തീവണ്ടികളിലെ ഭക്ഷണം മടുക്കുന്നുവോ?; ഇനി പിസയും ബര്‍ഗറും സീറ്റുകളിലെത്തും

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: തീവണ്ടികളില്‍ സ്ഥിരമായി ലഭിക്കുന്ന നിലവാരമില്ലാത്ത ഭക്ഷണം കഴിച്ച് മടുത്തവര്‍ക്ക് ബഹുരാഷ്ട്ര കമ്പനികളുടെ ബ്രാന്‍ഡ് ഉത്പന്നള്‍ എത്തുന്നു. പിസ, ബര്‍ഗര്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങളാണ് ഇനി ഇന്ത്യന്‍ ട്രെയിനുകളില്‍ ലഭ്യമാവുക. ഡൊമിനോസ്, കെഎഫ്‌സി, മക്‌ഡൊണാള്‍ഡ് തുടങ്ങിയ ബ്രാന്‍ഡുകളുടെ ഭക്ഷണം ഇനി യാത്രക്കാര്‍ക്ക് കഴിക്കാം.

തെരഞ്ഞെടുത്ത ട്രെയിനുകളിലാണ് പരീക്ഷണാര്‍ഥം ഈ ഭക്ഷണങ്ങള്‍ എത്തുക. നിലവില്‍ നോര്‍ത്തേണ്‍ റെയില്‍വെയ്ക്ക് കീഴിലുള്ള ചില ട്രെയിനുകളില്‍ ഭക്ഷണം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ നല്‍കുന്നതെന്ന് ഡിവിഷന്‍ ഒമേഴ്‌സ്യല്‍ മാനേജര്‍ രജനീഷ് ശ്രീവാസ്തവ അറിയിച്ചു.

pizzaburger

ഐആര്‍സിടിസിയുടെ ഇ കാറ്ററിങ് സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് ഭക്ഷണം ബുക്ക് ചെയ്യാവുന്നതാണ്. ഏത് സ്റ്റേഷനില്‍ വെച്ചാണ് ഭക്ഷണം ആവശ്യമെന്നും അറിയിക്കാവുന്നതാണ്. നിശ്ചിത സ്റ്റേഷനിലെത്തുമ്പോള്‍ നേരത്തെ ബുക്ക് ചെയ്ത ഭക്ഷണം സീറ്റുകളിലെത്തും. ഭക്ഷണത്തിന്റെ വില ഓണ്‍ലൈന്‍ ആയോ അല്ലാതെയോ നല്‍കാനുള്ള സൗകര്യവുമുണ്ട്.

കഴിഞ്ഞവര്‍ഷം ജൂണില്‍ ഇതേ സൗകര്യം 45 ദിവസം ട്രയല്‍ ആയി രാജധാനി എക്‌സ്പ്രസില്‍ അവതരിപ്പിച്ചിരുന്നു. വെബ്‌സൈറ്റ് വഴി അല്ലാതെ ഫോണ്‍കോള്‍വഴിയും ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കാം. ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ ട്രെയിനില്‍ എത്തുന്നതോടെ ഭക്ഷണകാര്യത്തില്‍ യാത്രക്കാര്‍ക്കുള്ള പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വെ.

English summary
Say bye to boring railway food, get Domino’s pizza, McDonald’s burgers on trains from today
Please Wait while comments are loading...