കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ യാത്രാനിരക്കുകള്‍ കുത്തനെ കൂട്ടി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: റെയില്‍ യാത്രാനിരക്കുകളും ചരക്കുകൂലിയും കുത്തനെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. യാത്രാനിരക്കുകളില്‍ 14.2 ശതമാനത്തിന്റെയും ചരക്കുകൂലിയില്‍ 6.5 ശതമാനത്തിന്റെയും വര്‍ദ്ധനയാണ് വരുത്തിയിട്ടുള്ളത്.

നിരക്ക് വര്‍ദ്ധന ജൂണ്‍ 20 വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ തന്നെ നിലവില്‍ വരും. എല്ലാ ക്ലാസ്സുകളിലെ നിരക്കുകളും കൂട്ടിയിട്ടുണ്ട്.

Train

നിരക്ക് വര്‍ദ്ധനയോടെ 8000 കോടി രൂപയുടെ അധിക വരുമാനം റെയില്‍വേക്ക് ലഭിക്കും. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റ കാലത്ത് റെയില്‍വേ നിരക്കുകള്‍ കൂട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. അടുത്ത സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലേക്ക് നിരക്ക് വര്‍ദ്ധന മാറ്റിവക്കാനാണ് അന്നത്തെ റെയില്‍ മന്ത്രി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ നിര്‍ദ്ദേശിച്ചത്.

നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് തന്നെയായിരുന്നു തീരുമാനമെടുത്തത്. സബ്‌സിഡി ഇനത്തില്‍ റെയില്‍വേക്ക് 26000 കോടി രൂപയുടെ ബാധ്യതയുണെന്നാണ് ബോര്‍ഡിന്റെ കണക്ക്.

കഴിഞ്ഞ ചൊവ്വഴ്ച തന്നെ റെയില്‍വേ നിരക്ക് വര്‍ദ്ധന സംബന്ധിച്ച് മന്ത്രി സദാനന്ദ ഗൗഡ സൂചന നല്‍കിയിരുന്നു. അടുത്ത മാസം റെയില്‍ വേ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ഇപ്പോഴത്തെ നിരക്ക് വര്‍ദ്ധന.

English summary
The government has increased railway passenger fare by 14.2 per cent and freight charges by 6.5 per cent on Friday. The increased rates will come effect from Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X