ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്, കോടതിയില്‍ വന്ന് തെളിയിക്കണം, ചാനലിനെ വെല്ലുവിളിച്ച് ശശിതരൂര്‍!

  • By: നൈനിക
Subscribe to Oneindia Malayalam

ദില്ലി: സുനന്ദയുടെ മരണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വിട്ട ചാനലിനെതിരെ ശശിതരൂര്‍ രംഗത്ത്. തെറ്റായ ആരോപണങ്ങളാണ് ചാനല്‍ പുറത്ത് വിടുന്നത്. കോടതിയില്‍ സത്യം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് ശശിതരൂര്‍ ചാനല്‍ പുറത്ത് വിട്ട ഫോണ്‍ സംഭാഷണത്തിനെതിരെ രംഗത്ത് എത്തിയത്.

വ്യക്തിപരമായ നേട്ടങ്ങള്‍ക്കും ചാനല്‍ റേറ്റിങ് കൂട്ടാനായും മാധ്യമ പ്രവര്‍ത്തകന്‍ ഇപ്പോള്‍ ചെയ്യുന്നതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്നും ശശിതരൂര്‍ ട്വിറ്ററിലൂടെ പറഞ്ഞു. ധാര്‍മിക അറിയാത്ത ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നയാളാണ് വാര്‍ത്ത പുറത്ത് വിടുന്നതെന്നും ശശിതരൂര്‍ പറഞ്ഞു. റിപബ്ലിക് ടിവിയാണ് സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട എന്ന് പറയുന്ന ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.

shashi-tharoor

സുനന്ദ മരിക്കുന്നതിന് തൊട്ട് മുമ്പ് ശശിതരൂരും വിശ്വസ്തനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളാണ് പുറത്ത് വിട്ടതെന്ന് ചാനലുകാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലീലാഹോട്ടലിലെ 345 ആണോ 307ലാണോ മൃതദേഹം കണ്ടെത്തിയതെന്ന സംശയമുയര്‍ത്തുന്ന സംഭാഷണമാണ് ചാനല്‍ പുറത്ത് വിട്ടിരിക്കുന്നത്.

സുനന്ദ മരിക്കുന്നതിന് മുമ്പ് വിശ്വസ്തന്‍ വിളിക്കുമ്പോള്‍ സുനന്ദ ഹോട്ടലിലെ 307ാം റൂമിലായിരുന്നുവത്രേ. എന്നാല്‍ മൃതദേഹം കണ്ടെത്തിയത് 345ാംമത്തെ ഹോട്ടല്‍ മുറിയിലായിരുന്നു. 2014 ജനുവരി 17നാണ് സുനന്ദയെ ദില്ലിയിലെ ലീല പാലസ് ഹോട്ടല്‍ മുറിയില്‍ മരിച്ച് നിലയില്‍ കണ്ടെത്തിയത്.

English summary
Shashi Tharoor against channel.
Please Wait while comments are loading...