മോദി മിമിക്രി കാട്ടുന്നു.. പ്രധാനമന്ത്രിയെന്ന് ഓർക്കൂ! മോദി ഗട്ടറിലേക്ക് പതിക്കുന്നെന്ന് സര്‍ദേശായ്!

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ രൂക്ഷ പരിഹാസവുമായി മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മോദിക്കെതിരെ സര്‍ദേശായ്   ആഞ്ഞടിച്ചത്. സോണിയ ഗാന്ധിയെ ഇറ്റാലിയന്‍ എന്നും ചിലരെ ജഴ്‌സി പശുവെന്നും അപഹസിക്കുന്നതിലൂടെ മോദി മിമിക്രി കാണിക്കുകയാണെന്ന് സര്‍ദേശായ് കുറ്റപ്പെടുത്തി. കുറഞ്ഞ പക്ഷം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് എന്നെങ്കിലും മോദി ഓര്‍ക്കണം. ഉയരത്തിലേക്ക് പോകുന്നതിന് പകരം ഗട്ടറിലേക്ക് പതിക്കുകയാണ് മോദിയെന്നും സര്‍ദേശായ്  പറഞ്ഞു.

അയാളെന്നെ ഒരു മാംസക്കഷണം പോലെ വിൽക്കാനും തയ്യാറായിരുന്നു! വ്യവസായിക്കെതിരെ അമല പോൾ..

modi

പാലസ്തീന്‍ വരെ പോയി ചര്‍ച്ചകള്‍ നടത്തുന്ന മോദി, മുസ്ലീംങ്ങള്‍ പാകിസ്താനിലേക്ക് പോകണമെന്ന് പറയുന്ന വിനയ് കത്യാറിനെതിരെ മിണ്ടാന്‍ അശക്തനാണ്.ഭരണഘടന പരിപാവനമാണ് എന്ന് പറയുന്ന മോദി കത്യാറിനെ പോലുള്ളവരുടെ വായടപ്പിക്കുമോ എന്നും രാജ്ദീപ് സര്‍ദേശായ് ചോദിച്ചു. ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടത്തുന്നു. ഹിന്ദി ചാനലുകള്‍ മോശം മാധ്യമപ്രവര്‍ത്തനം നടത്തുന്നുവെന്നും സത്യമല്ല പലതും പുറത്ത് വരുന്നതെന്നും സര്‍ദേശായ് കുറ്റപ്പെടുത്തി. ചോദ്യോത്തര വേളയില്‍ മോദിയുടെ മന്‍ കി ബാത്തിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മങ്കി ബാത്തിനെക്കുറിച്ചാണോ മന്‍കി ബാത്തിനെ കുറിച്ചാണോ ചോദിക്കുന്നത് എന്നായിരുന്നു മറുചോദ്യം. മന്‍ കീ ബാത്തിലൂടെ ഒദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗമാണ് നടക്കുന്നതെന്നും രാജ്ദീപ് സര്‍ദേശായ് അഭിപ്രായപ്പെട്ടു.

English summary
Rajdeep Sardesai against Narendra Modi at KLF

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്