സംഘര്‍ഷത്തില്‍ മുങ്ങി ഈദ്: പ്രാര്‍ത്ഥനകള്‍ക്കിടെ സംഘര്‍ഷം

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഈദ് പ്രാര്‍ത്ഥനകള്‍ക്കിടെ സംഘര്‍ഷം. ഈദ് പ്രാര്‍ത്ഥനകള്‍ക്കിടെ സ്വാതന്ത്ര്യ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധക്കാര്‍ തെരിവിലിറങ്ങിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. തിങ്കളാഴ്ച സോപൂരിലാണ് സംഭവം. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സോപ്പൂരിലെ ജാമിയ മസ്ജിദിന് സമീപത്ത് തടിച്ചുകൂടിയ ജനങ്ങള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചതോടെ സുരക്ഷാ സേന തടഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് കശ്മീരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതോടെ യുവാക്കള്‍ അക്രമാസക്തരാവുകയായിരുന്നു.

സോപ്പോറിലെ സംഭവത്തോടെ ഒരു മാസത്തിന് ശേഷം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേനയ്ക്ക് വീണ്ടും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കേണ്ടിവന്നു. പ്രതിഷേധക്കാര്‍ക്കും ചില ഫോട്ടോ ജേണലിസ്റ്റുകള്‍ക്കും സേനയുടെ നീക്കത്തില്‍ പരിക്കേറ്റു.

നടിക്ക് നേരെ ആക്രമണം: ഗൂഢാലോചനക്കാര്‍ പിടിയില്‍...!! കൂടുതൽ പേർ കുടുങ്ങും...!

 ramzanattack

ഈദ് ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് വിഘടനവാദിനേതാക്കളായ സയീദ് അലി ഗീലാനി, മിര്‍വെയ്സ് ഉമര്‍ ഫറൂഖ്, എന്നിവരെ പോലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. ജെകെഎല്‍എഫ് ചെയര്‍മാന്‍ മുഹമ്മദ് യാസിന്‍ മാലികിനെയും ജമ്മു കശ്മീര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലലില്‍ പാര്‍പ്പിച്ചിട്ടുണ്ട്.

ഒരുമാസം നീണ്ടുനിന്ന റമദാന്‍ വൃതത്തിന് ശേഷം ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നതിനിടെഈദ് ഗാഹുകള്‍ക്ക് ശേഷമാണ് കശ്മീരില്‍ നിന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്. ഹസ്രത്ത്ബാല്‍ പള്ളിയിലാണ് സംസ്ഥാനത്ത് ഏറ്റവുമധികം പേര്‍ പങ്കെടുത്ത ഈദ് ഗാഹ് നടന്നത്.

English summary
Protestors clash with police as they took to the streets chanting pro-freedom slogans after prayers marking the festival of Eid al-Fitr, in north Kashmir’s Sopore on Monday.
Please Wait while comments are loading...