സിദ്ദുവിന് സെല്ലിലിരുന്ന് ജോലി ചെയ്യാം; പ്രത്യേക ഭക്ഷണക്രമവും അനുവദിക്കും
ചണ്ഡീഗഡ്; 1988-ലെ കൊലപാതക കേസിൽ കീഴടങ്ങിയ പഞ്ചാബ് കോൺ ഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവും ആയിരുന്ന നവജ്യോത് സിംഗ് സിദ്ദുവിന് ജയിലിൽ പ്രത്യേക ഭക്ഷണക്രമം. പട്യാലയിലെ രജീന്ദ്ര ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പ്രത്യേക ഭക്ഷണക്രമത്തിന് അനുവാദം തേടിയിരിക്കുന്നത്. സിദ്ദു ഗോതമ്പ്, പഞ്ചസാര, മൈദ തുടങ്ങിയവ ഒഴിവാക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ജയിൽ ശിക്ഷ ആരംഭിച്ച് മൂന്നാം ദിവസമാണ് സിദ്ദു വൈദ്യപരിശോധനക്ക് ഹാജരായത്. മെയ് 20നാണ് സിദ്ദു പാട്യാല കോടതിയിൽ കീഴടങ്ങിയത്.
അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, പ്രണയത്തിലാണോ എന്ന് ആരാധകർ, ചിത്രം വൈറൽ
പപ്പായ, പേരക്ക, പാൽ, ഫൈബറും കാർബോഹൈഡ്രേറ്റും ഇല്ലാത്ത ഭക്ഷ്യവസ്തുക്കൾ എന്നിവ കഴിക്കാനാണ് ഡോക്ടർമാർ നിർദേശം നൽകിയിരിക്കുന്നതെന്ന് സിദ്ദുവിന്റെ അഭിഭാഷകനായ എച്ച്പിഎസ് ശർമ്മ പറഞ്ഞു. ചൊവ്വാഴ്ച ഡോക്ടർമാരുടെ പാനൽ നിർദ്ദേശിച്ച ഏഴ് ഭക്ഷണ ഡയറ്റ് ചാർട്ട് കോടതി അംഗീകരിച്ചു. 58 കാരനായ സിദ്ദുവിന് എംബോളിസം പോലുള്ള ആരോഗ്യപ്രശ്നങ്ങളും കരൾ രോഗവുമുണ്ട്. 2015ൽ, സിദ്ദു ഡൽഹിയിലെ ഒരു ആശുപത്രിയിൽ അക്യൂട്ട് ഡീപ് വെയിൻ ത്രോംബോസിസിന് (ഡിവിടി) ചികിത്സയും നടത്തിയിരുന്നു. അതേ സമയം സെല്ലിൽ ഇരുന്ന് കൊണ്ട് തന്നെയാണ് സിദ്ദു ജോലികൾ ചെയ്യുന്നത്. സുരക്ഷാ പ്രശ്നം ഉള്ളതിനാൽ മറ്റ് തടവുകാരുമായി അധികം ഇടപെടാൻ അവസരം അധികൃതർ നൽകാറില്ല.
നിലവിൽ ഗുമസ്തൻ ആയാണ് സിദ്ദു ജോലി ചെയ്യുന്നത്. ഫയലുകൾ അദ്ദേഹത്തിന്റെ ബാരക്കിലേക്ക് അയയ്ക്കും. ദൈർഘ്യമേറിയ കോടതി വിധികൾ എങ്ങനെ സംക്ഷിപ്തമാക്കാമെന്നും ജയിൽ രേഖകൾ എങ്ങനെ കംപൈൽ ചെയ്യാമെന്നും ജയിൽ ഉദ്യോ ഗസ്ഥർ അദ്ദേഹത്തെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ മൂന്ന് മാസം, പ്രതികൾക്ക് വേതനമില്ലാതെ ഇവിടെ പരിശീലനം നൽകും. ശേഷം അവിദഗ്ധ, അർദ്ധ വൈദഗ്ധ്യം, വൈദഗ്ധ്യം ഉള്ള തടവുകാരൻ എന്നിങ്ങനെ തരംതിരിച്ച ശേഷം അവർക്ക് പ്രതിദിനം 30 മുതൽ 90 രൂപ വരെ ശമ്പളം ലഭിക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് ശമ്പളം കൈമാറുന്നത്.
മറ്റൊരാള്‍ ബാലചന്ദ്രകുമാറായി മാറിയെങ്കില്‍ ഞാനും പ്രതിയാവില്ലേ; ദിലീപിനെ ചതിച്ചില്ല: ബാലചന്ദ്രകുമാർ
1988 ഡിസംബർ 27 ന് ആണ് സിദ്ദുവിന്റെ അറസ്റ്റിന് മേലുള്ള കുറ്റം നടന്നത്. സിദ്ദുവും മറ്റ് സുഹൃത്തുക്കളും ഒരു വാഹനത്തിൽ ഇരിക്കുമ്പോൾ. പാട്യാല നിവാസിയായ ഗുർനാം സിംഗ് എന്നയാളുമായി പാർക്കിംഗ് സ്ഥലത്തെച്ചൊല്ലി തർക്കം ഉണ്ടായി. പിന്നാലെ സിദ്ദുവും സുഹൃത്ത് രൂപീന്ദർ സിംഗ് സന്ധുവും ചേർന്ന് ഗുർനാം സിങ്ങിനെ കാറിൽ നിന്ന് വലിച്ചിറക്കി തല്ലുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചു. മരണപ്പെട്ടയാളെ സിദ്ദു മാരകമായി മർദ്ദിച്ചിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.