കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു തളർച്ചയുമില്ല, വേണമെങ്കിൽ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് ജെഎന്‍യുവിലെ സഖാക്കൾ; ഐസക്

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി അടച്ചുപൂട്ടുക എന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് തോമസ് ഐസക്. യൂണിവേഴ്സിറ്റിയില്‍ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിച്ചതിന് ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തോമസ് ഐസക്കിന്‍റെ പ്രതികരണം.

യൂണിവേഴ്സ്റ്റി അടച്ചു പൂട്ടാന്‍ വഴിയൊരുക്കുന്ന നടപടികൾ പാടില്ലായെന്നതു വ്യക്തമാണെന്നും പക്ഷെ, സമരത്തിൽ ഏർപ്പെട്ട മുഴുവൻപേരിൽ നിന്നും അഭിപ്രായസമന്വയം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഐഷിയും കൂട്ടുകാരും

ഐഷിയും കൂട്ടുകാരും

ഷഹീൻ ബാഗിൽ നിന്നും ജെഎൻയുവിൽ എത്തിയപ്പോൾ ഒൻപത് മണി കഴിഞ്ഞിരുന്നു. ആ സമയത്ത് ഐഷിയും കൂട്ടുകാരും യൂണിയൻ ഓഫീസിൽ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ജെഎൻയു കാമ്പസിൽ വലിയൊരു നിശബ്ദത തളംകെട്ടി നിൽക്കുകയാണ്. മഹാഭൂരിപക്ഷം കുട്ടികളും വീടുകളിലേയ്ക്ക് പോയിരിക്കുന്നു. അവരൊക്കെ വന്നിട്ടുവേണം ഭാവിപരിപാടികൾ തീരുമാനിക്കാൻ.

യൂണിയൻ കേസ് കൊടുത്തിരിക്കുന്നു

അടുത്ത ടേമിലേയ്ക്കുള്ള രജിസ്ട്രേഷന്റെ സമയമാണ്. പഴയ ഫീസ് നിരക്കിൽ രജിസ്ട്രേഷൻ പുതുക്കാൻ അനുവദിക്കണമെന്നതാണ് യൂണിയന്റെ ആവശ്യം. ഫീസ് വർദ്ധനവ് ഉപേക്ഷിക്കാൻ യൂണിവേഴ്സിറ്റി അധികൃതർ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും രജിസ്ട്രേഷൻ ഫീസ് കുറച്ചിട്ടില്ല. യൂണിയൻ കേസ് കൊടുത്തിരിക്കുന്നു.

ബിജെപിയുടെ ലക്ഷ്യം

ബിജെപിയുടെ ലക്ഷ്യം

യൂണിവേഴ്സിറ്റി അടച്ചുപൂട്ടുക എന്നുള്ളതാണ് ബിജെപിയുടെ ലക്ഷ്യം. അതിന് വഴിയൊരുക്കുന്ന നടപടികൾ പാടില്ലായെന്നതു വ്യക്തം. പക്ഷെ, സമരത്തിൽ ഏർപ്പെട്ട മുഴുവൻപേരിൽ നിന്നും അഭിപ്രായസമന്വയം ഉണ്ടാക്കേണ്ടതുണ്ട്. ഇതിനെയെല്ലാംകുറിച്ചുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുന്നുണ്ട്.

ഒരു തളർച്ചയുമില്ല

ഒരു തളർച്ചയുമില്ല

പക്ഷെ, ഒരുകാര്യം എനിക്കു ബോധ്യമായി. ഒരു തളർച്ചയുമില്ല. വേണമെങ്കിൽ ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടെന്ന മട്ടിലാണ് സഖാക്കൾ. ഞാൻ ചെന്നത് അറിഞ്ഞ് കേരളഹൗസിലെ പിആർഒയായ സിനിയുടെ പിഎച്ച്ഡി സൂപ്പർവൈസറായിരുന്ന ഇന്റർനാഷണൽ റിലേഷൻസിലെ പ്രൊഫസർ രാജൻകുമാർ യൂണിയൻ ആഫീസിൽ വന്നു.

ഐഷിയുടെ തിസീസ്

ഐഷിയുടെ തിസീസ്

പിന്നെ കുറച്ചുനേരം ഓരോരുത്തരുടെയും പിഎച്ച്ഡി, എംഫിൽ വിഷയങ്ങളെക്കുറിച്ചായി ചർച്ച. ഐഷിയുടെ തിസീസ് കാലാവസ്ഥ വ്യതിയാനം തിബറ്റിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു. എംഫിൽ കഴിഞ്ഞാൽ പിഎച്ച്ഡിക്ക് ഹിമാലയത്തെക്കുറിച്ച് മൊത്തം പഠിക്കാനാണ് പരിപാടി.

സമരബഹളത്തിലും

സമരബഹളത്തിലും

യൂണിയൻ ഓഫീസിൽ നിന്ന് പ്രൊഫ. സിപി ചന്ദ്രശേഖറിന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ ഞാൻ ഈ ചർച്ചയെക്കുറിച്ച് ഓർത്തു. സമരബഹളത്തിലും കുട്ടികൾ അവരുടെ തിസീസിനെക്കുറിച്ചും ഗവേഷണത്തെക്കുറിച്ചും ചർച്ച ചെയ്യാൻ സമയം കണ്ടെത്തുന്നുവെന്നും തോമസ് ഐസ്ക് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

തോമസ് ഐസക്

സിരാകേന്ദ്രം

സിരാകേന്ദ്രം

ജാമിയ മിലിയ സര്‍വകലാശാലയിലും ഷഹീന്‍ ബാഗിലും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കുന്നതിന് പിന്നാലെയായിരുന്നു തോമസ് ഐസക് ജെഎന്‍യുവില്‍ എത്തിയത്. ഒരു സംശയവുമില്ല. പൗരത്വനിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്ത് ആഞ്ഞടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം ദൽഹിയിലെ ഷഹീൻ ബാഗ് തന്നെയാണെന്ന് തോമസ് ഐസക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പുലർച്ചയ്ക്കുപോലും

പുലർച്ചയ്ക്കുപോലും

കൊടുംതണുപ്പിൽ പുലർച്ചയ്ക്കുപോലും അയ്യായിരത്തോളം പേർ എല്ലാ ദിവസവും തെരുവിലുണ്ട്. ഒന്നും രണ്ടും ലക്ഷംപേർ അണിനിരന്ന സായാഹ്നങ്ങളും കുറവല്ല. അത്ര വലിയ മൈതാനമൊന്നുമില്ല ഈ സ്ഥലം. നോയിഡയിലേയ്ക്കുള്ള ദേശീയപാതയുടെ ഏതാണ്ട് ഒരു കിലോമീറ്റർ നീളം ജനങ്ങൾ കൈയടക്കിയിരിക്കുകയാണ്.

Recommended Video

cmsvideo
ജെഎന്‍യുവില്‍ ആക്രമണം നടത്തിയ എബിവിപിയുടെ കുറ്റസമ്മതം
ഭൂരിപക്ഷവും സ്ത്രീകളാണ്

ഭൂരിപക്ഷവും സ്ത്രീകളാണ്

സമരക്കാരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. പന്തൽ നിറഞ്ഞ് അവരുണ്ട്. പോലീസിന്റെ തലവേദനയും അവരാണ്. ഏതാനും ആയിരം സ്ത്രീകളെ വേണമെങ്കിൽ അറസ്റ്റു ചെയ്തു നീക്കം ചെയ്യാമെന്നു വെയ്ക്കാം. പതിനായിരക്കണക്കിന് സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പോലീസിന് ഒരു രൂപവുമില്ല. സ്ത്രീകൾ വെറുതേ ഇരിക്കുകയല്ല. ആർപ്പുവിളിയും മുദ്രാവാക്യവും കൈകൊട്ടിപ്പാട്ടുമൊക്കെയുണ്ട്.

നിയന്ത്രണങ്ങൾ

നിയന്ത്രണങ്ങൾ

പ്രസംഗകരുടെ കാര്യത്തിൽ നിയന്ത്രണങ്ങൾ വെയ്ക്കുന്നുണ്ട്. ദൽഹി ഇലക്ഷനല്ലേ, അതുകൊണ്ട് ദൽഹി രാഷ്ട്രീയക്കാരെ പൊതുവിൽ മാറ്റി നിർത്തിയിരിക്കുകയാണ്. മുസ്ലിം തീവ്രവാദ മുദ്രാവാക്യങ്ങളും പ്രഭാഷണങ്ങളും ഒഴിവാക്കാൻ ബോധപൂർവം ശ്രമിക്കുന്നുണ്ട്. എല്ലാവരുടെയും സമരം എന്നതാണ് നിലപാടെന്നും തോമസ് ഐസക് നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

 ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി; നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി; നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

 പൗരത്വ നിയമം; 132 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയേക്കും പൗരത്വ നിയമം; 132 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും, കേന്ദ്രത്തിന് സമയം നീട്ടി നല്‍കിയേക്കും

English summary
thomas isaac about jawaharlal nehru university
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X