തിരുപ്പതി ക്ഷേത്രത്തിലും വാനാക്രൈ ആക്രമണം

  • Written By: Anoopa
Subscribe to Oneindia Malayalam

തിരുമല: തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലും വാനാക്രൈ ആക്രമണം. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലെ പത്തോളം കമ്പ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തിനിരയായത്. ഇതേത്തുടര്‍ന്ന് ഇരുപതോളം കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

ടിക്കറ്റ് വില്‍പനയുമായും ഭക്തജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളുമായും ബന്ധപ്പെട്ട കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചിട്ടില്ലെന്ന് അധികാരികള്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും ഇവര്‍ പറഞ്ഞു. പഴയ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടറുകളെയാണ് വാനാക്രൈ ആക്രമിച്ചത്.

crime

ഇന്ത്യയുള്‍പ്പെടെ 140 ഓളം രാജ്യങ്ങളാണ് ഇതിനോടകം വാനാക്രൈ ആക്രമണത്തിന് ഇരകളായത്. കേരളത്തിലും വാനാക്രൈ ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

English summary
Lord Balaji's abode hit by WannaCry ransomware, computers in Tirupati affected
Please Wait while comments are loading...