യോഗ ചെയ്യാതെ മോദി മുങ്ങിയത് എങ്ങോട്ട്...? കളിയാക്കലുമായി അരവിന്ദ് കെജ്രിവാൾ

  • Posted By: Deepa
Subscribe to Oneindia Malayalam

ദില്ലി: ലോകത്താകമാനം യോഗ പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ചൊവ്വാഴ്ച അദ്ദേഹം യോഗ ചെയ്തില്ല. യോഗ മുടക്കി മോദി പോയത് എങ്ങോട്ടെന്നോ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ പിന്തുടരുന്നവര്‍ രാവിലെ 7.30ക്ക് വന്ന അദ്ദേഹത്തിന്‌റെ ട്വീറ്റ് കണ്ട് ഞെട്ടി. ഇതാണ് മോദിയുടെ ട്വീറ്റ്

അമ്മയുടെ അടുത്തേക്ക്

യോഗ ചെയ്യാതെ അഹമ്മദാബാദില്‍ കഴിയുന്ന അമ്മ ഹീരാബെന്നിന്‌റെ അടുത്താക്കാണ് മോദി പോയത്. അമ്മയോടൊപ്പം ചെലവഴിക്കുന്ന സമയം വിലമതിക്കാനാവാത്തതെന്നാണ് മോദി പറയുന്നത്. ഒപ്പം അമ്മ തയ്യാറാക്കിയ പ്രഭാത ഭക്ഷണം കൂടി ആയപ്പോള്‍ പുന്നാര മകന് സന്തോഷമായി.

എന്താ ഇത്ര കൊട്ടിഘോഷിക്കാന്‍

അമ്മയെ കാണുന്നത് എന്തിനാണ് ലോകത്തോട് കൊട്ടിഘോഷിക്കുന്നതെന്നാണ് മോദിയുടെ മുഖ്യ എതിരാളി അരവിന്ദ് കെജ്രിവാൾ ചോദിയ്ക്കുന്നത്. '' ഞാന്‍ എല്ലാ ദിവസവും അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിക്കാറുണ്ട്, പക്ഷേ രാഷ്ട്രീയലാഭത്തിനായി എടിഎം ക്യൂവില്‍ കൊണ്ട് നിര്‍ത്താറില്ല'' കെജ്രിവാൾ പരിഹസിക്കുന്നു.

അമ്മയെ കാണാനായി പോയതല്ലെ...?

ഇളയ മകന്‍ പങ്കജ് മോദിയ്ക്ക് ഒപ്പം ഗുജറാത്തിലാണ് ഹീരാ ബെന്‍ താമസിക്കുന്നത്. രാജ്യത്തിന്‌റെ പ്രധാനമന്ത്രിയായ മൂത്ത മകന്‍ അമ്മയോടുള്ള സ്‌നേഹം മൂത്തിട്ടൊന്നുമല്ല അഹമ്മദാബാദില്‍ പറന്നെത്തിയതെന്ന് പ്രതിപക്ഷം പറയുന്നു. 'വൈബ്രന്‌റ് ഗുജറാത്ത്' ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗുജറാത്തില്‍ എത്തിയപ്പോള്‍ അമ്മയെ കേറി കണ്ടെന്നേ ഉള്ളൂവത്രേ...

മോദി അമ്മയെ സന്ദര്‍ശിച്ചെന്ന് കേട്ടപ്പോള്‍ ഒരാള്‍ക്കൂടി കടുത്ത അമ്മ സ്‌നേഹം. മറ്റാര്‍ക്കുമല്ല, പുതുച്ചേരി ലഫ്‌നറ്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയ്ക്ക്. പുതുച്ചേരിയില്‍ കഴിയുന്ന കിരണിന് ദില്ലിയിലെ അമ്മയെ കാണാന്‍ കൊതി തോന്നുന്നെന്ന് ട്വീറ്റ്

English summary
Prime Minister Narendra Modi tweeted this morning that he "skipped yoga" to meet his 95-year-old mother Heeraben in Gujarat's Gandhinagar. Arvind Kejriwal mocking him.
Please Wait while comments are loading...