അണ്ണാഡിഎംകെ പ്രതിസന്ധി:മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഏഴംഗ പാനല്‍,മന്നാര്‍ഗുഡി മാഫിയ പാര്‍ട്ടിയ്ക്ക് പുറത്ത്

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയ്ക്ക് പളനിസാമി നിയോഗിച്ചത് ഏഴംഗ സംഘത്തെ. തമിമഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനിസാമിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഒപിഎസ് പക്ഷവുമായുള്ള ലയനചര്‍ച്ചകള്‍ക്ക് വേണ്ടി ഏഴംഗ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയെയും മരുമകന്‍ ടിടിവി ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് നീക്കണമെന്നും അതിന് ശേഷം ലയനത്തെക്കുറിച്ച് ചിന്തിക്കാമെന്നുമായിരുന്നു ഒപിഎസ് പക്ഷം മുന്നോട്ടുവച്ച ആവശ്യം.

വെള്ളിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ക്യാബിനറ്റ് മന്ത്രിമാരായ ഡി ജയകുമാര്‍, എസ് പി വേലുമാണി, സിവി ഷണ്‍മുഖന്‍, രാജ്യസഭാ എംപി ആര്‍ വൈത്തിലിംഗം, എന്നിവര്‍ പങ്കെടുത്തു. വൈത്തിലിംഗമാണ് ഏഴംഗ കമ്മിറ്റിയെ നയിക്കുന്നത്. മന്ത്രിമാരായ ജയകുമാര്‍, കെ എ സെങ്കോട്ടയ്യന്‍, സി ശ്രീനിവാസന്‍ എന്നിവരും പളനിസാമിയുടെ പാനലിലുണ്ട്.

edapad-palanisamy

പാര്‍ട്ടി കാര്യങ്ങളില്‍ നിന്ന് ശശികല, ടിടിവി ദിനകരന്‍ എന്നിവരെ മാറ്റിനിര്‍ത്തണമെന്ന് ചൊവ്വാഴ്ച ധനമന്ത്രി ജയകുമാറാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെയും ഇരുവരും പാര്‍ട്ടിയില്‍ നിന്നും രാജിവച്ചതായും സ്ഥിരീകരണമില്ല. ഇതിന് പുറമേ ശശികല കുടുംബത്തില്‍ നിന്നുള്ള മറ്റ് 30 പേരെക്കൂടി പുറത്താക്കാന്‍ ഒപിഎസ് ക്യാമ്പ് പളനിസാമി ക്യാമ്പിനോട് ആവശ്യപ്പെട്ടിരുന്നു.

പാര്‍ട്ടിയുടെ രണ്ടില ചിഹ്നം വീണ്ടെടുക്കുന്നതിനായി ഇരു ഗ്രൂപ്പുകളും ലയിച്ച് പ്രവര്‍ത്തിയ്ക്കുമെന്ന് ചൊവ്വാഴ്ച എഐഎഡിഎംകെ അമ്മ വിഭാഗവും എഐഎഡിഎംകെ പുരൈട്ചി തലവി വിഭാഗവും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു ക്യാമ്പുകളിലും ചര്‍ച്ചകള്‍ നടക്കുന്നത്.

English summary
A seven-member committee of the All India Anna Dravida Munnetra Kazhagam-Amma faction, led by Tamil Nadu Chief Minister Edappadi Palaniswami, will hold merger talks with the O Panneerselvam-led camp.
Please Wait while comments are loading...