ശില്‍പ ഷെട്ടിയും ഭര്‍ത്താവും മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു !!! 100 കോടിയ്ക്ക് !!

  • By: മരിയ
Subscribe to Oneindia Malayalam

മുംബൈ: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിസിനസ്സ് പാര്‍ട്ട്ണര്‍ക്ക് എതിരെ ബോളിവുഡ് നടിയും ഭര്‍ത്താവും മാനനഷ്ടക്കേസ് നല്‍കി. പ്രശസ്ത ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ്കുന്ദ്രയുമാണ് മാനഷ്ടക്കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.

പ്രശ്‌നങ്ങള്‍

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താന് രാജ് കുന്ദ്ര ബിസിനസ്സുകാരനാണ്. ടെക്‌സറ്റയില്‍ ബിസിനസ്സിലും ഹോട്ടല്‍ ബിസിനസ്സിലുമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രകരിച്ചിരിയ്ക്കുന്നത്. ടെക്‌സ്റ്റയില്‍ ബിസിനസ്സിലെ പാര്‍ട്ടണര്‍ ആയ രവി മോഹന്‍ലാല്‍ ഭാട്ടിയയ്ക്ക് എതിരെയാണ് ദമ്പതികള്‍ കേസ് നല്‍കിയിരിയ്ക്കുന്നത്.

തട്ടിപ്പ്

ടെക്സ്റ്റയില്‍ ബിസിനസ്സിന് ഇടേ ശില്‍പ്പയും രാജ് കുന്ദ്രയും ചേര്‍ന്ന് 24 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് രവി ആരോപിച്ചത്. ഇപ്പോള്‍ പണം തിരികെ നല്‍കുന്നില്ലെന്നും രവി പറയുന്നു.

അപമാനിച്ചു


വഞ്ചകരെന്നും വാക്കിന് വിലയില്ലാത്തവരെന്നുമാണ് ശില്‍പയയേും ഭര്‍ത്താവിനേയും രവി വിശേഷിപ്പിച്ചത്. തങ്ങളുടെ സെലിബ്രിറ്റി സാറ്റാറ്റസ് ഉപയോഗിച്ചാണ് ഇവര്‍ ആളുകളെ പറ്റിയ്ക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

കേസ്

100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ദമ്പതികള്‍ രവിയ്ക്ക് എതിരെ ഫയല്‍ ചെയ്തിരിയ്ക്കുന്നത് ബിസിനസ്സിന് ഇടേ രവി വഞ്ചന കാണിച്ചെന്നും ഇവര്‍ ആരോപിയ്ക്കുന്നു.

ദമ്പതികള്‍ക്കെതിരെയും കേസ്

തനിക്ക് എതിരെ കേസ് നല്‍കിയ ശില്‍പ്പയും ഭര്‍ത്താവിനും എതിരെ രവിയും കേസ് ഫയര്‍ ചെയ്തിട്ടുണ്ട്.

English summary
Shilpa Shetty and Husband filled 100 crore defamation case.
Please Wait while comments are loading...