• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആം ആദ്മി വഴി ബിജെപിയിലേക്ക് , ആരാണ് കപിൽ മിശ്ര? ദില്ലി കലാപത്തിലെ പങ്കെന്ത്?

ദില്ലി: രാജ്യതലസ്ഥാനത്തെ സംഘർഷങ്ങൾ തുടർച്ചയായ മൂന്നാം ദിവസവും അയവില്ലാതെ തുടരുകയാണ്. 20 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടമായത്. നിരവധി വീടുകളും കടകളും അഗ്നിക്കിരയാക്കി. മതം ചോദിച്ച് മർദ്ദനത്തിന് ഇരയാക്കുന്നുവെന്നാണ് ദില്ലിയിൽ നിന്നും വരുന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. കേന്ദ്ര സർക്കാരിന്റെയും ദില്ലി പോലീസിന്റെയും നിഷ്ക്രിയത്വമാണ് വിമർശിക്കപ്പെടുന്ന മറ്റൊരു വസ്തുത.

ഉത്തർ പ്രദേശിൽ പതറി പ്രിയങ്ക ഗാന്ധി, വിശ്വസ്തൻ കോൺഗ്രസ് വിട്ടു, ആം ആദ്മി പാർട്ടിയിൽ ചേർന്നു!

പൗരത്വ നിയമ ഭേദഗതിക്കെതിരായി ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ പല ഘട്ടത്തിലും സംഘർഷഭരിതമായിരുന്നു. എന്നാൽ വടക്ക് കിഴക്കൻ ദില്ലിയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷം കലാപമായി മാറുകയായിരുന്നു. കലാപത്തിന് തീ പകര്‍ന്നവരില്‍ പ്രധാനി ബിജെപി നേതാവ് കപില്‍ മിശ്രയാണ്. കപിലിന്റെ കലാപാഹ്വാനത്തിന് പിന്നാലെ ആണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വടക്കന്‍ ദില്ലിയില്‍ വ്യാപക അക്രമം അഴിച്ചു വിട്ടത്. ദില്ലിയിൽ വലിയൊരു ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ശേഷിയുള്ള നേതാവാണോ കപിൽ മിശ്ര?

 കലാപത്തിന് പിന്നിൽ മിശ്രയോ?

കലാപത്തിന് പിന്നിൽ മിശ്രയോ?

തുടർച്ചയായ വിദ്വേഷ പ്രസംഗങ്ങളിൽ കൂടി വാർത്തകളിൽ ഇടം നേടിയ നേതാവാണ് കപിൽ മിശ്ര. വടക്ക് കിഴക്കൻ ദില്ലിയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് കപിൽ മിശ്ര നടത്തിയ വിദ്വേഷ പരാമർശം അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടതാണ്. ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കുന്നതിന് 3 ദിവസത്തെ സമയം നൽകുന്നു. ഇല്ലെങ്കിൽ ഞങ്ങൾ ഇടപെടുമെന്നും ആരു പറഞ്ഞാലും കേൾക്കില്ലെന്നുമായിരുന്നു കപിൽ മിശ്രയുടെ വാക്കുകൾ. ജാഫ്രാബാദിൽ മറ്റൊരു ഷഹീൻബാഗ് ഉണ്ടാകുന്നത് തടയാൻ എല്ലാവരും ഒത്തു ചേരണമെന്ന കപിൽ മിശ്രയുടെ ആഹ്വാനത്തിന് പിന്നാലെയാണ് സംഘർഷം പൊട്ടിപ്പുറപ്പെടുന്നത്.

 ആരാണ് കപിൽ മിശ്ര

ആരാണ് കപിൽ മിശ്ര

വർഗീയ പരാമർശങ്ങൾ വാർത്തകളിൽ ഇടം നേടുന്ന ഈ ബിജെപി നേതാവ് തന്റെ രാഷ്ട്രീയ പ്രവേശനം തുടങ്ങുന്നത് ആം ആദ്മിയിലൂടെയാണ്. ദില്ലി സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്നും ബിരുദം നേടിയ കപിൽ മിശ്ര അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ, ഗ്രീൻ പീസ് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ നയരൂപീകരണ, പ്രചാരണ യജ്ഞങ്ങളിൽ കപിൽ മിശ്ര ഭാഗമായിരുന്നു.

 ബിജെപി ബന്ധം

ബിജെപി ബന്ധം

ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂത്ത് ഫോർ ജസ്റ്റിസ് എന്ന സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ് 39കാരനായ കപിൽ മിശ്ര. ഇദ്ദേഹത്തിന്റെ അമ്മ ദില്ലി കോർപ്പറേഷനിലെ മുൻ ബിജെപി മേയറായിരുന്നു. അച്ഛൻ രാമേശ്വർ മിശ്ര മുൻ സോഷ്.യലിസ്റ്റ് നേതാവും എഴുത്തുകാരനും ചിന്തകനുമൊക്കെയാണ്.

 കെജ്രിവാളുമായി ബന്ധം

കെജ്രിവാളുമായി ബന്ധം

ഇന്ത്യാ എഗൈൻസ്റ്റ് കറപ്ഷൻ എന്ന മൂവ്മെന്റിൽ വെച്ചായിരുന്നു കപിൽ മിശ്ര അരവിന്ദ് കെജ്രിവാളുമായി പരിചയപ്പെടുന്നതും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തുന്നതും. 2010ലെ ദില്ലി കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ വ്യാപകമായ അഴിമതിയുണ്ടെന്ന പരാതി ആദ്യം ഉയർത്തിയവരിൽ ഒരാൾ കപിൽ മിശ്രയായിരുന്നു. 2013ൽ ആം ആദ്മി നേരിട്ട കന്നി തിരഞ്ഞെടുപ്പിൽ കപിൽ മിശ്രയ്ക്ക് അവസരം ലഭിച്ചു. കാരവാൽ നഗറിൽ നിന്നും മത്സരിച്ച മിശ്ര ബിജെപിയുടെ മോഹൻ സിംഗിനോട് 3000 വോട്ടുകൾക്ക് തോറ്റു. 2015ൽ ഇതേ സീറ്റിൽ 44,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കപിൽ മിശ്ര വിജയിച്ചത്.

ആം ആദ്മിയിൽ നിന്നും പുറത്തേയ്ക്ക്

ആം ആദ്മിയിൽ നിന്നും പുറത്തേയ്ക്ക്

ആം ആദ്മി സർക്കാരിലെ ജലം, ടൂറിസം, ഗുരുദ്വാര തിരഞ്ഞെടുപ്പ്, കല, സാസ്കാരികം, ഭാഷ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കപിൽമിശ്ര. വാട്ടർ ടാങ്ക് അഴിമതിയിൽ ഷീലാ ദീക്ഷിതിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയത് കപിൽ മിശ്രയുടെ നേതൃത്വത്തിലായിരുന്നു. എന്നാൽ 2017ൽ പാർട്ടി നേതൃത്വവുമായി കപിൽ മിശ്ര ഇടഞ്ഞു. അരവിന്ദ് കെജ്രിവാൾ 2കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് കപിൽ മിശ്ര ആരോപിച്ചു. ഈ കേസിൽ പിന്നീട് ലോകായുക്ത കെജ്രിവാളിന് ക്ലീൻ ചിറ്റ് നൽകി. തുടർന്ന് മന്ത്രിസഭയിൽ നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കപിൽ മിശ്രയെ പുറത്താക്കി.

 ബിജെപിയിലേക്ക്

ബിജെപിയിലേക്ക്

ഈ സംഭവത്തിന് ശേഷം കപിൽ മിശ്ര ബിജെപി നേതാക്കളുമായി അടുത്തു. എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം എന്ന പേരിൽ പ്രചാരണം ആരംഭിച്ചു. പ്രധാനമന്ത്രി ഐഎസ്ഐ ഏജന്റാണെന്ന മിശ്രയുടെ പരാമർശം രണ്ട് വർഷം പിന്നിട്ടപ്പോഴാണ് പ്രധാനമന്ത്രിക്കെതിരായ പ്രചാരണങ്ങളെ ചെറുക്കാൻ കപിൽ മിശ്ര തന്നെ രംഗത്ത് വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണം നടത്തിയതോടെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി വന്നു. 2019 ഓഗസ്റ്റ് 2ന് മിശ്രയുടെ നിയമസഭാംഗത്വം റദ്ദാക്കപ്പെട്ടു. തൊട്ടടുത്ത ദിവസം ബിജെപിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. തുടർന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എംഎൽഎ സ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

English summary
Who is Kapil Mishra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X