• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അപ്രഖ്യാപിത നോട്ട് നിരോധനം? 2000ന്റെ അച്ചടി ആർബിഐ നിർത്തി, കളളനോട്ട് തടയാനുളള നീക്കം

cmsvideo
  2000 രൂപ നോട്ടുകള്‍ നിരോധിക്കുന്നു | 2000 Rs Note To Be Banned | Oneindia Malayalam

  ദില്ലി: ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ തിക്തഫലങ്ങള്‍ രാജ്യം ഇന്നും അനുഭവിച്ച് തീര്‍ന്നിട്ടില്ല. കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് രാജ്യത്തെ നയിച്ചതില്‍ നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളള തീരുമാനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. 2016 നവംബര്‍ 8ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആപ്പ് വന്‍ പ്രഖ്യാപനമായാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചത്.

  ശേഷം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടുകളുടെ അച്ചടിയും റിസര്‍വ് ബാങ്ക് നിര്‍ത്തി വെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരാവകാശ രേഖ പ്രകാരമുളളതാണീ വിവരം. ഇന്ത്യയുടെ 2000 രൂപ നോട്ടുകള്‍ പാകിസ്താനിലെ പ്രസ്സില്‍ നിന്നും അച്ചടിക്കുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ:

  2000ന്റെ നോട്ട് അച്ചടി നിർത്തി

  2000ന്റെ നോട്ട് അച്ചടി നിർത്തി

  കഴിഞ്ഞ കുറച്ച് മാസങ്ങളായി എടിഎമ്മുകളില്‍ നിന്ന് വളരെ കുറവ് 2000 രൂപ നോട്ടുകള്‍ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുന്നുളളൂ. അതിന് കാരണം ആര്‍ബിഐ 2000 രൂപ നോട്ടുകളുടെ പ്രിന്റിംഗ് നിര്‍ത്തിയതാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരാവകാശ നിയമപ്രകാരമുളള ചോദ്യത്തിനാണ് നോട്ട് പ്രിന്റിംഗ് നിര്‍ത്തിയതായി ആര്‍ബിഐ മറുപടി നല്‍കിയിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2000ന്റെ ഒരു നോട്ട് പോലും ആര്‍ബിഐ പ്രിന്റ് ചെയ്തിട്ടില്ല.

  കളളപ്പണം തടയാൻ

  കളളപ്പണം തടയാൻ

  കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുളള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഉയര്‍ന്ന മൂല്യമുളള നോട്ടുകളുടെ അച്ചടി അവസാനിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ട് നിരോധനത്തേക്കാളും ഫലപ്രദമായ മാര്‍ഗമാണ് അച്ചടി നിര്‍ത്തല്‍ എന്നാണ് സാമ്പത്തികകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം നോട്ട് നിരോധനം പോലെ ഇത് വഴി ഒന്നും അലങ്കോലമാകുന്നില്ല. നോട്ടിന്റെ വിതരണം നിര്‍ത്തുക മാത്രമാണ് ചെയ്യുന്നത് എന്നും വിദഗ്ദര്‍ പറയുന്നു.

  ഇടപാടുകൾ ഡിജിറ്റലാവണം

  ഇടപാടുകൾ ഡിജിറ്റലാവണം

  കളളപ്പണം തടയാന്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളടക്കം ഈ മാര്‍ഗം സ്വീകരിക്കുന്നുണ്ട്. പണ ഇടപാടുകള്‍ ഡിജിറ്റലായി മാറണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഉയര്‍ന്ന മൂല്യമുളള നോട്ടുകള്‍ കളളക്കടത്തിനും പൂഴ്ത്തിവെപ്പിനും അടക്കം സഹായകമാണ്. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2000ത്തിന്റെ 3,54.991 മില്യണ്‍ നോട്ടുകളാണ് ആര്‍ബിഐ അച്ചടിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് കുറഞ്ഞു.

  ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!

  മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!

  English summary
  RBI stopped printing of 2000 Rs notes, reveals RTI
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more