കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാന്‍ വേശ്യാവൃത്തി ചെയ്യുന്നത് ആരും നിര്‍ബന്ധിച്ചിട്ടല്ല, ജീവിക്കാനാണ്' ഇവര്‍ക്കും പറയാനുണ്ട്....

  • By ഭദ്ര
Google Oneindia Malayalam News

ബെംഗളൂരു: പകല്‍വെള്ളിച്ചത്തില്‍ സമൂഹം വിരക്തിയോടെ നോക്കുകയും ഇരുളില്‍ പുരുഷന്റെ ഇച്ഛകള്‍ക്ക് വഴങ്ങികൊടുക്കുകയും ചെയ്യുന്ന ഒരുകൂട്ടം സ്ത്രീകള്‍ നമ്മുക്ക് ചുറ്റും ജീവിക്കുണ്ട്. വിമര്‍ശിക്കാന്‍ മാത്രമായി വേശ്യാവൃത്തിയെ ആയുധമാക്കുമ്പോള്‍ സമൂഹം അറിയാതെ പോകുന്നു ഒരുപാടു കഥകളുണ്ട് ഇവര്‍ക്ക് പറയാന്‍.

' സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത തൊഴിലാണ്, ആരും വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിച്ചിട്ടില്ല.' വേശ്യാവൃത്തി തൊഴിലായി തിരഞ്ഞെടുത്ത ഒരു സ്ത്രീയുടെ വാക്കുകളാണിത്. സമൂഹത്തില്‍ ജീവിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ പലരും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത തൊഴിലാണ്, എന്നാല്‍ ശരീരത്തില്‍ നിന്ന് ജീവന്‍ പോകുന്നത് വരെ ഒറ്റപെടുന്ന ഇവരെ ആരും കാണാനോ അറിയാനോ ശ്രമിക്കാറില്ല.

പലസാഹചര്യങ്ങള്‍ക്കൊണ്ടും ജീവിതത്തില്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിക്കേണ്ടി വന്നവരുടെ അനുഭവങ്ങള്‍ വായിക്കൂ...

മകള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തു

മകള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തു

വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച സുചിത്ര(30) എന്ന യുവതിയുടെ അനുഭവമാണ് അവര്‍ തുറന്ന് പറയുന്നത്. 'ചെറിയ പ്രായത്തില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടപ്പോള്‍ രണ്ട് കുട്ടികളുടെ സംരക്ഷണം സുചിത്രയ്ക്കായി. പിന്നീട് കുഞ്ഞുങ്ങളെ പട്ടിണിക്കിടാതെ നോക്കാനാണ് ഈ തൊഴിലിന് ഇറങ്ങിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാളെ വിവാഹം ചെയ്തു. ഇപ്പോള്‍ കുട്ടികളുടെ സംരക്ഷണം അയാള്‍ നോക്കുന്നു. അദ്ദേഹത്തിന്റെ അനുവാദ പ്രകാരം തന്നെയാണ് ഇപ്പോഴും തൊഴിലിന് പോകുന്നത്. ആരും ഇത് വരെ എന്നെ ഒന്നിന്നും നിര്‍ബന്ധിച്ചിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാണ്.'

അറിയുന്നവര്‍ അറിഞ്ഞാല്‍ മതി

അറിയുന്നവര്‍ അറിഞ്ഞാല്‍ മതി

മൂന്ന് മക്കളുടെ അമ്മയാണ് മിനി. രണ്ട് ആണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. ഇനി ഒരാള്‍ കൂടിയുണ്ട്. ചെയ്യുന്ന തൊഴിലിനെക്കുറിച്ച് മക്കള്‍ക്ക് നന്നായി അറിയാം. അവരുടെ പഠിപ്പിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം എവിടെ നിന്ന് കിട്ടുന്നു എന്നും അറിയാം. മകന്‍ വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിയോടും ഇത് തുറന്ന് പറഞ്ഞിരുന്നു.

ജീവിക്കാനുള്ളത് കിട്ടുന്നില്ല

ജീവിക്കാനുള്ളത് കിട്ടുന്നില്ല

ടൈലറിംങ് ജോലിയില്‍ നിന്നും വേശ്യവൃത്തിയിലേക്ക് എത്തിയ യുവതി പറയുന്നു. ' പഠിച്ച തൊഴില്‍ ടൈലറിംങ് ആയിരുന്നു. എന്നാല്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാനുള്ള പണം കിട്ടുന്നില്ല. ഭക്ഷണത്തിന് പോലും തികയാതെ വന്ന സാഹചര്യത്തിലാണ് വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ചത്.

അമ്മയുടെ പാത?

അമ്മയുടെ പാത?


വേശ്യാവൃത്തിയില്‍ ജീവിക്കുന്ന സ്ത്രീകളുടെ പെണ്‍മക്കള്‍ ആ വഴി തന്നെ സ്വീകരിക്കും എന്ന തെറ്റായ ധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതൊരു പാരമ്പര്യ തൊഴിലല്ല എന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. തങ്ങളുടെ മക്കള്‍ക്ക് ജീവിക്കാനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് ഇത് ചെയ്യുന്നതെങ്കില്‍ അവര്‍ ഇതിലേക്ക് വരരുതെന്നാണ് ഇവരും ആഗ്രഹിക്കുന്നത്.

മാനസിക പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍

ശരീരം വിറ്റ് ജീവിക്കുമ്പോള്‍ ശരീരത്തോക്കാള്‍ മനസ്സും മലിനപ്പെടുന്ന അവസ്ഥയാണ് സമൂഹത്തില്‍. അറപ്പോടും വെറുപ്പോടും മാറ്റി നിര്‍ത്തുമ്പോള്‍ അനുഭവിക്കുന്ന മാനസിക ദുഖം കുറച്ചൊന്നുമല്ലെന്ന് ഇവര്‍ പറയുന്നു. വേശ്യയുടെ മുദ്രകുത്തി മക്കളെ മാറ്റി നിര്‍ത്തുമ്പോള്‍ സമൂഹം അറിയാത്തൊരു കാര്യമുണ്ട്, അവജ്ഞയോടെ നോക്കുന്ന പലരും ഇവരെ തേടി വരുന്നവരാണ്.

 എന്റെ മകന്‍ ഡോക്ടറാണ്

എന്റെ മകന്‍ ഡോക്ടറാണ്

അമ്മ ചെയ്യുന്ന തൊഴില്‍ എന്താണെന്ന് മകന് നന്നായി അറിയാം. അവന്‍ പഠിച്ച് ഡോക്ടറായി ഇന്ന് ആ അമ്മയെ സംരക്ഷിക്കുന്നു എന്ന് കേള്‍ക്കുമ്പോല്‍ ഓന്നോര്‍ക്കുക,, വേശ്യാവൃത്തി സ്വീകരിക്കുന്നവര്‍ അവരുടെ മകളുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാകാന്‍ കഷ്ടപ്പെടുന്നവരാണ്, അവരുടെ കുട്ടികളും ഇന്ന് സമൂഹത്തില്‍ നല്ല സ്ഥാനങ്ങളില്‍ ഇരിക്കുന്നുണ്ട്.

English summary
one of the Bangalore call girl saying that "I could work as a tailor but I wouldn't earn as much. Respect is not a problem. People who know me, respect me,"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X