ടൂള്‍കിറ്റ് കേസ്; കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് സൂം മീറ്റിങ്ങ് ആപ്പിന് കത്തെഴുതി ദില്ലി പോലീസ്
ദില്ലി: ടൂള്‍കിറ്റ് കേസില്‍ ദിഷ രവി അടക്കമുള്ള മൂന്ന് പേര്‍ സൂം മീറ്റിങ് വഴി യോഗം ചേര്‍ന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകാന്‍ സൂം മീറ്റിങ്ങ് ആപ്പിന് കത്തെഴുതി ദില്ലി പോലിസ്. ദിഷ രവിയടക്കമുള്ളവര്‍ സൂം മീറ്റിങ് വഴി യോഗം ചേര്‍ന്ന് ടൂള്‍കിറ്റിനെപ്പറ്റി ചര്‍ച്ച ചെയ്‌തുവെന്നാണ് ദില്ലി പോലീസ് ഏരോപിക്കുന്നത്.
നേരത്തെ ടൂള്‍കിറ്റിപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദില്ലി പോലീസ് ഗൂഗിളിനേയും സമാന രീതിയില്‍ സമീപിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ ഇതുവരെയും മറുപടിയൊന്നും നല്‍കാന്‍ തയാറായിട്ടില്ല. നിലവില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്ന് പേരുള്‍പ്പെടെ 70 പേര്‍ സൂം മീറ്റിങ്ങില്‍ പങ്കെടുത്തെന്നാണ് ദില്ലി പോലീസിന്റെ നിഗമനം.
പരസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് ട്വിറ്ററില്‍ നടത്തിയ പരമാര്‍ശത്തിന്റെ ടൂള്‍കിറ്റ് നിര്‍മ്മിച്ച് നല്‍കിയ കേസില്‍ നിലവില്‍ മൂന്ന് പേര്‍ക്കെതിരെയാണ് ദില്ലി പോലീസ് അറസ്‌റ്റ് വറണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.യുവ പരിസ്ഥി പ്രവര്‍ത്തകയായ ദിഷ രവി, അഭിഭാഷകയായ നികിത ജേക്കബ്, ശാന്തനു മുകുല്‍ക് എന്നിവര്‍ക്കെതിരെയാണ് അറസ്‌റ്റ് വാറണ്ട്. ഇതില്‍ 22കാരയായ ദിഷ രവിയെ കഴിഞ്ഞ ഞായറാഴ്‌ച്ച ദില്ലി പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
വസന്ത് പഞ്ചമി ഫെസ്റ്റിവല്‍ 2021, ചിത്രങ്ങള്‍ കാണാം
അതേസമയം പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുംബര്‍ഗിനോട് ടൂള്‍കിറ്റ് ട്വീറ്റ് ചെയ്യരുതെന്ന് ദിഷ രവി അഭ്യര്‍ഥിക്കുന്ന വാട്‌സാപ്പ് ചാറ്റ് ഇന്ത്യ ടുഡെ പുറത്തുവിട്ടു. ടൂള്‍കിറ്റ് ട്വീറ്റ് ചെയ്‌താല്‍ അതില്‍ തങ്ങളുടെ പേരും ഉള്‍പ്പെടുമെന്നും അതിനാല്‍ ട്വീറ്റ് ചെയ്യരുതെന്നും ദിഷ ഗ്രേറ്റയോട് അഭ്യര്‍ഥിക്കുന്നത് ചാറ്റിലുണ്ട്.
കര്‍ഷകര്‍ക്ക് പിന്തുണപ്രഖ്യാപിച്ച് ഗ്രേറ്റ ആദ്യം ട്വീറ്റ് ചെയ്‌ത പോസ്‌റ്റ് ഡിലീറ്റ് ചെയ്‌തിരുന്നു. പിന്നീട് എഡിറ്റ് ചെയ്‌ത മറ്റൊരു പോസ്‌റ്റാണ് ഗ്രേറ്റ പോസ്‌റ്റ് ചെയ്‌തത്. ദിഷയുടെ അഭ്യര്‍ഥനപ്രകാരമാണ് ആദ്യ ട്വീറ്റ് ഡിലീറ്റ് ചെയ്‌തതെന്നും രണ്ടാമത്തെ ട്വീറ്റ് എഡിറ്റ് ചെയ്‌തു നല്‍കിയത് ദിഷയാണെന്നുമാണ് അനുമാനം.
നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം