കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കാന്‍ ഒരുങ്ങുന്നോ? റാവത്തിന്‍റെ നിയമനത്തിനു പിന്നിലെ ലക്ഷ്യം എന്ത്?

ലെഫ്. ജനറല്‍ ബിപിന്‍ റാവത്തിനെ അടുത്ത സൈനിക മേധാവിയായി നിയമിച്ചതിനു പിന്നില്‍ മോദി സര്‍ക്കാരിന് വ്യക്തമായ അജണ്ടയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : തുടര്‍ച്ചയായ രീതികളില്‍ നിന്ന് വ്യത്യസ്തമായി ലെഫ്. ജനറല്‍ ബിപിന്‍ റാവത്തിനെ അടുത്ത സൈനിക മേധാവിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുകയാണ്. സീനിയോറിറ്റി മറികടന്നാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. എന്നാല്‍ ഈ നിയമനത്തിനു പിന്നില്‍ മോദി സര്‍ക്കാരിന് വ്യക്തമായ അജണ്ടയുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

മലയാളിയെ തഴഞ്ഞ് കരസേനക്ക് പുതിയ മേധാവി; വ്യോമസേന, ഐബി, റോ തലപ്പത്തും പുതിയ മേധാവികള്‍മലയാളിയെ തഴഞ്ഞ് കരസേനക്ക് പുതിയ മേധാവി; വ്യോമസേന, ഐബി, റോ തലപ്പത്തും പുതിയ മേധാവികള്‍

കിഴക്കന്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷി, തെക്കന്‍ കമാന്‍ഡ് മേധാവിയും മലയാളിയുമായ ലഫ്. ജനറല്‍ മുഹമ്മദ് അലി ഹാരിസ് എന്നിവരെ മറികടന്നാണ് ബിപിന്‍ റാവത്തിനെ നിയമിച്ചിരിക്കുന്നത്.

നിലവിലെ രീതികള്‍ മറികടന്ന് നിയമനം

നിലവിലെ രീതികള്‍ മറികടന്ന് നിയമനം

നിലവിലെ രീതികളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ബിപിന്‍ റാവത്തിന്റെ നിയമനം. പ്രവീണ്‍ ബക്ഷി, മുഹമ്മദ് അലി ഹാരിസ് എന്നിവരെ മറികടന്നായിരുന്നു ബിപിന്‍ റാവത്തിനെ നിയമിച്ചിരിക്കുന്നത്. സൈനിക ഓപ്പറേഷനുകളിലെ മികവാണ് റാവത്തിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് വിവരം.

 ഇന്ദിരാഗാന്ധിയുടെ കാലത്തും

ഇന്ദിരാഗാന്ധിയുടെ കാലത്തും

അതേസമയം റാവത്തിന്റെ നിയമനത്തില്‍ മോദിയെയും ബിജെപിയെയും കുറ്റപ്പെടുത്താന്‍ കോണ്‍ഗ്രസിന് അര്‍ഹതയില്ല. 33 വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ചട്ടങ്ങള്‍ മറികടന്ന് സൈനിക മേധാവിയെ നിയമിക്കുന്നത്. 1983ല്‍ ഇന്ദിരാഗാന്ധി ഇത്തരത്തില്‍ ചട്ടം മറികടന്ന് നിയമനം നടത്തിയിരുന്നു.

 തീരുമാനം സര്‍ക്കാരിന്റേത്

തീരുമാനം സര്‍ക്കാരിന്റേത്

സൈനിക മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ പൂര്‍ണ അധികാരം സര്‍ക്കാരിനാണ്. എന്നാല്‍ സീനിയോറിറ്റി മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായിരുന്നു. 1983ല്‍ ലഫ്. ജനറല്‍ എസ്‌കെ സിന്‍ഹയെ മറികടന്നായിരുന്നു ഇന്ദിരാഗാന്ധി വൈദ്യയെ നിയമിച്ചത്.

വിമര്‍ശനം ശക്തമാകുന്നു

വിമര്‍ശനം ശക്തമാകുന്നു

അനുഭവസമ്പത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ തന്നെയാണ് റാവത്ത്. തീവ്രവാദത്തിനെതിരെയും ഒളിയുദ്ധത്തിനെതിരെയും പോരാടാന്‍ റാവത്ത് മിടുക്കനാണെന്നും വിവരങ്ങളുണ്ട്. 30 വര്‍ഷത്തെ സേവന കാലഘട്ടം മുഴുവന്‍ സംഘര്‍ഷം നിറഞ്ഞ മേഖലകളിലാണ് റാവത്ത് ജോലി ചെയ്തിരുന്നത്. എന്നാല്‍ റാവത്തിന്റെ വിമര്‍ശനത്തിനെതിരെ കോണ്‍ഗ്രസും ഇടതുപക്ഷവും രംഗത്തെത്തിയിരിക്കുകയാണ്.

സൈനിക വിന്യാസത്തില്‍ മികവ്

സൈനിക വിന്യാസത്തില്‍ മികവ്

പ്രവീണ്‍ ബക്ഷി, മുഹമ്മദ് അലി ഹാരിസ് എന്നിവരെ അപേക്ഷിച്ച് അനുഭവ സമ്പത്തില്‍ മുന്നിലാണ് റാവത്ത് എന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. മികച്ച സേവനത്തിന് ഡെറാഡൂണ്‍ സൈനിക അക്കാദമിയില്‍ നിന്ന് ബഹുമതിയും ലഭിച്ചിട്ടുണ്ട്. സൈനിക വിന്യാസത്തിലും പ്രത്യേക മികവുണ്ട്. മ്യാന്‍മര്‍ തീവ്രവാദി ക്യാംപുകളില്‍ നടത്തിയ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയത് റാവത്തായിരുന്നു.

 മലമ്പ്രദേശങ്ങളിലെ യുദ്ധ മുറകളില്‍ വിദഗ്ധന്‍

മലമ്പ്രദേശങ്ങളിലെ യുദ്ധ മുറകളില്‍ വിദഗ്ധന്‍

ഇപ്പോള്‍ കരസേനയുടെ ഉപമേധാവിയാണ് റാവത്ത്. 1978ലാണ് ഔദ്യോഗിക സേവനം ആരംഭിച്ചത്. 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയന്‍ ഓഫീസറായിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇന്‍ഫന്ററി ബറ്റാലിയന്‍ മാന്‍ഡറായും കശ്മീര്‍ ഇന്‍ഫന്ററി തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലമ്പ്രദേശങ്ങളിലെ യുദ്ധമുറകളിലെ വൈദഗ്ധ്യമാണ് റാവത്തിനെ വ്യത്യസ്തനാക്കുന്നത്.

 തീവ്രവാദികള്‍ക്ക് തിരിച്ചടി

തീവ്രവാദികള്‍ക്ക് തിരിച്ചടി

റാവത്തിന്‍റെ നിയമനത്തിനു പിന്നില്‍ വ്യക്തമായ അജണ്ടയുണ്ടെന്നാണ് വിവരങ്ങള്‍. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന് വ്യക്തമായ മറുപടി നല്‍കുന്നതിനാണ് റാവത്തിന്‍റെ നിയമനമെന്നും സൂചനകളുണ്ട്. സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം പാകിസ്ഥാന്‍റെ ഭാഗത്തു നിന്ന് നിരന്തരം പ്രകോപനങ്ങളുണ്ടായിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് ജനറല്‍ ഇഷ്ഫാദ് നദീം അഹമ്മദിനെ പാകിസ്ഥാന്‍ പുതിയ സൈനിക മേധാവിയായി നിയമിച്ചത്.

English summary
Reasons to appoint Bipin Rawat as army chief. This is the second time in 33 years that the government has not abided by tradition while choosing an army chief.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X