• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇല്ലാത്ത സര്‍വകലാശാലയില്‍ നിന്നും രണ്ട് ഡോക്ടറേറ്റ്': കേന്ദ്രമന്ത്രിയുടെ ഡിഗ്രി വ്യാജമെന്ന് ആരോപണം

ദില്ലി: നരേന്ദ്രമോദി സര്‍ക്കാറിനെ വിടാതെ പിന്തുടര്‍ന്ന് വ്യാജ ഡിഗ്രി വിവാദങ്ങള്‍. കഴിഞ്ഞ സര്‍ക്കാറില്‍ നരേന്ദ്രമോദിക്കും സ്മൃതി ഇറാനിക്കുമെതിരെയാണ് ആരോപണം ഉയര്‍ന്നിരുന്നതെങ്കില്‍ ഇത്തവണ നവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിനെതിരെയാണ് വ്യാജ ഡിഗ്രി ആരോപണം. സ്മൃതി ഇറാനിക്കെതിരെ ഉയര്‍ന്ന ആരോപണം പിന്നീട് സത്യമാണെന്ന് തെളിയുകയും ചെയ്തിരുന്നു.

373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇവിഎമ്മില്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേയാണ് കേന്ദ്രമന്ത്രിയുടെ വിദ്യഭ്യാസ യോഗ്യതയില്‍ ആരോപണം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. സാഹിത്യത്തിലെ സംഭാവനകള്‍ പരിഗണിച്ച് 1990ല്‍ കൊളംബോ ഓപ്പണ്‍ സര്‍വകലാശാലയില്‍ നിന്നും രമേഖ് പൊഖ്രിയാല്‍ നിഷാങ്ക് ഡി ലിറ്റ് ബിരുദം നേടി എന്നത് വ്യാജമാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദവിവരങ്ങല്‍ ഇങ്ങനെ..

ശ്രീലങ്കയില്‍

ശ്രീലങ്കയില്‍

സാഹിത്യത്തില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച 1990 ല്‍ കൊളംബോ ഓപ്പണ്‍ സര്‍വ്വകലാശാല ഡി ലിറ്റ് ബിരുദം നല്‍കിയെന്നാണ് കേന്ദ്ര മന്ത്രിയുടെ ബയോഡാറ്റയില്‍ പറയുന്നത്. എന്നാല്‍ ശ്രീലങ്കയില്‍ ഇങ്ങനെയൊരു സര്‍വ്വകലാശാല പോലും ഇല്ലെന്നാണ് ഇന്ത്യാ ടു ഡെ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.

ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കും

ശാസ്ത്രരംഗത്തെ സംഭാവനകള്‍ക്കും

ശാസ്ത്രരംഗത്തെ സംഭാവനകള്‍ പരിഗണിച്ചും കൊളംബോ ഒപ്പണ്‍ സര്‍വകലാശാല തനിക്ക് രണ്ടാമതൊരോ ഡോക്ടറേറ്റ് കൂടി നല്‍കിയെന്ന് രമേഷ് പൊഖ്രിയാല്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ശ്രീലങ്കയില്‍ അങ്ങനെയൊരു സര്‍വകലാശാല ഇല്ലെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീലങ്കയിലെ സര്‍വകലാശാല ഗ്രാന്‍ഡ്‌സ് കമ്മീഷനില്‍ നിന്ന് ഇതിന് വ്യക്തമായ സ്ഥിരീകരണം കിട്ടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യക്തമായ വിവരങ്ങളില്ല

വ്യക്തമായ വിവരങ്ങളില്ല

രമേഷ് പൊഖ്രിയാലിന്‍റെ വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കഴിഞ്ഞവർഷം ഡെറാഡൂണിൽ നൽകിയ അപേക്ഷയ്ക്ക് കിട്ടിയ മറുപടിയിലും വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല. വിവരാവകാശ പ്രകാരം ലഭിച്ച ജനനതീയ്യതിലും പാസ്പോര്‍ട്ടിലേയും ജനനതിയ്യതിയും യോജിക്കുന്നില്ല.

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും സംസഥാനത്തെ പ്രമുഖ ബിജെപി നേതാവുമാണ് രമേഷ് പൊഖ്രിയാല്‍. ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നില്‍ എത്രയോ ചെറുതാണെന്നും ലോകത്തിലെ നമ്പര്‍ വണ്‍ ശാസ്ത്രം ജ്യോതിഷമാണെന്നുമുള്ള ഇദ്ദേഹത്തിന്‍റെ പ്രസ്താവന നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

ശാസ്ത്രം വെറുംകുള്ളന്‍

ശാസ്ത്രം വെറുംകുള്ളന്‍

2014ല്‍ പാ‍ര്‍ലമെന്റിലെ ച‍ര്‍ച്ചയ്ക്കിടയിലാണ് ആധുനിക ശാസ്ത്രം ജ്യോതിഷത്തിന് മുന്നില്‍ വെറുംകുള്ളനാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.ജ്യോതിഷം ആണ് ഏറ്റവും വലിയ ശാസ്ത്രമെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു. ആധുനിക ശാസ്ത്രവും അതിന്റെ കണ്ടുപിടിത്തങ്ങളും ജ്യോതിഷത്തിന് മുന്നില്‍ ഒന്നുമല്ലെന്നും അദ്ദേഹം പാര്‍ലമെന്‍റില്‍ പ്രസംഗിച്ചു.

ആദ്യ പ്ലാസ്റ്റിക് സര്‍ജറി

ആദ്യ പ്ലാസ്റ്റിക് സര്‍ജറി

ലോക്സഭയില്‍ ദി സ്കൂള്‍ ഓഫ് പ്ലാനിങ് ആന്റ് ആ‍ര്‍കിടെക്ച‍ര്‍ ബില്ലിന് മുകളില്‍ ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു പൊഖ്രിയാലിന്‍റെ വിവാദ പരാമര്‍ശങ്ങള്‍. മഹര്‍ഷി കണാദന്‍ ഒരുലക്ഷം വര്‍ഷംമുന്പു ന്യൂക്ളിയര്‍ ടെസ്റ്റ് നടത്തിയെന്നും ആദ്യ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായത് ഗണപതിയാണെന്നതുമടക്കം നിരവധി പ്രസ്താവനകള്‍ ഇദ്ദേഹത്തിന്‍റേതായി ഉണ്ട്.

നരേന്ദ്രമോദിയുടെ പ്രസ്താവന

നരേന്ദ്രമോദിയുടെ പ്രസ്താവന

ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട നരേന്ദ്രമോദിയുടെ പ്രസ്താവന ശരിവച്ച ഇദ്ദേഹം, പുരാതന ഇന്ത്യയില്‍ ഈ ശാസ്ത്ര ശാഖ ഉണ്ടായിരുന്നെന്നും വാദിച്ചിരുന്നു. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഹരിദ്വാറില്‍ നിന്നുള്ള പാര്‍ലമെന്റംഗമായിരുന്ന രമേഷ് പൊഖ്രിയാല്‍.

ആ‍ര്‍എസ്‌എസിലൂടെ

ആ‍ര്‍എസ്‌എസിലൂടെ

ആ‍ര്‍എസ്‌എസിന്റെ സരസ്വതി ശിശു മന്ദിറില്‍ അദ്ധ്യാപകനായി തുടങ്ങിയ പൊഖ്രിയാലിന്‍റെ സുവര്‍ണ്ണകാലം ആരംഭിക്കുന്നത് കര്‍ണപ്രയാഗ് മണ്ഡലത്തില്‍ അഞ്ച് തവണ തുടര്‍ച്ചയായി ജയിച്ചിരുന്ന കോണ്‍ഗ്രസ് നേതാവും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന ശിവാനന്ദ് നോട്ടിയാലിനെ പരാജയപ്പെടുത്തിയതോടെയാണ്

ഭൂരിപക്ഷം

ഭൂരിപക്ഷം

ഇത്തവണയും ഹരിദ്വാറില്‍ നിന്ന് ജനവിധി തേടിയ രമേഷ് പൊഖ്രിയാൽ മൂന്ന് ലക്ഷത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. നോവലുകളും ചെറുകഥകളും കവിതകളും യാത്രാവിവരണങ്ങളും ഉൾപ്പെടെ മുപ്പത്തിയാറ് സാഹിത്യരചനകള്‍ അദ്ദേഹത്തിന്‍റേതായി ഉണ്ട്.

ആര്‍എസ്‌എസ് ലക്ഷ്യം

ആര്‍എസ്‌എസ് ലക്ഷ്യം

കേന്ദ്രീയ വിദ്യാലയങ്ങളിലെ സിലബസ് പരിഷ്കരിക്കുകയെന്ന ആര്‍എസ്‌എസ് ലക്ഷ്യം നിറവേറ്റാണ് രമേഷ് പൊഖ്രിയാലിന് മാനവ വിഭവശേഷി വകുപ്പ് നല്‍കിയെന്ന ആരോപണം ഇപ്പോള്‍ തന്നെ ശക്തമാണ്. പൊഖ്രിയാലിലൂടെ സമൂലമായ സിലബസ് പരിഷ്കരണത്തിനാവും ആര്‍എസ്‌എസ് ശ്രമിക്കുമെന്നാണ് പലരം സംശയിക്കപ്പെടുന്നത്.

English summary
ramesh pokhriyal nishank fake degree controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X