കോണ്‍ഗ്രസ് നേതാവ് വിജയിയെ കണ്ടു; 2 തവണ ചര്‍ച്ച, രാഹുല്‍ ഗാന്ധിയുടെ ഫോണ്‍ വിളിയും
ചെന്നൈ: നടന് വിജയ് നയിക്കുന്ന ടിവികെ പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യങ്ങള്‍ സജീവമായിരിക്കെ നേതാക്കളുടെ കൂടിക്കാഴ്ച വാര്‍ത്തയാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്ട് തവണ വിജയിയുമായി ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ്ക്ക് കോണ്‍ഗ്രസ് കൈ കൊടുക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
നിലവില്‍ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യത്തിലാണ് കോണ്‍ഗ്രസ്. ഡിഎംകെയുടെ വല്യേട്ടന് മനോഭാവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ഈ സാഹചര്യത്തിലാണ് വിജയിയുടെ വരവും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സജ്ജമായിരിക്കുന്നതും. ജനുവരിയില്‍ സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

എഐസിസി നേതാവ് പ്രവീണ്‍ ചക്രവര്‍ത്തി നടന് വിജയിയുമായി ചര്‍ച്ച നടത്തിയത് സഖ്യനീക്കത്തിന്റെ ഭാഗമാണ് എന്നാണ് സംസാരം. കരൂര്‍ ദുരന്തമുണ്ടാകുന്നതിന് മുമ്പും ശേഷവും ചര്‍ച്ച നടത്തി എന്നാണ് വിവരം. വിജയിയുമായി സഖ്യമുണ്ടാക്കിയാല്‍ തമിഴ്നാട്ടില്‍ കൂടുതല്‍ സീറ്റുകളും പങ്കാളിത്തവും കിട്ടുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നത്.
ഡിഎംകെ സഖ്യം വിടുന്നത് തിരിച്ചടിയാകും
കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയെയും ഒരുപോലെ വിമര്‍ശിച്ചാണ് വിജയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. ബിജെപിക്കെതിരെ കടുത്ത പ്രചാരണം നടത്തുന്ന ഡിഎംകെക്കും മുഖ്യമന്ത്രി എംകെ സ്റ്റാലിനുമൊപ്പം നില്‍ക്കുകയാണ് വേണ്ടത് എന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ഡിഎംകെ കോണ്‍ഗ്രസിനെ ഒതുക്കുകയാണ് എന്നാണ് മറുവിഭാഗത്തിന്റെ വാദം.
ഡിഎംകെയുടെ സഖ്യത്തില്‍ നിന്ന് പുറത്തുപോകുന്നത് തിരിച്ചടിയാകുമെന്നും സഖ്യത്തില്‍ കൂടുതല്‍ സീറ്റ് നേടാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെഎസ് അഴഗിരിയിലെ പോലുള്ളവര്‍ പറയുന്നു. ഡിഎംകെയെ പിന്തുണയ്ക്കുകയും കോണ്‍ഗ്രസ് കരുത്താര്‍ജിക്കുകയും വേണമെന്നും അതിന് കൂടുതല്‍ പങ്കാളിത്തം മുന്നണിയില്‍ കിട്ടണമെന്നും അഴഗിരി പറഞ്ഞു.
കോണ്‍ഗ്രസ് ഡിഎംകെ ഭിന്നത പരസ്യമായി
അതേസമയം, കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ വിജയ്ക്ക് താല്‍പ്പര്യമുണ്ട് എന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. നിരവധി തവണ ഇതിനുള്ള ശ്രമം നടന്നിട്ടുണ്ട്. കരൂരില്‍ ദുരന്തമുണ്ടായ തൊട്ടുപിന്നാലെ രാഹുല്‍ ഗാന്ധി ടിവികെ ചെയര്മാന് വിജയിയെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിജയ് ശ്രമിച്ചുവെന്ന വാര്‍ത്തകളുമുണ്ടായിരുന്നു.
എഐസിസി നേതാവ് വിജയിയെ കണ്ടത് വലിയ കാര്യമാക്കേണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സെല്വപെരുന്തകയ് പറയുന്നത്. സഖ്യചര്‍ച്ചയ്ക്ക് ചുമതലപ്പെടുത്തിയത് ഗിരിഷ് ചോദന്കറെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കന്യാകുമാരിയിലെയും പുതുക്കോട്ടയിലെയും കോണ്‍ഗ്രസ്-ഡിഎംകെ ഭിന്നത രൂക്ഷമാണ് എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഡിഎംകെ സംഘടിപ്പിച്ച എസ്ഐആര്‍ വിരുദ്ധ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നതും ഇതിന്റെ ഭാഗമായിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications