യാത്രക്കാരുടെ ഉറക്കം കെടുത്തി റെയില്‍വേ! വെട്ടിക്കുറച്ചത് ഒരു മണിക്കൂര്‍, തിരിച്ചടി റിസര്‍വേഷന്!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: യാത്രക്കാരുടെ ഉറക്കത്തിന് നിയന്ത്രണവുമായി ഇന്ത്യന്‍ റെയില്‍വേ. റിസര്‍വേഷന്‍ കോച്ചുകളിലെ യാത്രക്കാര്‍ക്കാണ് ഉറങ്ങാനുള്ള സമയത്തില്‍ മാറ്റം വരുത്തിയിട്ടുള്ളത്. രാത്രി പത്തുമണി മുതല്‍ രാവിലെ ആറ് മണിവരെ യാത്രക്കാര്‍ക്ക് ഉറങ്ങാമെന്നും അതിന് ശേഷം മറ്റ് യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനായി സൗകര്യം നല്‍കണമെന്നുമാണ് നിര്‍ദേശം.

നേരത്തെ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു റെയില്‍വേ ഔദ്യോഗികമായി ഉറങ്ങാന്‍ അനുവദിച്ചിരുന്ന സമയം. ആഗസ്റ്റ് 31 നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇത് സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. മിഡില്‍ ലോവര്‍ ബെര്‍ത്തുകളില്‍ ഉള്ളവര്‍ക്കാണ് റെയില്‍വേയുടെ സര്‍ക്കുലര്‍ ബാധകമായിട്ടുള്ളത്.

 ഒരുമണിക്കൂര്‍ നഷ്ടം!

ഒരുമണിക്കൂര്‍ നഷ്ടം!

റിസര്‍വ് ചെയ്ത കോച്ചില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ രാത്രി പത്തുമണി മുതല്‍ രാവിലെ ആറ് മണിവരെ മാത്രം ഉറങ്ങിയാല്‍ മതിയെന്നും അതിന് ശേഷമുള്ള സമയത്ത് മറ്റ് യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയായിരുന്നു റെയില്‍വേ ഔദ്യോഗികമായി ഉറങ്ങാന്‍ അനുവദിച്ചിരുന്ന സമയം. ആഗസ്റ്റ് 31 നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ഇളവ് അനുവദിക്കും

ഇളവ് അനുവദിക്കും


റെയില്‍വേ സര്‍ക്കുലര്‍ പ്രകാരമുള്ള സമയക്രമത്തില്‍ നിന്ന് രോഗികള്‍, ശാരീകിക വൈകല്യങ്ങള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ഇളവ് ആവശ്യപ്പെടാമെന്ന് റെയില്‍വേ ബോര്‍‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ കമ്മേഴ്സ്യല്‍ മാന്വലിലെ ഒന്നാം പതിപ്പിലെ 652ാം പാരഗ്രാഫ് മാറ്റില്‍ മാറ്റം വരുത്തിയാണ് പുതിയ ചട്ടം ഉള്‍പ്പെട്ടുത്തിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

 പരാതികള്‍ വ്യാപകം

പരാതികള്‍ വ്യാപകം

യാത്രക്കാരില്‍ നിന്നുള്ള പരാതികളും പ്രതികരണവും കണക്കിലെടുത്താണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് റെയില്‍വേ മന്ത്രാലയം വക്താവ് അനില്‍ സക്സേന വ്യക്തമാക്കി. സ്ലീപ്പിംഗ് അക്കമേഡഷനുള്ള എല്ലാ റിസര്‍വേഷന്‍ കോച്ചിനും സര്‍ക്കുലര്‍ ബാധകമായിരിക്കും. മിഡില്‍ ബെര്‍ത്തില്‍ ഉറങ്ങിക്കിടക്കുന്നവര്‍ എ​ഴുന്നേല്‍ക്കാത്തത് മൂലം താഴത്തെ ബെര്‍ത്തില്‍ ഇരിക്കുന്നവര്‍ക്ക് ശരിയായ രീതിയില്‍ ഇരിക്കാന്‍ കഴിയില്ലെന്നതാണ് പ്രധാന പ്രശ്നം.

 അവകാശം പറയണ്ട

അവകാശം പറയണ്ട

സൈഡ് അപ്പര്‍ ബെര്‍ത്ത് ബുക്ക് ചെയ്ത ഒരു യാത്രക്കാരന് രാത്രി പത്തുമണിയ്ക്കും രാവിലെ ആറ് മണിയ്ക്കും ഇടയില്‍ ലോവര്‍ ബെര്‍ത്തിലെ സീറ്റിന് മേല്‍ അവകാശവാദമുണ്ടായിരിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
The Railways is trying to put an end to those tiresome quarrels that break out due to oversleeping passengers on the middle and lower berths by reducing official sleeping hours.
Please Wait while comments are loading...