അസാധുവാക്കിയ നോട്ടുകൾ ഇപ്പോഴും, കശ്മീരില്‍നിന്ന് അസാധുനോട്ട് പിടിച്ചെടുത്തെന്ന് എൻഐഎ

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കശ്മീരിൽ നിന്ന് 36.5 കോടി രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തെന്ന് എൻഐഎ. ചൊവ്വാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എൻഐഎ രംഗത്തു വന്നത്. ഭീകർക്കു സാമ്പത്തിക സഹായം ലഭിക്കുന്നതുമായി ബന്ധപ്പെട്ട കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള അവകാശവാദവുമായി എൻഐഎ രംഗത്തെത്തിയിരിക്കുന്നത്.

നിർബന്ധിത മതംമാറ്റമല്ല, രാജസ്ഥാനിലെ ഹാദിയക്ക് ഭർത്താവിനോടൊപ്പം ജീവിക്കാം, കോടതി ഉത്തരവ്

36. 5 കോടി രൂപയുടെ അസാധു നോട്ടുകൾക്കൊപ്പം ഒൻപതു പേരെ അറസ്റ്റ് ചെയ്തതായും എൻഐഎ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അറസ്റ്റ് ചെയ്തവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൽ ഏജൻസി പുറത്തു വിട്ടിട്ടില്ല. തീവ്രവാദികൾക്ക് സമ്പത്തിക സഹായമ നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ കശ്മീരിലെ വ്യാവസായികളേയും വിഘടനവാദികളേയും എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാശ്മീർ , ദില്ലി എന്നീവിടങ്ങളിൽ വ്യാപക റെയ്ഡ് നട്ത്തിയിരുന്നു.

curncy

രാജ്യത്ത് നിന്ന് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തിയിരുന്നു. ഒരു വർഷം പിന്നീടുമ്പോഴും പ്രതിപക്ഷത്തിന് അവരുടെ നിലപാടിൽ മാറ്റമില്ല. ഈ അവസരത്തിൽ എന്‍.ഐ.എയുടെ വെളിപ്പെടുത്തല്‍. അസാധുവാക്കല്‍മൂലം ഭീകരവാദവും അതിര്‍ത്തി കടന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും തടയാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടുവെങ്കിലും അക്കാര്യത്തില്‍ രാജയപ്പെട്ടുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.

English summary
: The National Investigation Agency (NIA) on Tuesday claimed it had seized nearly Rs 36.5 crore in demonetised notes during its probe into the Kashmir terror funding case.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്