ഐസിസ് തീവ്രവാദികള്‍ ക്രിസ്ത്യാനികളാകുന്നു... കാരണം...?

Subscribe to Oneindia Malayalam

ദില്ലി: ഐസിസ് തീവ്രവാദികളില്‍ ചിലര്‍ ക്രിസ്തുമതം സ്വീകരിക്കുന്നു എന്നു റിപ്പോര്‍ട്ടുകള്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ ഏജന്‍സികളുടെ കണ്ണു വെട്ടിച്ചുള്ള യാത്ര ചെയ്യലാണ് ഈ പ്രവണതക്കു പിന്നിലെന്നാണ് കരുതപ്പെടുന്നത്.

ബെഗളൂരു സ്വദേശിയായ അബിദ് ഖാന്‍ ആണ് എന്‍ഐഎ യോട് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയില്‍ പോയി ഐസിസില്‍ ചേരാന്‍ താന്‍ മതം മാറി ക്രിസ്ത്യാനിയായി എന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. ഇന്തോനേഷ്യയിലെത്തി ഗേള്‍ഫ്രണ്ടുമൊത്താണ് ഇയാള്‍ മതം മാറിയത്. പിന്നീട് സിറിയയിലെത്തി ഐസിസില്‍ ചേരാനായിരുന്നു പദ്ധതി. എന്നാല്‍ അതിനു മുന്‍പു തന്നെ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.

സൊമാലിയയിൽ ചാവേർ ആക്രമണം: 18 പേർ കൊല്ലപ്പെട്ടു പിന്നിൽ അൽ ഷബാബ് ഭീകരർ!!

18-1453111108

ക്രിസ്ത്യന്‍ പേരില്‍ യാത്ര ചെയ്താല്‍ പരിശോധനകള്‍ കര്‍ക്കശമാകില്ല എന്ന വിശ്വാസമാണ് ഐസിസ് തീവ്രവാദികളും ഐസിസില്‍ ചേരാനാഗ്രഹിക്കുന്നവരും ക്രിസ്ത്യാനികളാകാന്‍ കാരണമെന്ന് എന്‍ഐഎ പറയുന്നു. സിറിയയിലേക്കു പോകുന്നവരെ വലിയ പരിശോധനകള്‍ക്കു ശേഷമാണ് കടത്തിവിടുന്നതും.

English summary
The reasons behind ISIS operatives are converting to Christianity
Please Wait while comments are loading...