വിജയ് അറസ്റ്റിലാകുമോ? നടനെതിരെ പരാതി നല്കി ഐഎന്‍എല്‍, പോലീസ് പ്രതികരണം ഇങ്ങനെ
ചെന്നൈ: നടന് വിജയ്ക്കെതിരെ പോലീസില്‍ പരാതി. നടനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) നേതാവ് ടാഡ റഹീം ആണ് ചെന്നൈ പോലീസില്‍ പരാതി നല്‍കിയത്. പുറത്തിറങ്ങാനിരിക്കുന്ന വിജയ് ചിത്രം ജനനായകനില്‍ മുസ്ലിങ്ങളെ മോശമായി ചിത്രീകരിച്ചു എന്നാണ് പരാതിയിലെ ഉള്ളടക്കം. സിനിമയുടെ പ്രൊമോഷനല്‍ വിശ്വലുകളില്‍ ഇക്കാര്യം വ്യക്തമാണെന്നും പരാതിയില്‍ പറയുന്നു.
നടന് വിജയ്, സംവിധായകന് എച്ച് വിനോദ്, സിനിമയുടെ മറ്റു പ്രധാന അണിയറ പ്രവര്‍ത്തകര്‍ എന്നിവരെ പ്രതികളാക്കിയാണ് പരാതി. മുസ്ലിം സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്ന ഭാഗങ്ങള്‍ സിനിമയിലുണ്ടത്രെ. മുസ്ലിം സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ ബോംബ് സ്ഥാപിക്കുന്ന രീതിയിലുള്ള ഉള്ളടക്കം സിനിമയിലുണ്ട് എന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. സിനിമയുടെ പ്രൊമോഷന് വീഡിയോ പുറത്തിറക്കിയ പിന്നാലെയാണ് പരാതി സമര്‍പ്പിച്ചത്.

വിജയുടെ മുന്‍ സിനിമകളായ തുപ്പാക്കി, ബീസ്റ്റ് എന്നിവയിലും മുസ്ലിങ്ങളെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്നു എന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടുന്നു. സിനിമ വര്‍ഗീയ വിദ്വേഷം പരത്തുന്നതാണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സിനിമകള്‍ പ്രോല്‍സാഹിപ്പിക്കാന്‍ പാടില്ലെന്നും പരാതിക്കാരന് പറഞ്ഞു. വിജയ്, വിനോദ്, കെവിഎന്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍, ഒരു വിഭാഗത്തെ മോശക്കാരാക്കി ചിത്രീകരിക്കുന്ന തരത്തില്‍ കൂടുതല്‍ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടോ എന്ന് പരിശോധിക്കണം എന്നും പരാതിയില്‍ ആവശ്യപ്പെട്ടു. പരാതി ലഭിച്ച കാര്യം ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസ് സ്ഥിരീകരിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നടപടി സ്വീകരിക്കൂ എന്നും പോലീസ് വ്യക്തമാക്കി.
വിജയ്ക്കെതിരെ മറ്റൊരു പരാതി
വിജയ്ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പരാതി ലഭിച്ചിരുന്നു. കൊളത്തൂരില്‍ പ്രചാരണം നടത്തുമ്പോള്‍ ചട്ടം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാതി. കൊളത്തൂര്‍ നിയമസഭാ മണ്ഡലം സര്‍ക്കാര്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് വി കുമാര്‍ ആണ് പരാതി നല്‍കിയത്. വിജയ്ക്കും അനുയായികള്‍ക്കുമെതിരെ നടപടി വേണം എന്നാണ് പരാതിയിലെ ഉള്ളടക്കം.
റോഡില്‍ 30 ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ച കാര്യമാണ് വി കുമാര്‍ നല്കിയ പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പെരുവള്ളൂര്‍ പോസീസിലാണ് പരാതി നല്‍കിയത്. പെരമ്പൂര്‍, കൊളത്തൂര്‍ എന്നിവിടങ്ങളില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത ശേഷം വിള്ളിവാക്കത്തെ പരിപാടി വിജയ് റദ്ദാക്കിയിരുന്നു. മതിയായ സുരക്ഷ പോലീസ് ഒരുക്കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരിപാടി ഉപേക്ഷിച്ചത്.
-
വിജയിയെ രൂക്ഷമായി വിമര്‍ശിച്ച് ഡികെ ശിവകുമാര്‍; രാഷ്ട്രീയ പക്വതയില്ല, അതിന് കോണ്‍ഗ്രസിനെ കിട്ടില്ല -
വിജയുടെ ഭാവി മാറ്റിയെഴുതുമോ പേരമ്പൂർ? തമിഴ്നാട് തിരഞ്ഞെടുപ്പിലെ നിർണായക മണ്ഡലങ്ങൾ ഇവ -
വിജയ് സിനിമ ജനനായകന് ചോര്‍ന്നു; ഒടിടി റിലീസ് നിര്‍ദേശിച്ച് വിശാല്‍, ജനം ആഘോഷിക്കും -
വിജയ് ശിവഗംഗയില്‍ എത്താന്‍ വൈകി; കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചു, പണം കണ്ടെത്തിയില്ല -
സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും, ബാധ്യതകളില്‍നിന്നു മോചനം, ദൂരയാത്ര വേണ്ടിവരും, നാൾഫലം -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം -
ഖത്തറിന്റെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്? മന്ത്രി 2 ദിവസം ദോഹയില്‍, യുഎഇയിലും സുപ്രധാന നീക്കം -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
യുദ്ധത്തെ എതിർത്ത വത്തിക്കാനെ വിരട്ടി ട്രംപ്; അമേരിക്കയെ ഞെട്ടിച്ചുകൊണ്ട് പോപ്പിന്റെ ആ തീരുമാനം!















Click it and Unblock the Notifications