ഫാസ്റ്റായി ഇന്ത്യൻ റെയിൽവെ!!! സോഷ്യൽ മീഡിയ ബന്ധം!!! ദിനംപ്രതി പരിഹരിക്കുന്നത് 3000 പരാതികള്‍!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: യാത്രക്കാരുടെ പരാതികൾ റെയിൽവെ സോഷ്യൽ മീഡിയ വഴി പരിഹരിക്കുന്നു. ട്വിറ്ററിലൂടെ ദിനം പ്രതിവരുന്ന പരാതികളിൽ 3000 പരാതികളാണ് റെയിവെ ദിവസവും പരിഹരിക്കുന്നത്. ഇതു വരെ 3.78 ലക്ഷം ട്വീറ്റർ പരാതികളാണ് പരിഹരിച്ചത്. ദിവസേനെ റെയിൽവെയ്ക്കു ലഭിക്കുന്ന 6500 ഓളം സന്ദേശങ്ങളിൽ 3000 ഓളം പരാതികളാണ്.

railway

സോഷ്യൽ മീഡിയ വഴിയുള്ള ബന്ധം സ്ഥിരം യാത്രക്കാരുമായി നിരന്തരം ബന്ധം പുലർത്താൻ സഹായിക്കുന്നുണ്ടെന്നു റെയിൽവെ മന്ത്രാലയം അറിയിച്ചു. ബിജെപി അധികാരത്തിലേറിയുടൻ റെയിൽവെ മന്ത്രിയായ സുരേഷ് പ്രഭു മന്ത്രിയായി അധികാരത്തിലേറിയുടാൻ സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തി ആളുകളുമായി ഇടപെടാൻ തുടങ്ങിയിരുന്നു.

സോഷ്യൽ മീഡിയ സന്ദേശങ്ങൾ പരിശോധിക്കുന്നതിനു വേണ്ടി 68 ഡിവിഷനുകളിലായി 150 ജീവനക്കാരെയാണ് റെയിൽവെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

English summary
The Railway Ministry's Twitter handle @RailMinIndia, which boasts of 2.7 million followers, has become an effective tool to redress passenger grievances
Please Wait while comments are loading...