മണ്ഡ്യയിൽ സിറ്റിങ് എംഎൽഎ അംബരീഷിനെ മലർത്തി താരമാകാന്‍ ഗ്ലാമർ റാണി രമ്യ... രാഹുൽ ഗാന്ധിയും കൂട്ടിന്?

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കണ്ടു നടക്കുന്ന ബി ജെ പി ഏത് വിധേനയും കർണാടക പിടിക്കാനുള്ള ശ്രമത്തിലാണ്. യെദിയൂരപ്പ മുതൽ സാധ്യമായ സകല പടക്കോപ്പുകളും തയ്യാറാക്കിയാണ് ബി ജെ പി കർണാടകത്തിൽ യുദ്ധത്തിന് ഇറങ്ങുന്നത്. എന്നാലും ബി ജെ പി മുന്നേറ്റം പ്രതിരോധിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കാരണം, മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ.

കൊറിയയിലെ അറുപത്തി ഒൻപത്... എന്താണീ വദനസുരതം.. എന്താണ് വദനസുരതത്തിന്റെ ചരിത്രം.. എല്ലാം വിശദമായി!!

എന്നാൽ തിരഞ്ഞെടുപ്പിന് മുന്നേ സ്വന്തം പാളയത്തിൽ പട നടക്കുന്നത് ഒരു നേതാവിനും സമാധാനം കൊടുക്കില്ല. സിനിമാ താരങ്ങളായ അംബരീഷും രമ്യയുമാണ് സിദ്ധരാമയ്യയുടെ ഇപ്പോഴത്തെ തലവേദന എന്നാണ് മണ്ഡ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. കാര്യം സിംപിളാണ്. രണ്ടുപേർക്കും മണ്ഡ്യയിൽ നിന്നും മത്സരിക്കണം. അതിനുള്ള കാരണങ്ങളുണ്ടല്ലോ, അതും രസകരമാണ്. കാണാം മണ്ഡ്യയ്ക്ക് വേണ്ടിയുള്ള രമ്യ - അംബരീഷ് കയ്യാങ്കളി.

രമ്യയും അംബരീഷും

രമ്യയും അംബരീഷും

കോൺഗ്രസ് പാർട്ടിയുടെ പ്രമുഖ നേതാക്കളിൽ രണ്ടുപേരാണ് രമ്യയും അംബരീഷും. പാർട്ടി പ്രവർത്തനം നടത്തിയല്ല ഇരുവരും പ്രമുഖരായത് എന്നത് വേറെ കാര്യം. കോൺഗ്രസ് പാർട്ടിയില്‍ ജോയിന്‍ ചെയ്യുന്നതിന് മുന്പേ തന്നെ ഇരുവരും പ്രമുഖരാണ്. കന്നഡ സിനിമയിലെ സൂപ്പര്‍താരങ്ങളായിരുന്നു അംബരീഷും രമ്യയും.
രണ്ടുപേര്‍ക്കും സമാനമായ ബാക് ഗ്രൗണ്ടാണ് ഉള്ളതെന്ന് സാരം.

ഇപ്പോള്‍ എന്താണ് പ്രശ്നം

ഇപ്പോള്‍ എന്താണ് പ്രശ്നം

അടുത്ത വര്‍ഷം കര്‍ണാടകയില്‍ അസംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അംബരീഷിനും രമ്യയ്ക്കും മണ്ഡ്യയില്‍ നിന്നും അസംബ്ലിയിലേക്ക് മത്സരിക്കണം എന്നാണത്രെ ആഗ്രഹം. മണ്ഡ്യയിലെ സിറ്റിംഗ് എം എല്‍ എയാണ് അംബരീഷ്. രമ്യയാകട്ടെ മണ്ഡ്യയില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് മത്സരിച്ച് മുന്പ് ജയിച്ചിട്ടുണ്ട്. രണ്ടുപേര്‍ക്കും മണ്ഡ്യ പ്രിയപ്പെട്ടതാകാന്‍ കാരണം മനസിലായല്ലോ.

രമ്യ മണ്ഡ്യയില്‍ താമസമാക്കി

രമ്യ മണ്ഡ്യയില്‍ താമസമാക്കി

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് തന്നെയുള്ളവര്‍ പറയുന്നത് വെച്ച് നോക്കിയാല്‍ രമ്യ മണ്ഡ്യ ലക്ഷ്യമാക്കി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രമ്യ മാണ്ഡ്യയില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് അവിടെ താമസം തുടങ്ങിക്കഴിഞ്‍ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. അസംബ്ലി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് രമ്യ തുടക്കം കുറിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അംബരീഷിന് എളുപ്പമല്ല

അംബരീഷിന് എളുപ്പമല്ല

അതേസമയം മണ്ഡ്യയില്‍ വീണ്ടും മത്സരിക്കാനുള്ള സാധ്യതകള്‍ അംബരീഷും ആരാഞ്ഞുതുടങ്ങിയതാണ് റിപ്പോര്‍ട്ട്. അംബരീഷ് ഇതിനോടകം തന്നെ ജില്ലാപര്യടനം ആരംഭിച്ചിട്ടുണ്ട്. അതേസമയം മണ്ഡ്യയിലെ ജനങ്ങള്‍ അംബരീഷിന്‍റെ പ്രകടനത്തില്‍ തൃപ്തരല്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്. മത്സരിച്ച് വിജയിച്ച് പോയ ശേഷം അംബരീഷ് ഇങ്ങനെയൊരു മണ്ഡലം ഉള്ള കാര്യം തന്നെ മറന്നു എന്നാണത്രെ ജനങ്ങള്‍ പറയുന്നത്.

രമ്യയും ഒട്ടും മോശമല്ല

രമ്യയും ഒട്ടും മോശമല്ല

അംബരീഷിനെ മാത്രം കുറ്റം പറയേണ്ട കാര്യമില്ല, 2013ല്‍ പാര്‍ലമെന്റിലേക്ക് ജയിച്ച ശേഷം രമ്യയും മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് ആരോപണമുണ്ട്. സിനിമാതാരം എന്ന പ്രഭാവം മാത്രമല്ല സ്വന്തം സ്ഥലം എന്ന അടുപ്പവും മണ്ഡ്യക്കാരില്‍ ചിലര്‍ക്ക് അംബരീഷിനോടുണ്ട്. മണ്ഡ്യയില്‍ ശക്തരായ വൊക്കലിംഗ സമുദായത്തില്‍ നിന്നാണ് അംബരീഷിന്റെ വരവ്. എന്ന് കരുതി വൊക്കലിംഗ സമുദായനേതാവ് എന്ന തരത്തിലുള്ള ശക്തിയൊന്നും ഇദ്ദേഹത്തിന് ഇല്ല താനും.

ഉയര്‍ച്ച താഴ്ചകള്‍ ഇഷ്ടം പോലെ

ഉയര്‍ച്ച താഴ്ചകള്‍ ഇഷ്ടം പോലെ

30 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഇഷ്ടം പോലെ കണ്ടിട്ടുള്ള നേതാവാണ് അംബരീഷ്. 1996ല്‍ രാമനഗരം മണ്ഡലത്തില്‍ മത്സരിച്ച് തോറ്റുകൊണ്ടാണ് അംബരീഷ് തന്റെ തിരഞ്ഞെടുപ്പ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1998, 99, 2004 തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് ഇതേ അംബരീഷ് ഹാട്രിക്കടിച്ചു. 2013 മുതല്‍ മണ്ഡ്യയിലെ എം എല്‍ എയാണ്.

അംബരീഷ് - രമ്യ പോരാട്ടം

അംബരീഷ് - രമ്യ പോരാട്ടം

അംബരീഷുമായി തട്ടിച്ചുനോക്കുമ്പോള്‍ പരിചയസമ്പത്ത് കുറവാണെങ്കിലും രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരി എന്ന പ്രത്യേകത രമ്യയ്ക്കുണ്ട്. ദേശീയ നേതൃത്വം രമ്യയെ മണ്ഡ്യയിലേക്ക് നിര്‍ദേശിക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്നാണ് കരുതപ്പെടുന്നത്. അംബരീഷ് മണ്ഡ്യയില്‍ നിന്നും പിന്‍മാറാനുളള സാധ്യതയും കുറവാണ്. ഇങ്ങനെ വന്നാല്‍ മണ്ഡ്യയില്‍ അംബരീഷ് - രമ്യ പോരാട്ടം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Karnataka Assembly Election: Ramya - Ambareesh turf war intesnsifies in Manya.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്