന നേതാക്കളെയും ബന്ധപ്പെടാന്‍ തുടങ്ങി. എം.കെ സ്റ്റാലിനെ ഫോണില്‍ വിളിച്ച രാഹുല്‍ അദ്ദേഹത്തെ തന്റെ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രി സ്ഥാനത്തേക്ക് ക്ഷണിച്ചു. ശരത്പവാറിന്റെ പിന്തുണ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് രാഹുല്‍ പ്രത്യാശിച്ചു. യുപിയില്‍ മഹാഗഡ്ബന്ധന്‍ എത്ര സീറ്റ് നേടുമെന്ന് അന്വേഷിച്ച് അഖിലേഷ് യാദവിനെ ബന്ധപ്പെട്ടു. 40ല്‍ അധികം സീറ്റുകള്‍ നേടുമെന്ന് അഖിലേഷ് അറിയിച്ചപ്പോള്‍ 9 സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് രാഹുലും മറുപടി പറഞ്ഞു. റായ്ബറേലിക്കും അമേഠിക്കും പുറമേ കാണ്‍പൂര്‍, ഉനാവോ, ഫത്തേപൂര്‍ സിക്രി, തുടങ്ങിയ സീറ്റുകള്‍ തങ്ങള്‍ നേടുമെന്ന രാഹുല്‍ പറഞ്ഞു.

ബിഹാറിലെ കണക്കുകൾ
തേജസ്വി യാദവിന്റെ വിലയിരുത്തല്‍ അനുസരിച്ച് ബിഹാറില്‍ കോണ്‍ഗ്രസിന് അഞ്ച് മുതല്‍ ആറ് വരെ സീറ്റ് നേടാന്‍ കഴിയുമെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് 20 സീറ്റ് നേടാന്‍ കഴിയുമെന്നുമായിരുന്നു. നാഷ്ണല്‍ കോണ്‍ഫ്രന്‍സ് മൂന്ന് സീറ്റ് നേടുമെന്ന് ഒമര്‍ അബ്ദുല്ലയ്ക്ക് ഉറപ്പുണ്ടായിരുന്നു. അതേസമയം ഡോക്ടര്‍ കരം സിംഗിന്റെ മകന്‍ വിക്രമാദിത്യ മത്സരിക്കുന്ന ഉദ്ദംപൂര്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നുമായിരുന്നു പ്രതീക്ഷ. അതേസമയം, പ്രിയങ്കയും രാഹുലിനൊപ്പം തന്റെ ജോലി ചെയ്യുകയായിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ വിളിച്ച് അവര്‍ അതത് സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെ പട്ടിക അയയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിമാര്‍ യഥാര്‍ത്ഥത്തില്‍ പേരുകള്‍ അയച്ചു കൊടുത്തോയെന്ന കാര്യം വ്യക്തമല്ല.