ഇനിയുള്ള നാളുകള്‍ അഴിക്കുള്ളില്‍: ചിന്നമ്മ ജയിലിലേയ്ക്ക് മടങ്ങുന്നു, വിവാദങ്ങള്‍ അവസാനിക്കുന്നില്ല!

 • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: എഐഡിഎംകെ നേതാവ് വികെ ശശികലയുടെ അഞ്ച് ദിവസത്തെ പരോള്‍ അവസാനിച്ചതോടെ വ്യാഴാഴ്ച ജയിലിലേയ്ക്ക് മടങ്ങും. അസുഖ ബാധിതനായി കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിനായി ശശികലയ്ക്ക് അഞ്ച് ദിവസത്തെ എമര്‍ജന്‍സി പരോള്‍ അനുവദിക്കുകയായിരുന്നു. പരോള്‍ കാലാവധി അവസാനിക്കുന്നതോടെ വ്യാഴാഴ്ച ശശികല ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേയ്ക്ക് മടങ്ങും.

ലോകാവസാനം ഡ‍ിസംബറില്‍!! ഭൂചലനവും ഭൂമിയെ കീഴ്മേല്‍ മറിയ്ക്കുന്ന സുനാമിയും, ശാസ്ത്രം സാക്ഷി!

വൃക്ക- കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഭര്‍ത്താവ് എം നടരാജനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശശികല അ‍ഞ്ച് ദിവസവും ആശുപത്രിയില്‍ തന്നെയാണ് ചെലവഴിച്ചത്. ചെന്നൈയിലെ ഗ്ലീനഗ്ലിള്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടരാജന്‍റെ ശസ്ത്രക്രിയ ഒക്ടോബര്‍ നാലിനായിരുന്നു.

 മടക്കം അഴിക്കുള്ളിലേയ്ക്ക്

മടക്കം അഴിക്കുള്ളിലേയ്ക്ക്

അഞ്ച് ദിവസത്തെ പരോളിന് ശേഷം അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന വികെ ശശികല വ്യാഴാഴ്ചയാണ് ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലേയ്ക്ക് മടങ്ങുക.

 പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

കഴിഞ്ഞ മാസം തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസാമി- ഒപിഎസ് ക്യാമ്പുകള്‍ തമ്മിലുള്ള ലയനത്തോടെ ശശികലയെ അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ ആറിന് ശശികലയെ സ്വാഗതം ചെയ്തുകൊണ്ട് പളനിസാമി ക്യാമ്പ് രംഗത്തെത്തിയിരുന്നു.

 അനധികൃത സ്വത്ത് സമ്പാദനക്കേസ്

അനധികൃത സ്വത്ത് സമ്പാദനക്കേസ്

മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ തോഴിയായിരുന്ന ശശികല ജയലളിതയുടെ മരണത്തോടെയാണ് അണ്ണാ ഡിഎംകെയുടെ അധികാരം പിടിച്ചെടുക്കുന്നത്. എന്നാല്‍ ജയലളിതയും ശശിലകലയും പ്രതി ചേര്‍ക്കപ്പെട്ട അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിധി വന്നതോടെ ശശികലയുടെ മുഖ്യമന്ത്രി മോഹത്തിന് മങ്ങലേറ്റു. പാര്‍ട്ടിയുടെ തലപ്പത്ത് എത്തിയതിന് പിന്നാലെയാണ് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വരുന്നത്.

 കരള്‍രോഗ ബാധിതന്‍

കരള്‍രോഗ ബാധിതന്‍

എഴുപത്തിനാലുകാരനായ ശശികലയുടെ ഭര്‍ത്താവ് എം നടരാജന്‍ കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് ചെന്നെയിലെ ഗ്ലെനീഗിള്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സിച്ചാലും ഭേദമാകാത്ത കരള്‍ വീക്കമാണ് ഇദ്ദേഹത്തിനെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടരാജന് കിഡ്‌നി തകരാറുണ്ടെന്നും ശ്വാസകോശ ചുരുക്കമുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര ശസ്ത്രക്രിയ ഇദ്ദേഹത്തിന് ആവശ്യമുണ്ടെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിവാദം ജയിലിന് പുറത്ത്

വിവാദം ജയിലിന് പുറത്ത്

ജയലളിതയുടെ അസുഖ വിവരങ്ങള്‍ പാര്‍ട്ടി മറച്ചുവെച്ചത് ശശികലയെയും സംഘത്തെയും ഭയന്നാണെന്ന് പളനിസാമി മന്ത്രിസഭാംഗം ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതോടെ ജയലളിതയുടെ മരണം സംബന്ധിച്ച എല്ലാ ദുരൂഹതകളും വീണ്ടും ശശികലയിലേയ്ക്ക് തന്നെ നീളും.

cmsvideo
  O Panneerselvam versus VK Sasikala | Oneindia Malayalam
  ജുഡീഷ്യല്‍ അന്വേഷണം

  ജുഡീഷ്യല്‍ അന്വേഷണം

  ജയലളിതയുടെ മരണം സ്വാഭാവികമല്ലെന്നും പിന്നില്‍ ശശികല ആണെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷനാണ് അന്വേഷണം നടത്തുക. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ശശികല പുറത്തുവരുന്നതോടെ ജയലളിതയുടെ മരണം സംബന്ധിച്ച ചില തിരിച്ചടികളും പ്രതീക്ഷിക്കാം.

  English summary
  Deposed AIADMK leader V K Sasikala's five-day parole, for visiting her husband in a hospital here, has ended and she will return to Parappana Agrahara central jail in Bengaluru on Thursday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്