• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുശാന്ത് സിംഗിന്റെ മരണം: റിയാ ചക്രവർത്തിക്കെതിരെ കേസ്, ആത്മഹത്യയ്കക് പ്രേരിപ്പിച്ചെന്ന് പരാതി!!

 • By Desk

പട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയ്ക്കെതിരെ പോലീസിൽ പരാതി. റിയ ചക്രവർത്തിയ്ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പരാതി ലഭിച്ചിട്ടുള്ളത്. ശനിയാഴ്ചയാണ് സംഭവം. ഇരുവരും പ്രണയബന്ധത്തിലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ചൈനീസ് ഉത്പന്ന ബഹിഷ്കരണം; നീക്കം ചൈനീസ് സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് പി ചിദംബരം

 റിയ ചക്രവർത്തിക്കെതിരെ പരാതി

റിയ ചക്രവർത്തിക്കെതിരെ പരാതി

ബിഹാറിലെ മുസാഫർ പൂരിലുള്ള കുന്ദൻ കുമാറാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുകേഷ് കുമാറിന് മുമ്പാകെ പരാതി നൽകിയിത്. ഇതോടെ ജൂൺ 24ന് കോടതി പരാതിയിൽ വാദം കേൾക്കും. സുശാന്ത് സിംഗിന്റെ ആത്മഹത്യയോടെ മുസാഫർനഗറിലെ സിജെഎം കോടതിയിൽ ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. ജൂൺ 14ന് മുംബൈയിലെ വസതിയിൽ മരിച്ച നിലയിലാണ് സുശാന്ത് സിംഗിനെ കണ്ടെത്തിയത്.

 സിജെഎം കോടതിയിൽ

സിജെഎം കോടതിയിൽ

സുശാന്ത് സിംഗിന്റെ മരണത്തിൽ നേരത്തെ അഭിഭാഷകനായ സുധീർ കുമാർ ഓജയും ബോളിവുഡിലെ മുൻനിര നടന്മാരായ സൽമാൻ, ഖാൻ, ആദിത്യ ചോപ്ര, കരൺ ജോഹർ, സഞ്ജയ് ലീലാ ബൻസാലി, ഏക്ത കപൂർ എന്നിവർക്കെതിരെ പരാതി നൽകിയിരുന്നു. സിനിമാ രംഗത്ത് വളർന്നുവരുന്ന സുശാന്തിന്റെ കരിയർ സ്തംഭിപ്പിക്കാൻ ഇവർ ശ്രമിച്ചുവെന്നാണ് അഭിഭാഷകൻ കുറ്റപ്പെടുത്തുന്നത്.

 റിയയ്ക്കെതിരെ ആരോപണം

റിയയ്ക്കെതിരെ ആരോപണം

റിയ ചക്രവർത്തി സുശാന്ത് സിംഗിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് കുമാർ കുറ്റപ്പെടുത്തുന്നത്. തന്റെ കക്ഷി സുശാന്ത് സിംഗിന്റെ വലിയ ആരാധകനായിരുന്നുവെന്നും നടന്റെ ആത്മഹത്യയോടെ അതീവ ദുഃഖത്തിലാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306 ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും 420ാം വകുപ്പ് പ്രകാരം തട്ടിപ്പിനും കേസെടുക്കണമെന്നുമാണ് അഭിഭാഷകൻ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. അഭിഭാഷകൻ ഇക്കാര്യം മാധ്യമപ്രവർത്തകരോടും പറഞ്ഞിരുന്നു.

cmsvideo
  കാമുകി റിയയെ 10 മണിക്കൂര്‍ ചോദ്യം ചെയ്തു | Oneindia Malayalam
  15 പേരുടെ മൊഴിയെടുത്തു

  15 പേരുടെ മൊഴിയെടുത്തു

  സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് റിയാ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. റിയ ഉൾപ്പെടെ 15 പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി സുശാന്തിന്റെ വീട് സന്ദർശിച്ച് ആദരാജ്ഞലികൾ അർപ്പിച്ച് മടങ്ങിയിരുന്നു. സുശാന്തിന്റെ ബന്ധുവും ബിജെപി നേതാവുമായ നീരജ് സിംഗ് ബാബ്ലുവിനൊപ്പമാണ് സുശീൽ മോദി എത്തിയത്. നീരജാണ് സുശാന്തിന്റെ അന്ത്യക്രിയയകൾക്കായി പിതാവിനൊപ്പം മുംബൈയിലേക്ക് പോയത്. ഭോജ്പൂരി താരങ്ങളായ കേസരി ലാൽ യാദവ്, അക്ഷര സിംഗ് എന്നിവരും സുശാന്തിന്റെ വീട്ടിലെത്തിയിരുന്നു.

   സിബിഐ അന്വേഷണം വേണമെന്ന്

  സിബിഐ അന്വേഷണം വേണമെന്ന്

  34 കാരനായ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആരാധകർക്കിടയിലും ബന്ധുക്കൾക്കിടയിലും കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. സുശാന്തിന്റെ ആത്മഹത്യയിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് മുൻ ബിഹാർ എംപിമാരായ ലൌലി ആനന്ദ്, പപ്പു യാദവ് എന്നിവർ രംഗത്തെത്തിയിരുന്നു. സുശാന്ത് സിംഗ് രാജ്പുത്തിനെ മരണത്തിലേക്ക് തള്ളിവിട്ടവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും അതിനായി ബിഹാർ മുഖ്യമന്ത്രി മഹാരാഷ്ട്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തമെന്നാവശ്യപ്പെട്ട് എൽജെപി പ്രസിഡന്റ് ചിരാഗ് പാസ്വാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തയച്ചിരുന്നു.

  English summary
  Susanth Singh Rajput's suicide: Case against Actress Rhea Chakraborthy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X