കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത പോസ്റ്ററുകള്‍ പിടിച്ചെടുത്തു; ശിവദാസന്‍ നായര്‍ക്കെതിരെ നടപടി?

  • By Anwar Sadath
Google Oneindia Malayalam News

ചെന്നൈ: ആറന്മുളയിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പ് പോസ്റ്ററുകള്‍ അച്ചടിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് ശിവദാസന്‍ നായരുടെ നടപടി വിവാദത്തിലേക്ക്. ശിവകാശിയില്‍ അടിച്ച ഏതാണ്ട് മുപ്പതിനായിരത്തോളം പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.

ഇതേ തുടര്‍ന്ന് തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ശിവദാസന്‍ നായര്‍ക്കെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. പോസ്റ്ററുകള്‍ അച്ചടിച്ചതിന് ബില്ലോ പ്രസ്സിന്റെ വിവരങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പോസ്റ്ററുകള്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

k-sivadasan-nair

ചെങ്കോട്ട കടയനല്ലൂര്‍ റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഫ് ളയിംഗ് സ്‌ക്വാഡിന്റെ ചുമതലയുള്ള അനുപമ ശക്തി പോസ്റ്ററുകള്‍ പിടിച്ചത്. അറുപതു കെട്ട് പോസ്റ്ററുകളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ ശിവദാസന്‍ നായര്‍ വിശദീകരണം നല്‍കേണ്ടിവരും. പോസ്റ്റര്‍ തെരഞ്ഞെടുപ്പു കണക്കില്‍ പെടുത്തണമെന്നും ആവശ്യപ്പെട്ടു പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കു കത്തു നല്‍കിയിട്ടുണണ്ട്.

അതിനിടെ സ്ഥാനാര്‍ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരുന്നതിന് മുന്‍പുതന്നെ ശിവദാസന്‍ നായര്‍ പോസ്റ്ററുകള്‍ അച്ചടിച്ചത് കോണ്‍ഗ്രസിനകത്ത് വിവാദമായിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ പട്ടിക എഐസിസിയുടെ പരിഗണനയിലാണുള്ളപ്പോള്‍ ശിവദാസന്‍ നായരുടെ പ്രവര്‍ത്തി നേതൃത്വത്തോടുള്ള വെല്ലുവിളിയാണന്നാണ് ആക്ഷേപം.

English summary
Sivadasan nair mla poster caught in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X