കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി ജെ പിക്ക് വിനയമില്ലേ? ശിവസേന ബിജെ പിയെ ഇങ്ങനെ ആക്രമിക്കുന്നതില്‍ ചില കാര്യങ്ങളുണ്ട്

  • By Siniya
Google Oneindia Malayalam News

പാറ്റ്‌ന : ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം ജെ ഡിയുവിന് ലഭിച്ചതോടെ ബി ജെ പിക്ക് തലവേദയായിരിക്കുകയാണ്. ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശവുമായി കേന്ദ്രത്തിലെ ഘടകകക്ഷിയായ ശിവസേന എത്തിയിരിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ബി ജെ പിയെ ആക്രമിച്ചാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ബീഹാറിലെ തിരഞ്ഞടുപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബി ജെ പി വിനയം പഠിക്കണമെന്നാണ് ശിവസേന ഉന്നയിക്കുന്നത്. സേനാ മുഖപത്രമായ 'സാംന' മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

ബിഹാറില്‍ വന്‍ വിജയം നേടിയ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം അനുമോദിച്ചിരുന്നു. നിതീഷ് കുമാറിനെ ബിഹാറിലെ സൂപ്പര്‍ ഹീറോയെന്ന് വിശേഷിപ്പിച്ച റാവത്ത് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്ത് വീണ്ടും എത്തേണ്ടത് അവശ്യമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു.

shivsena

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ശിവസേന കുറ്റപ്പെടുത്തി. മുപ്പത്തിലധികം റാലികളില്‍ മോദി പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ മോദി പ്രാധാന്യം നല്‍കിയത് വികസനങ്ങളെ കുറിച്ച് മാത്രമാണ്. എന്നിട്ടും അതിനനസരിച്ചുള്ള വിജയം ഉണ്ടായില്ലെന്നും ശിവസേന വ്യക്തമാക്കി. അതേസമയം മഹാരാഷ്ട്രയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ശിവസേന വിജയിക്കുമെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞു.

ബീഹാറില്‍ സംഭവിച്ചത് തന്നെയാണ് മഹാരാഷ്ട്രയിലും സംഭവിച്ചത്. മോദിയും മറ്റ് നേതാക്കന്മാരും സ്ഥലത്തദ് ക്യാം പ് ചെയ്തിട്ടും ശിവസേന 63 സീറ്റുകളില്‍ ജയിച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുന്‍പ് തന്നെ ബി ജെ പി പടക്കം പൊട്ടിച്ച് ആഘോഷിച്ചിരുന്നു. എന്നാല്‍ അത് മഹാസഖ്യത്തന്റെ വിജയമാണ്. 243 അംഗ നിയമസഭയില്‍ 178 സീറ്റില്‍ വിജയിച്ച മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷവും നേടി. ബി.ജെ.പി.നയിച്ച എന്‍.ഡി.എ. മുന്നണിക്ക് 58 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

English summary
Shiv Sena on Monday hit out at its ally Bharatiya Janata Party over their humiliating defeat in the Bihar Assembly elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X