കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് കോടി മുസ്ലീങ്ങളും നാലകോടി ദളിതരും വോട്ടര്‍ പട്ടികയില്‍ നിന്ന് അപ്രത്യക്ഷരായെന്ന്!!

  • By ശ്വേത എസ്
Google Oneindia Malayalam News

ഹൈദരാബാദ്: ആകെ വോട്ടര്‍മാരില്‍ 15 ശതമാനം പേരും 25 ശതമാനം മുസ്ലീം വോട്ടര്‍മാരും വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷരായതായി റിപ്പോര്‍ട്ട്. മിസ്സിംഗ് വോട്ടര്‍ ആപ്പിന്റെ ഉപജ്ഞാതാവും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേ ലാബ്‌സിന്റെ സ്ഥാപകനുമായ ഖാലിദ് സൈഫുള്ള നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 12.7 കോടി വോട്ടര്‍മാര്‍ക്കും 3 കോടി മുസ്ലീം വോട്ടര്‍മാര്‍ക്കും 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. രാജ്യത്തെ ആകെ 20 കോടി ദളിതരില്‍ 4 കോടി ദലിതുകള്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

<strong>കോണ്‍ഗ്രസ് വക്താവ് ക്ഷമ മുഹമ്മദ് ചില്ലറക്കാരിയല്ല! രാഹുല്‍ ഗാന്ധിയുടെ സ്വന്തം ആള്‍</strong>കോണ്‍ഗ്രസ് വക്താവ് ക്ഷമ മുഹമ്മദ് ചില്ലറക്കാരിയല്ല! രാഹുല്‍ ഗാന്ധിയുടെ സ്വന്തം ആള്‍

കാണാതായത് രാജ്യത്തെ മുസ്ലീം വോട്ടര്‍മാരെ

കാണാതായത് രാജ്യത്തെ മുസ്ലീം വോട്ടര്‍മാരെ


ഉത്തര്‍പ്രദേശില്‍ നാലു വോട്ടര്‍മാരുള്ള ഒരു മുസ്ലിം കുടുംബത്തെ ഉദാഹരണമായി എടുത്താല്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് മാത്രമേ ഭരണഘടനയുടെ 326 ആര്‍ട്ടിക്കിള്‍ പ്രകാരം വോട്ടവകാശം രേഖപ്പെടുത്താനുള്ള സാധ്യതയുള്ളൂ. നാലാമത്തെ ആളുടെ പേര് വോട്ടര്‍പ്പട്ടികയില്‍ നിന്നും കാണാതാകുകയോ അല്ലെങ്കില്‍ ഒഴിവാക്കിയതോ ആകാമെന്ന് ഹിന്ദു ഫ്രണ്ട്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്‌നാട്ടിലും ഇതേ അവസ്ഥയാണ്. നാലാമത്തെ ആളുടെ പേര് വോട്ടര്‍പട്ടികയില്‍ കാണാതായതായി കണ്ടെത്താം. അയല്‍സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലും മാത്രമല്ല മുസ്ലീങ്ങളുടെ പേരുകള്‍ കാണാതായ ആദ്യ സംസ്ഥാനങ്ങളായ ഗുജറാത്തിലും കര്‍ണാടകയിലും പോലും സ്ഥിതി വ്യത്യസ്തമല്ല.

 മുസ്ലിം വോട്ടര്‍മാരുടെ എണ്ണം താഴേക്ക്

മുസ്ലിം വോട്ടര്‍മാരുടെ എണ്ണം താഴേക്ക്


വര്‍ഷങ്ങളായി മുസ്ലീം വോട്ടര്‍മാരുടെ എണ്ണം ആക്‌സ്മികമായി താഴേക്ക് വരികയാണ്. വിവേചനത്തെ കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കാനും രാഷ്ട്രീയ ഒഴിവാക്കലിനുമൊക്കെയാണ് ഇത് വഴിവെക്കുന്നത്. കര്‍ണാടകയില്‍ 6.6 ദശലക്ഷം പേരെയാണ് തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് കാണാതായത്. ഇതില്‍ ഏതാണ്ട് 1.2 ദശലക്ഷം പേര്‍ വീണ്ടും ലിസ്റ്റുചെയ്യപ്പെട്ടു. മറ്റ് സമുദായത്തിലെ അംഗങ്ങളുടെ പേരുകളും കാണാതാകുന്നുണ്ട്. എന്നാല്‍ മുസ്ലീങ്ങളുടെ എണ്ണത്തിലാണ് വലിയ വര്‍ധനവുള്ളത്. മറ്റ് സമുദായങ്ങളുടെ എണ്ണം 15 ശതമാനവും മുസ്ലീങ്ങളുടേത് 25 ശതമാനവുമാണ്.

 പേരുകള്‍ കാണാതാകുന്നതെങ്ങനെ?

പേരുകള്‍ കാണാതാകുന്നതെങ്ങനെ?

ദില്ലിയിലെ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന മൂന്നാമത് നാഷ്ണല്‍ ലീഡര്‍ഷിപ്പ് സമ്മിറ്റ് 2019ല്‍ എങ്ങനെയാണ് ഈ പേരുകള്‍ കാണാതാകുന്നതെന്നും ഈ വിടവുകള്‍ എങ്ങനെ നികത്താനാകുമെന്നും സൈഫുള്ള വിശദീകരിച്ചിരുന്നു. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടികയില്‍ നിരവധി മുസ്ലീം പേരുകള്‍ കാണാതായതിനെ തുടര്‍ന്നാണ് താന്‍ ആദ്യമായി ഇക്കാര്യം ശ്രദ്ധിച്ചത്. വോട്ടര്‍ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ഗുജറാത്തിലെ നിരവധി മുസ്ലീങ്ങള്‍ക്ക് ആ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായില്ല. ഗുജറാത്തിലെ 16 നിയമസഭാ മണ്ഡലങ്ങളില്‍ വലിയൊരു വിഭാഗം മുസ്ലീങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനായില്ലെന്നും അവിടെ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 മിസ്സിംഗ് വോട്ടേഴ്സ് ആപ്പ്

മിസ്സിംഗ് വോട്ടേഴ്സ് ആപ്പ്


ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ മിസ്സിംഗ് വോട്ടേഴ്‌സ് ആപ്പ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സൗജന്യ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഓരോ മണ്ഡലത്തിലെയും ഓരോ സട്രീറ്റുകളും, ഓരോ സ്ട്രീറ്റുകളിലെയും ഓരോ വീടുകളുടെയും, ഓരോ വീട്ടുകളിലേയും അംഗങ്ങളുടെയും വിവരങ്ങള്‍ അറിയാന്‍ ആകും. വോട്ടര്‍പട്ടികയില്‍ നിന്നും കാണാതായ വോട്ടറെ തിരിച്ചറിയാനും ഒരു ഗാര്‍ഹിക സര്‍വേ നടത്തി പുതിയ വോട്ടര്‍ ഐഡിക്കായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനും ഈ ആപ്പ് സഹായിക്കുന്നു.

 ആപ്പ് ലഭ്യമാകുന്നതെങ്ങനെ

ആപ്പ് ലഭ്യമാകുന്നതെങ്ങനെ



ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തോ, 8099 683 683 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ നല്‍കുന്നത് വഴിയോ ഈ ആപ്പ് ലഭ്യമാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് പുതിയ വോട്ടര്‍ ഐഡി ലഭിക്കാനെടുക്കുന്നതിനേക്കാള്‍ എളുപ്പം ഈ ആപ്പ് വഴി ലഭ്യമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നീക്കം ചെയ്യാന്‍ പല രാഷ്ട്രീയക്കാരും ഫോം 7 ദുരുപയോഗപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 800 നിയമസഭാ മണ്ഡലങ്ങളില്‍ നടത്തിയ കണക്കെടുപ്പ് പ്രകാരം 1.6 കോടിയുടെ വോട്ടര്‍മാര്‍ അപ്രത്യക്ഷമായെന്നും ഇതില്‍ ഏകദേശം 40 ലക്ഷത്തോളം മുസ്ലീങ്ങളാണെന്നും ഈ ആപ്പ് വഴി കണ്ടെത്തി. 9000-ലധികം വളണ്ടിയര്‍മാര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തതായും 25,000 പുതിയ വോട്ടര്‍മാര്‍ ആപ്പ് വഴി പുതിയ വോട്ടര്‍ ഐഡിക്കായി അപേക്ഷ നല്‍കിയിട്ടുമുണ്ട്.

 കര്‍ണാടകത്തില്‍ സംഭവിച്ചത്

കര്‍ണാടകത്തില്‍ സംഭവിച്ചത്



കര്‍ണാടകത്തിലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ 18 ലക്ഷം മുസ്ലീം പേരുകള്‍ കാണാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് 12,000 സന്നദ്ധ പ്രവര്‍ത്തകര്‍ കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ക്കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്നാഴ്ചക്കിടെ 12 ലക്ഷം പുതിയ വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ഹേറ്റ് ഹഠോ ആപ്പും ഡിസൈന്‍ ചെയ്തതും ഖാലിദ് തന്നെയാണ്. ആന്‍ഡ്രോയിഡ് ഫോണില്‍ ലഭിക്കുന്ന ഈ ആപ്പ് വിദ്വേഷത്തിനെതിരെ പോരാടാന്‍ ആളുകളെ സഹായിക്കുന്നു.

English summary
study finds 3 crore Muslims and 4 crore Dalits missing from electoral rolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X