• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ?

കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി അമേരിക്കയിലെ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ നിയമിതനായി. വ്യാഴാഴ്ചയാണ് അദ്ദേഹം സ്ഥാനമേറ്റത്. നിലവില്‍ വാഷിങ്ടണിലെ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷനല്‍ ഇക്കണോമിക്‌സിലെ സീനിയര്‍ ഫെലോയാണ്.

മാറ്റത്തിനും പരിഷ്‌കാരങ്ങള്‍ക്കും വേണ്ടിയുളള സര്‍ക്കാരിന്റെ ഭാഗമാകുന്നത് വലിയ ബഹുമതിയാണെന്ന് സ്ഥാനമേറ്റശേഷം അരവിന്ദ് സുബ്രഹ്മണ്യന്‍ ഡല്‍ഹിയില്‍ പറഞ്ഞു. ''സാമ്പത്തിക സുസ്ഥിരതയാണ് ഇന്ത്യയെപ്പോലുളള രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രധാനം. നിക്ഷേപങ്ങള്‍ ലഭിക്കാനും വളര്‍ച്ചയ്ക്കും ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യ അവസരം നല്‍കാന്‍ സാധിക്കണം ''- അദ്ദേഹം പറഞ്ഞു.

അരവിന്ദ് സുബ്രഹ്മണ്യനെക്കുറിച്ച്‌...

ഐ.എം.എം. അഹമ്മദാബാദില്‍ നിന്ന് എം.ബി.എ. ബിരുദമെടുത്ത അരവിന്ദ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്നാണ് എം.ഫില്ലും ഡോക്ടറേറ്റുമെടുത്തത്. . ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ കെന്നഡി സ്‌കൂളിലും ജോണ്‍ ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലും അധ്യാപകനായിരുന്നു.

ഐ.എം.എഫില്‍ അരവിന്ദ് സുബ്രഹ്മണ്യവും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഐ.എം.എഫിന്റെ റിസര്‍ച്ച് വിഭാഗത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍.

2011ല്‍ ലോകത്തിലെ നൂറ് മികച്ച ആഗോളചിന്തകരില്‍ ഒരാളായി ഫോറിന്‍ പോളിസി മാഗസിന്‍ അരവിന്ദ് സുബ്രഹ്മണ്യനെ തിരഞ്ഞെടുത്തിരുന്നു. ഇന്ത്യയെക്കുറിച്ച് രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സാമ്പത്തികരംഗത്ത് ഇവ ഏറെ ചര്‍ച്ചയായിരുന്നു. ' ഇന്ത്യാസ് ടേണ്‍ അണ്ടര്‍സ്റ്റാന്‍ഡിങ് ദി ഇക്കണോമിക് ട്രാന്‍സ്ഫര്‍മേഷന്‍' , ' എക്ലിപ്‌സ്-ലിവിഭ് ഇന്‍ ദി ഷാഡോ ഓഫ് ചൈനാസ് ഇക്കണോമ്ിക് ഡോമിനന്‍സ് ' എന്നിവയാണിവ.

പ്രധാന ചുമതലകള്‍

1. 2015 ഫെബ്രുവരിയിലെ പൊതുബജറ്റിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍

2. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലേക്കായി അര്‍ദ്ധവാര്‍ഷിക സര്‍വ്വെ നടത്തുക

3. സാമ്പത്തിക മേഖലയിലെ നൂതനപ്രവണതകള്‍, രാഷ്ട്രപുരോഗതി, നാണയപ്പെരുപ്പം എന്നിവ വിലയിരുത്തല്‍

4. സാമ്പത്തിക പുരോഗതിയും സാമൂഹ്യപുരോഗതിയും മുന്‍നിര്‍ത്തി പദ്ധതികളുടെ നവീകരണം

കഴിഞ്ഞ സെപ്തംബര്‍ രഘുറാം രാജന്‍ റിസര്‍വ്‌ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ ആയശേഷം സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തികയില്‍ ആരെയും നിയമിച്ചിരുന്നില്ല. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഇല്ലാതെയായിരുന്നു മോദി ഈ വര്‍ഷം ബജറ്റ് അവതരിപ്പിച്ചത്.

English summary
Arvind Subramanian took charge on Thursday as chief economic advisor in the finance ministry. The Appointments Committee of the Cabinet quietly approved his appointment earlier.The post has been vacant for more than a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more