കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ക്ക് ഞങ്ങള്‍ കാവലുണ്ട്, പോറല്‍ പോലുമേല്‍ക്കില്ല'; ചീറ്റകള്‍ക്ക് രക്ഷയൊരുക്കുന്നത് ആനകള്‍, കാരണമിതാ

Google Oneindia Malayalam News

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ രാജ്യത്തെത്തിച്ച ചീറ്റകളാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെ ആണ് ജന്മദിനത്തില്‍ ഇന്ത്യയില്‍ എത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് ചീറ്റകളെ പാര്‍പ്പിച്ചിരിക്കുന്നത്. ചീറ്റകള്‍ പുതിയ ആവാസ വ്യവസ്ഥയില്‍ ഇണങ്ങുന്നത് വരെ ആര്‍ക്കും ദേശീയോദ്യാനത്തിലേക്ക് പ്രവേശനമില്ല.

എന്നാല്‍ രണ്ട് ആനകളെ ദേശീയോദ്യാനത്തില്‍ എത്തിച്ചിട്ടുണ്ട്. ചീറ്റകളുടെ സംരക്ഷണത്തിനായാണ് ഇത്. നര്‍മ്മദാപുരത്തെ സത്പുര ടൈഗര്‍ റിസര്‍വിലെ രണ്ട് ആനകളെയാണ് കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചിരിക്കുന്നത്. 'അനധികൃതമായി' കടന്നെത്തുന്ന വന്യജീവികളെ തുരത്തിയോടിക്കുന്നവരില്‍ വിദഗ്ധരാണ് ഈ ആനകള്‍.

1

കഴിഞ്ഞ മാസമാണ് ലക്ഷ്മി, സിദ്ധാന്ത് എന്നീ ആനകളെ പാര്‍ക്കില്‍ എത്തിച്ചത്. ചീറ്റപ്പുലികള്‍ക്കായി ഉണ്ടാക്കിയ പ്രത്യേക ചുറ്റുമതിലിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കോംപൗണ്ടില്‍ കടന്ന അഞ്ച് പുള്ളിപ്പുലികളില്‍ നാലെണ്ണത്തെയും തുരത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഈ ആനകള്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് കൊടുത്തത് പോത്തിറച്ചി; ചീറ്റകള്‍ ഇണങ്ങിയെന്ന് പരിപാലനസംഘംഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് കൊടുത്തത് പോത്തിറച്ചി; ചീറ്റകള്‍ ഇണങ്ങിയെന്ന് പരിപാലനസംഘം

2

ചീറ്റപ്പുലികളെ നിരീക്ഷിക്കുന്നതിനൊപ്പം ദേശീയ ഉദ്യാനത്തിലെ സുരക്ഷാ സംഘത്തോടൊപ്പം രണ്ട് ആനകളും ഇപ്പോള്‍ രാവും പകലും പട്രോളിംഗ് നടത്തുന്നുണ്ട്. നമീബിയയില്‍ നിന്ന് കുനോയിലെത്തിയ ചീറ്റപ്പുലികള്‍ക്ക് ഒരു മാസം പ്രത്യേക ചുറ്റുപാടില്‍ ക്വാറന്റൈനില്‍ കഴിയേണ്ടി വരും. സിദ്ധാന്തും ലക്ഷ്മിയും ഈ ചുറ്റുമതിലിലുള്ള ചീറ്റപ്പുലികളെ നിരീക്ഷിച്ച് വരികയാണ്.

ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'ലോട്ടറിക്കെതിരെ ഓണം ബംപര്‍ വിജയി അനൂപിന്റേതെന്ന പേരില്‍ ഫേസ്ബുക്ക് പോസ്റ്റ്; 'സമ്മാനം തിരിച്ചുകൊടുക്കുമോ?'

3

വനപാലകരോടൊപ്പം സിദ്ധാന്തും ലക്ഷ്മിയും തുടര്‍ച്ചയായി പട്രോളിംഗ് നടത്തി മറ്റ് വന്യമൃഗങ്ങളൊന്നും ചുറ്റുമതിലിലേക്കോ പരിസരത്തോ വരുന്നില്ലെന്ന് ഉറപ്പാക്കുന്നു. 30 കാരനായ സിദ്ധനാഥ് കടുവകളുടെ രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാനത്ത് അംഗീകാരം നേടിയിട്ടുണ്ടെന്ന് കുനോ നാഷണല്‍ പാര്‍ക്ക് ഡിഎഫ്ഒ പ്രകാശ് കുമാര്‍ വര്‍മ പറഞ്ഞു.

ഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതം<br />ഓട്ടോ ലോണ്‍ ഇനിയും തീര്‍ന്നിട്ടില്ല, ആരേയും സഹായിക്കരുത്; കഴിഞ്ഞ കൊല്ലത്തെ ബംപര്‍ വിജയിയുടെ ഇപ്പോഴത്തെ ജീവിതം

4

പ്രതീകാത്മക ചിത്രം

എന്നിരുന്നാലും, സിദ്ധാന്ത് ഇടക്ക് പ്രകോപിതനാകും. 2010 ല്‍ രണ്ട് പാപ്പന്മാരെ സിദ്ധാന്ത് കൊലപ്പെടുത്തിയിരുന്നു. 2021 ജനുവരിയില്‍ ഒരു കടുവയെ നിയന്ത്രിക്കുന്നതില്‍ സിദ്ധാന്ത് ഒരു പ്രധാന പങ്ക് വഹിച്ചു. അതേസമയം 25 വയസ്സുള്ള ലക്ഷ്മി വളരെ ശാന്ത സ്വഭാവമുള്ളവളാണ്. എന്നാല്‍ സ്വന്തം ജോലിയില്‍ വിദഗ്ദ്ധയുമാണ്.

5

ജംഗിള്‍ സഫാരി, രക്ഷാപ്രവര്‍ത്തനം, ജംഗിള്‍ പട്രോളിംഗ് എന്നിവയില്‍ ലക്ഷ്മി വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അഞ്ച് പെണ്‍ ചീറ്റകളേയും മൂന്ന് ആണ്‍ ചീറ്റകളേയുമാണ് ഇന്ത്യയില്‍ എത്തിച്ചിട്ടുത്. നിലവില്‍ ഇവ കുനോ ദേശീയോദ്യാനത്തിലെ പരിസ്ഥിതിയുമായി ഇണങ്ങി വരുന്നുണ്ട്. ഇന്ത്യയില്‍ നിന്നും നമീബിയയില്‍ നിന്നുമുള്ള വിദഗ്ധരാണ് ചീറ്റകളെ നിരീക്ഷിക്കാനായി കുനോ ദേശീയോദ്യാനത്തിലുള്ളത്.

English summary
Two elephants will protect cheetahs in Kuno National Park, here is how,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X