കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പഴക്കച്ചവടക്കാര്‍ക്ക് പണികൊടുത്തത് ഇങ്ങനെ

  • By Muralidharan
Google Oneindia Malayalam News

മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി മൈസൂരു സന്ദര്‍ശിക്കുന്നതില്‍ നഗരവാസികളെല്ലാം സന്തോഷത്തിലാണ്. എന്നാല്‍ സന്തോഷം അത്രയ്ക്കങ്ങോട്ട് ഇല്ലാത്തവരും കൂട്ടത്തിലുണ്ട്. അതില്‍ പ്രധാനികള്‍ നഗരത്തില്‍ പഴം വിറ്റ് ജീവിക്കുന്നവരാണ്. സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി, നഗരത്തിലെ കച്ചവടക്കാരെയെല്ലാം ഒഴിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ഉന്തുവണ്ടികളില്‍ പഴവും പച്ചക്കറികളും മറ്റും കൊണ്ടുനടന്ന് വില്‍ക്കുന്നവര്‍ക്കും ഒഴിഞ്ഞുപോകേണ്ടി വന്നു.

മോദിയുടെ സന്ദര്‍ശനം കാരണം തന്റെ പുതുവര്‍ഷം വെള്ളത്തിലാകുമെന്നാണ് അമ്പതുകാരനായ രമേഷ് പറയുന്നത്. മൈസൂര്‍ സിറ്റി കോര്‍പറേഷന്‍ അധികൃതരും പോലീസുമാണ് രമേഷിനോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത്. അവസാന നിമിഷം എന്തെങ്കിലും അത്ഭുതം സംഭവിക്കുമെന്ന് കരുതി ഒഴിഞ്ഞുപോകാതെ കാത്തിരിക്കുകയാണ് രമേഷ്. കഴിഞ്ഞ രണ്ട് വര്‍ഷമായി രമേഷ് റോഡരികില്‍ കച്ചവടം നടത്തുന്നുണ്ട്.

fruit

തന്റെ കട റോഡിനോ, ഫുട്പാത്തിനോ ഒരു തടസ്സവും തന്റെ കട ഉണ്ടാക്കുന്നില്ല എന്നാണ് രമേഷ് പറയുന്നത്. കച്ചവടം മുടങ്ങിയാല്‍ നാലംഗങ്ങളുള്ള തന്റെ കുടുംബം കഷ്ടത്തിലാകുമെന്നാണ് രമേഷ് പറയുന്നത്. സ്‌പോര്‍ട്‌സ് താരങ്ങളും അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്ന് തുടങ്ങി സ്ഥിരം കസ്റ്റമേഴ്‌സ് ഉണ്ട്. ഇത്രയും കാലം താന്‍ ബി ജെ പിക്ക് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ. എന്നാല്‍ മോദി പ്രേമവും ബി ജെ പി സ്‌നേഹവുമൊന്നും രമേഷിന്റെ രക്ഷയ്‌ക്കെത്തില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

English summary
Fifty-year-old Ramesh, a road-side fruit vendor, is a worried man. Prime Minister Narendra Modi's visit to the city has virtually upset his life. He is left with no option to sign off Year 2015 on a sour note.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X