കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി പ്രസിഡണ്ടായി യെഡിയൂരപ്പ, എന്ത് മാറ്റമാണ് പ്രതീക്ഷിക്കുന്നത്?

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വീണ്ടും കര്‍ണാടക ബി ജെ പിയെ നയിക്കും. വെള്ളിയാഴ്ചയാണ് യെഡിയൂരപ്പയെ ബി ജെ പി സംസ്ഥാന പ്രസിഡണ്ടായി ദില്ലിയില്‍ നിന്നും പ്രഖ്യാപനമുണ്ടായത്. അഴിമതി ആരോപണങ്ങളില്‍പ്പെട്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്തായ യെഡിയൂരപ്പ, ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ നരേന്ദ്ര മോദി പ്രഭാവത്തിലാണ് ബി ജെ പിയിലേക്ക് തിരിച്ചെത്തിയത്.

<strong>പട്ടാളത്തില്‍പോകുന്നത് പട്ടിണികൊണ്ട്... മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന് തെറ്റിയോ?</strong>പട്ടാളത്തില്‍പോകുന്നത് പട്ടിണികൊണ്ട്... മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന് തെറ്റിയോ?

അടത്തുവരുന്ന അസംബ്ലി തിരഞ്ഞെടുപ്പ് എന്ന ഒറ്റ ലക്ഷ്യം തന്നെയാണ് യെഡിയൂരപ്പയെ സംസ്ഥാന പ്രസിഡണ്ടാക്കുന്നതിലൂടെ പാര്‍ട്ടി നേതൃത്വം മുന്നോട്ട് വെക്കുന്നത് എന്ന് വ്യക്തം. കര്‍ണാടകയിലെ ശക്തരായ ലിംഗായത്ത് സമുദായത്തില്‍ നിന്നാണ് യെഡിയൂരപ്പയുടെ വരവ്. യെഡിയൂരപ്പ പ്രസിഡണ്ടാകുന്നതില്‍ താല്‍പര്യം ഇല്ലാത്ത നേതാക്കള്‍ സംസ്ഥാനത്ത് തന്നെ ഉണ്ട് എന്നത് വാസ്തവം.

yeddyurappa

എന്നാല്‍ തങ്ങളുടെ മുന്നില്‍ യെഡിയൂരപ്പയുടെ ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് നേതൃത്വം പറയുന്നു. നളിന്‍ കുമാര്‍ കട്ടീല്‍, ആര്‍ അശോക് തുടങ്ങിയ പേരുകള്‍ സംസ്ഥാനത്ത് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും കേന്ദ്ര നേതൃത്വം ഇതൊന്നും പരിഗണിച്ച് പോലുമില്ലത്രെ. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാര്‍ട്ടിയുമായി ഇണങ്ങിയും പിണങ്ങിയും കഴിയുന്ന യെഡിയൂരപ്പയ്ക്ക് ഒരു തരത്തില്‍ പറഞ്ഞാല്‍ സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് മല്ലേശ്വരത്തെ ബി ജെ പി ഓഫീസിലെ സംസ്ഥാന പ്രസിഡണ്ടിന്റെ ഈ കസേര.

സിദ്ധരാമയ്യ നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെതിരെ യെഡിയൂരപ്പയിലാണ് ബി ജെ പിയുടെ പ്രതീക്ഷ. പാര്‍ട്ടിയിലെ വിമത നേതാക്കള്‍ മാത്രമല്ല, തനിക്കെതിരായ അഴിമതിക്കേസുകളും യെഡിയൂരപ്പയ്ക്ക് മറികടക്കേണ്ടുണ്ട്. സി ബി ഐ അന്വേഷിക്കുന്ന 20 കോടി രൂപയുടെ കൈക്കൂലിക്കേസാണ് ഇതില്‍ പ്രധാനം. എന്നിരുന്നാലും ലോകായുക്തയുടെ മുന്നിലുണ്ടായിരുന്ന 15 കേസുകളില്‍ മിക്കതും അവസാനിച്ചതില്‍ യെഡിയൂരപ്പയ്ക്ക് ആശ്വാസം കൊള്ളാനുള്ള വകയുണ്ട്.

English summary
Former Chief Minister of Karnataka, B S Yeddyurappa has a one point agenda- to rid Karnataka of the Congress rule and get the BJP back to power.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X