• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചെന്നെയില്‍ ജലക്ഷാമം രൂക്ഷം: സര്‍ക്കാര്‍ ശുദ്ധജല വിതരണം വെട്ടിക്കുറച്ചു, നഗരം സ്തംഭനാവസ്ഥയില്‍!!

  • By Desk

ചെന്നെ: കുടിവെളള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ചെന്നെയില്‍ ശുദ്ധജലവിതരണം 40% ആയി വെട്ടിക്കുറച്ചു. കുടിനീരിനായി നെട്ടോട്ടമോടുന്ന ചെന്നെ നഗരം കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 800 മില്യണ്‍ വെളളമാണ് തമിഴിനാടിന്റെ തലസ്ഥാന നഗരിയുടെ കുടിവെളള ആവശ്യത്തിനായി പ്രതിദിനം വേണ്ടി വരിക. അങ്ങനെയുളള സാഹചര്യത്തിലാണ് 525 മില്യണ്‍ ലിറ്റര്‍ വെളളം മാത്രം ലഭിക്കുന്നത്. 225 മില്യണ്‍ ലിറ്ററിന്റെ കുറവാണ് ഇപ്പോള്‍ ഉളളത്. കുടിവെളള പ്രശ്‌നം എത്രത്തോളം രൂക്ഷമാണ് എന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓം ബിര്‍ള പുതിയ ലോക്‌സഭാ സ്പീക്കര്‍; തിരഞ്ഞെടുപ്പ് ഐക്യകണ്‌ഠ്യേന, അമിത് ഷായുടെ അടുപ്പക്കാരന്‍

ജലത്തിന്റെ ലഭ്യത കുറവാണ് കുടിവെളള വിതരണം വെട്ടിക്കുറ്ക്കാന്‍ കാരണം. മഴയുടെ കുറവും ജലസംഭരണികള്‍ വറ്റിയതും ഭൂഗര്‍ഭ ജലത്തിന്റെ അളവു കുറഞ്ഞതുമെല്ലാം ആണ് പ്രശ്‌നത്തിനു പിന്നില്‍. മണിക്കൂറുകളോളം വെളളത്തിനായി കാത്തു നില്‍ക്കേണ്ടി വരുന്നത് ചെന്നെയിലെ വീട്ടമ്മമാരെ ദുരിതത്തിലാഴ്ത്തുന്നു. ജോലിക്കു പോകുന്ന സ്ത്രീകളെയാണ് പ്രശ്‌നം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. കുറഞ്ഞ അളവില്‍ ലഭിക്കുന്ന, സര്‍ക്കാരിന്റെ ജലവിതരണ വാഹനങ്ങളാണ് പലര്‍ക്കും ആശ്വാസം. പക്ഷേ അതും ദിവസവും കിട്ടുന്നില്ല.

രണ്ട് ദിവസത്തിൽ ഒരിക്കൽ

രണ്ട് ദിവസത്തിൽ ഒരിക്കൽ

രണ്ടു ദിവസത്തിലൊരിക്കലാണ് ടാങ്കര്‍ ലോറികളെത്തുന്നത്. നാലു പേരടങ്ങുന്ന കുടുംബം ഏഴ് കുടം വെളളം കൊണ്ട് രണ്ടു ദിവസം പിടിച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഉളളതെന്ന് സ്തീകള്‍ പറയുന്നു. സ്‌ക്കൂളിലും കോളേജിലും കുട്ടികള്‍ക്ക് പോകാന്‍ കഴിയുന്നില്ല. പുലര്‍ച്ചെ ഒരു മണിക്കും, രണ്ടു മണിക്കും എഴുന്നേറ്റാണ് ആണ്‍ കുട്ടികള്‍ വെളളം ശേഖരിക്കുന്നത്. പെണ്‍കുട്ടികളുടെ കാര്യം ദയനീയമാണ്.

രണ്ട് ദിവസത്തിൽ ഒരിക്കൽ

രണ്ട് ദിവസത്തിൽ ഒരിക്കൽ

രണ്ടു ദിവസത്തിലൊരിക്കലാണ് ടാങ്കര്‍ ലോറികളെത്തുന്നത്. നാലു പേരടങ്ങുന്ന കുടുംബം ഏഴ് കുടം വെളളം കൊണ്ട് രണ്ടു ദിവസം പിടിച്ചു നില്‍ക്കേണ്ടി വരുന്ന അവസ്ഥയാണ് ഉളളതെന്ന് സ്തീകള്‍ പറയുന്നു. സ്‌ക്കൂളിലും കോളേജിലും കുട്ടികള്‍ക്ക് പോകാന്‍ കഴിയുന്നില്ല. പുലര്‍ച്ചെ ഒരു മണിക്കും, രണ്ടു മണിക്കും എഴുന്നേറ്റാണ് ആണ്‍ കുട്ടികള്‍ വെളളം ശേഖരിക്കുന്നത്. പെണ്‍കുട്ടികളുടെ കാര്യം ദയനീയമാണ്.

 കുടിവെള്ള ലഭ്യതക്കുറവ്

കുടിവെള്ള ലഭ്യതക്കുറവ്

കുടിവെളളം മതിയായ അളവില്‍ കിട്ടാനില്ല. വെളളം ഇല്ലാത്തതിനാല്‍ വസ്ത്രങ്ങള്‍ കഴുകാറില്ല. ഭയമാണ്, രോഗങ്ങള്‍ ഏതു സമയവും പിടിപെടാം. കുളിക്കാനുളള വെളളം പോലും കിട്ടാത്ത അവസ്ഥയിലാണ് ചെന്നെയിലെ ആളുകള്‍. വിദ്യാര്‍ത്ഥികളുടെയും ജോലിക്കാരുടെയും അവസ്ഥ ദയനിയമാണ്. ചെന്നെയിലെ ഐ. ടി. മോഖല ജലദൗര്‍ലഭ്യത്തില്‍ വലയുകയാണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലെ അപ്പാര്‍ട്ടുമെന്റുകളും ഫളാറ്റുകളും എല്ലാം പ്രതിസന്ധിയിലാണ്.

ഉച്ചഭക്ഷണം നൽകുന്നത് നിർത്തി

ഉച്ചഭക്ഷണം നൽകുന്നത് നിർത്തി

ഭക്ഷണശാലകള്‍ പലതും ജലം ലഭിക്കാത്തതിനാല്‍ ഉച്ചഭക്ഷണം നല്‍കുന്നത് നിര്‍ത്തി. ടാങ്കര്‍ ലോറികള്‍ ജലവിതരണം പുനസ്ഥാപിച്ചതോടെയാണ് ഭക്ഷണ വിതരണം വീണ്ടും ആരംഭിച്ചത്. ഇരട്ടി കാശാണ് ജല വിതരണത്തിനായി ഈടാക്കുന്നത്. സമയത്തിനു ജലം ലഭിക്കില്ല എന്നതും പ്രശ്‌നമാണ്. വെളളം ഇല്ലാത്തത് ചെന്നെയിലെ ഹോട്ടല്‍ വ്യവസായ മേഖലക്ക് വലിയ തിരിച്ചടിയാകുകയാണ്. നഗരം ഭ്രാന്തമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് ആളുകള്‍ പറയുന്നു.

ക്ഷാമം പരിഹരിക്കുമെന്ന്

ക്ഷാമം പരിഹരിക്കുമെന്ന്

കുടിവെളള ക്ഷാമം പരിഹരിക്കാനായി മേട്ടൂര്‍ ഡാമില്‍ നിന്നും വെളളം വീരാനം കായലിലേക്ക് എത്തിക്കുമെന്നാണ് മുഖ്യമന്ത്രി പളനി സ്വാമി പറയുന്നത്. ചെന്നെയിലെ ജലക്ഷാമം പരിഹരിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ ആഴ്ച, മദ്രാാസ് ഹൈക്കോടതി സര്‍ക്കാരിനോട് കുടിവെളള ക്ഷാമം പരിഹരിക്കാന്‍ എടുത്തിട്ടുളള നടപടികളെപ്പറ്റി വിശദീകരണം ചോദിച്ചിരുന്നു.

പ്രളയത്തിന് സമാനമായ കാരണം

പ്രളയത്തിന് സമാനമായ കാരണം

2015 ല്‍ ചെന്നെ നഗരം അനുഭവിക്കേണ്ടി വന്ന പ്രളയത്തിനു കാരണമായ കാര്യങ്ങള്‍തന്നെയാണ് ഇപ്പോഴത്തെ വരള്‍ച്ചക്കും കാരണം എന്നാണ് ദേശിയ ജല അക്കാദമിയുടെ മുന്‍ മേധാവി ഇക്കാര്യത്തെപ്പറ്റി പ്രതികരിച്ചത്. ജല സംഭരണികളും, നീര്‍ച്ചാലുകളും വീണ്ടെടുക്കുക എന്നതും അനധികൃത കയ്യേറ്റങ്ങള്‍ തടയലുമാണ് പ്രതിവിധി. മനുഷ്യരുടെ പ്രകൃതിക്കു മേലുളള കൊടിയ ചൂഷണങ്ങളാണ് ഒരോ വെളളപ്പൊക്കവും വരള്‍ച്ചയും എന്നതാണ് ചെന്നെ നല്‍കുന്ന പാഠം.

English summary
Water scarcity in Chennai, people in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X