വിജയ്-സംഗീത ദാമ്പത്യം കോടതിക്ക് പുറത്ത് തീര്‍ന്നേക്കും; വിജയ് ഓഫര്‍ ചെയ്ത തുക പുറത്ത്
ചെന്നൈ: ദളപതി വിജയും ഭാര്യ സംഗീത സ്വര്‍ണലിംഗവും തമ്മിലുള്ള ദാമ്പത്യ ജീവിതം കോടതിക്ക് പുറത്ത് വച്ച് അവസാനിപ്പിക്കാന്‍ നീക്കം. കോടതിയും കേസുമായി വര്‍ഷങ്ങളോളം നീളുന്നതിന് വിജയ്ക്ക് താല്‍പ്പര്യമില്ലത്രെ. ഭാര്യയെയും മക്കളെയും കോടതിയിലെത്തിച്ച് വാര്‍ത്തകളില്‍ നിറയുന്നതിലും അദ്ദേഹത്തിന് അനിഷ്ടമുണ്ടെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുമ്പാണ് വിജയില്‍ നിന്ന് വിവാഹ മോചനം തേടി സംഗീത ചെങ്കല്‍പേട്ട് കുടുംബ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിജയ്ക്ക് മറ്റൊരു നടിയുമായുള്ള ബന്ധം ഉള്‍പ്പെടെ സൂചിപ്പിച്ചാണ് ഹര്‍ജി. എന്നാല്‍ നടിയുടെ പേര് സംഗീത ഹര്‍ജിയില്‍ പറയുന്നില്ല. കോടതിക്ക് പുറത്ത് വച്ചുള്ള സെറ്റില്‍മെന്റിന് വിജയ് ദൂതര്‍ മൂഖേന സംഗീതയെ ബന്ധപ്പെട്ടുവെന്നാണ് തമിഴ് മാധ്യമങ്ങളിലെ വാര്‍ത്തകള്‍.

വിവാഹ ബന്ധം വേര്‍പ്പെടുത്തുമ്പോള്‍ ജീവനാംശമായി 250 കോടി രൂപ നല്‍കാമെന്ന് വിജയ് സമ്മതിച്ചു എന്നാണ് വാര്‍ത്തകള്‍. സ്വത്തിന്റെ പാതി നല്‍കുമെന്ന് വിജയ് പറഞ്ഞുവെന്നും ചില വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നു. സംഗീത, മകന് ജെയ്സണ്‍ സഞ്ജയ്, മകള്‍ ദിവ്യ സാഷ എന്നിവര്‍ക്കാണ് ഇത്രയും തുക വിജയ് നല്‍കുക. എന്നാല്‍ തുക എങ്ങനെ വീതിക്കണം എന്ന കാര്യം അവ്യക്തമാണ്. കോടതിക്ക് പുറത്ത് സെറ്റില്‍ ആയാല്‍ ഹര്‍ജി പിന്‍വലിക്കും.
വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ട്. ഇവര്‍ ഇടയ്ക്ക് വിദേശ യാത്ര നടത്തുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടി പങ്കുവയ്ക്കുന്നു. ഇത് തന്റെ കുടുംബത്തിന് മനക്ലേശത്തിന് ഇടയാക്കി എന്നു സംഗീത ഹര്‍ജിയില്‍ പറയുന്നു. സംഗീത പറയുന്ന നടി തൃഷ കൃഷ്ണന് ആണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു.
തൃഷയും വിജയിയും നോര്‍വെയില്‍ പോയി, ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വിമാന യാത്ര നടത്തി തുടങ്ങിയ കഥകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ സംഗീത അവരുടെ ഹര്‍ജിയില്‍ ഒരു നടിയുടെ പേരും എടുത്തു പറഞ്ഞിട്ടില്ല. 27 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷമാണ് സംഗീത വിവാഹ മോചനം തേടിയിരിക്കുന്നത്. 2021 മുതല്‍ വിജയില്‍ സംഗീതയ്ക്ക് വിശ്വാസം നഷ്ടമായിരുന്നു. പലതവണ ഉറപ്പ് നല്‍കിയെങ്കിലും നടിയുമായി അദ്ദേഹം ബന്ധം തുടരുകയായിരുന്നു എന്നും സംഗീത ചൂണ്ടിക്കാട്ടി.
വിജയ് സംഗീത ബന്ധം തുടങ്ങിയത് ഇങ്ങനെ
1996ലാണ് വിജയ് സംഗീതയെ ആദ്യമായി കാണുന്നത്. വിജയുടെ ആരാധികയായിരുന്ന സംഗീത ശ്രീലങ്കന്‍ വംശജയാണ്. വളര്‍ന്നതും പഠിച്ചതുമെല്ലാം ബ്രിട്ടനിലായിരുന്നു. വിജയിയെ കാണാന്‍ അവര്‍ ചെന്നൈയില്‍ വന്നിരുന്നു. ഈ ബന്ധമാണ് പിന്നീട് വിവാഹത്തിലേക്ക് എത്തിയത്.
അതേസമയം, വിജയ് തന്റെ രാഷ്ട്രീയ പ്രചാരണങ്ങളുടെ തിരക്കിലാണ്. തഞ്ചാവൂരില്‍ ഇന്ന് ടിവികെ സമ്മേളനം നടക്കുകയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്ന വിജയ്, ഡിഎംകെക്കെതിരെ ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഒരുപാര്‍ട്ടിയുമായും സഖ്യമില്ലാതെയാണ് ടിവികെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകുന്നത് എന്നതും എടുത്തു പറയണം.
-
വിജയ് ഒരുങ്ങിത്തന്നെ, പ്രകടന പത്രിക വനിതാ ദിനത്തിൽ; ഓരോ വീട്ടിലും മോട്ടോർ സൈക്കിൾ, നല്ല ജോലി, വൻ വാഗ്ദാനങ്ങൾ -
കരൂര്‍ ദുരന്തത്തെ ഓര്‍മിപ്പിച്ച് വിജയ്യുടെ റാലിയില്‍ വീണ്ടും അപകടം; ഇക്കുറി തഞ്ചാവൂരില്‍: 6 പേര്‍ക്ക് പരിക്ക് -
'അടുത്ത ജന്മം ഒരു കര്‍ഷകനാകണം...'; ആദ്യ പ്രകടന പത്രിക പുറത്തിറക്കി വിജയ് -
'വിജയ് തൃഷയുടെ വെറും കളിപ്പാവ, സംഗീതയുടെ കുടുംബ ജീവിതം തകർത്തത് ഇരുവരും തമ്മിലെ വഴിവിട്ട ബന്ധം'; സുചിത്ര -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; കേരള വിപണിയില്‍ ട്വിസ്റ്റ്, ആഗോള വിപണിയില്‍ വന്‍ കുതിപ്പ്, പവന് വില -
"മമ്മൂട്ടിക്കൊപ്പം ഉദ്ഘാടനം ചെയ്യാൻ താൽപര്യമില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു, വളരെ ഫ്രണ്ട്ലി ആയിരുന്നു" -
സ്വർണം വില മൂക്കും കുത്തി വീഴും, ചരിത്രം ആവർത്തിക്കും; 75000ത്തിനും താഴേക്ക് പോകുമോ? -
സ്വർണം വിറ്റോളൂ, പവന് ഒരു ലക്ഷമെങ്കിലും കിട്ടണമെങ്കിൽ ചെയ്യേണ്ടത്..മേരി ജോർജ് പറയുന്നു -
പ്രതീക്ഷിച്ചത് തന്നെ... സ്വര്‍ണം കുതിച്ചു; ആഗോളവിപണിയില്‍ വന്‍വില; വെള്ളിയും കുതിക്കുന്നു -
കൊച്ചിക്കാർ ഇനിയും കാത്തിരിക്കണം; അരൂർ-തുറവൂർ എലവേറ്റഡ് ഹൈവേ വൈകും? മാർച്ചിൽ തുറക്കില്ല..! -
'ഉർവശി എന്തിനാണ് ഇങ്ങനെ പച്ചനുണ പറയുന്നത്..നിൽപ്പിലും നടപ്പിലുമുണ്ട് 10 പൈസയുടെ കുറവ്';ശാന്തിവിള ദിനേശ് -
സ്വര്‍ണവില ഇടിയുന്നത് നോക്കേണ്ട..! വില കുതിക്കുന്നത് ഗ്രാമിന് 20000 ത്തിലേക്ക്! വെള്ളി 4 ലക്ഷത്തിലേക്ക് -
പരീക്ഷകളില്‍ വിജയിക്കും, വ്യാപാരം ലാഭകരമാകും, സന്തോഷവാര്‍ത്ത കേള്‍ക്കും, ദാമ്പത്യ സന്തോഷം, നാൾഫലം -
സ്വർണ വില ഗ്രാമിന് 19,000ത്തിന് മുകളിൽ, പവൻ വില 1.75 ലക്ഷത്തിലേക്കും?; ഇനി പിടിച്ചാൽ കിട്ടില്ലെന്ന് പ്രവചനം -
ഭൂമി ഇടപാടില്‍ സാമ്പത്തിക ലാഭം ഉണ്ടാകും, കുടുംബത്തില്‍ സമാധാനം, സുഖഭോഗങ്ങള്‍ വര്‍ധിക്കും, നാൾഫലം















Click it and Unblock the Notifications