മതാടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്തെ മറ്റൊരു പാകിസ്താനാക്കി മാറ്റുമെന്ന് വെങ്കയ്യ നായിഡു

  • Posted By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണം രാജ്യത്തെ മറ്റൊരു പാകിസ്താനാക്കി മാറ്റുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മതത്തിന്റെ പേരിലുള്ള സംവരണം രാജ്യത്തെ തന്നെ ഭിന്നിപ്പിക്കും. മുസ്ലീമും ഹിന്ദും ഒന്നിക്കുന്നതിനെ ലീഗ് എതിര്‍ക്കുകയാണെന്നും കേന്ദ്ര നഗര വികസന ഐ ആന്റ് ബി മന്ത്രി എം വെങ്കയ്യ നായിഡു പറഞ്ഞു. അംബേദ്ക്കര്‍ ജയന്തിയോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

മതത്തിന്റെ പേരിലുള്ള വിഭജനം ജനങ്ങളെ ഭിന്നിപ്പിക്കുമെന്നും അത് രാജ്യത്തിന് നല്ലതല്ലെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. മുസ്ലീം സംവരണം ഞങ്ങള്‍ ഒരിക്കലും എതിര്‍ക്കുന്നില്ല. പക്ഷേ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ഇത് നടപ്പിലാക്കാന്‍ ശ്രമിച്ചു. ചന്ദ്രശേഖര റെഡ്ഡിയും ചന്ദ്രബാബു നായിഡുവും ഈ നീക്കത്തിന് ശ്രമിച്ചപ്പോള്‍ ബിജെപി ഇത് തടഞ്ഞതായും അദ്ദേഹം പറഞ്ഞു.

venkaiah-naidu

ഇത്തരത്തില്‍ വീണ്ടും ശ്രമിച്ചാല്‍ രാജ്യം മറ്റൊരു പാകിസ്താനാകുമെന്ന് നായിഡു പറഞ്ഞു. സാമൂഹിക നിലവാരവും പിന്നോക്കാവസ്ഥയും അടിസ്ഥാനമാക്കിയുള്ള സംവരണമാണ് ഭരണഘടനാനുസൃതമായിട്ടുള്ളത്. അതിനെതിരായുള്ളതെല്ലാം ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം എതിര്‍ക്കുകയാണ് ബിജെപിയുടെ നയം.

സാമുദായിക സംവരണം രാജ്യത്തെ ജനങ്ങളെ വേര്‍തിരിക്കുകയാണ്. ഇത് പിന്നീട് രാജ്യത്തിനെ ഭിന്നിപ്പിക്കുന്നതിന് തുല്യമാണ്. അതുക്കൊണ്ട് തന്നെയാണ് ബിജെപി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്‍ക്കുതെന്നും നായിഡു പറഞ്ഞു. ഡോ. അംബേദ്ക്കര്‍ മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്‍ത്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
Reservations based on religion will create another Pakistan.
Please Wait while comments are loading...