കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം വിഷമദ്യ ദുരന്തം; മരണം 53 ആയി, 2 പേർ അറസ്റ്റിൽ, എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ!!

Google Oneindia Malayalam News

ഗുവാഹത്തി: അസമിലെ ഗൊലഘട്ടിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 53 ആയി. ആഴ്ച വേതനം ലഭിച്ചതിനെ തുടർന്ന് ആഘോഷിക്കാൻ തോട്ടം തൊഴിലാളികൾ കുടിച്ച മദ്യമാണ് മരണത്തിനിടയാക്കിയത്. ജോർഹട്ട് മെഡിക്കൽ കോളജിലും ഗോലാഘാട്ട് സിവിൽ ആശുപത്രിയിലും നിരവധി പേരെ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

<strong>'ഏങ്കള സ്‌കൂളു' പദ്ധതിക്ക് കാട്ടിക്കുളം ഗവ. സ്‌കൂളില്‍ തുടക്കമായി; പദ്ധതിക്കായി വകയിരുത്തിയത് 32.5 ലക്ഷം രൂപ; ലക്ഷ്യം തീരദേശ-തോട്ടം-ഗോത്ര മേഖലയിലെ വിദ്യാര്‍ഥികളുടെ ഉന്നമനം</strong>'ഏങ്കള സ്‌കൂളു' പദ്ധതിക്ക് കാട്ടിക്കുളം ഗവ. സ്‌കൂളില്‍ തുടക്കമായി; പദ്ധതിക്കായി വകയിരുത്തിയത് 32.5 ലക്ഷം രൂപ; ലക്ഷ്യം തീരദേശ-തോട്ടം-ഗോത്ര മേഖലയിലെ വിദ്യാര്‍ഥികളുടെ ഉന്നമനം

വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടേ പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. സംഭവത്തിൽ ജില്ലയിലെ രണ്ട് എക്‌സൈസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

Assam map

വിശദമായ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അസം മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുകയാണ്. നോർത്തേൺ ഇന്ത്യയിൽ നൂറിലധികം പേർ രണ്ടാഴ്ചയ്ക്കുള്ളിൽ വ്യാജ മദ്യം കുടിച്ച് മരിച്ചെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഏഴോളം പേർ സ്ത്രീകളാണ്. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അസാം എക്സൈസ് മന്ത്രി പരിമൾ ശുക്ലബൈദ്യ പറഞ്ഞു.
English summary
Fifty three tea garden workers died after they consumed spurious liquor in Assam’s Golaghat district, after receiving their weekly wages. Several others have been admitted in a critical condition at the Jorhat Medical College Hospital and at the Golaghat civil hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X