പഞ്ചാബില്‍ പുഴയില്‍ 'മുങ്ങിയ' യുവതികള്‍ മുംബൈയില്‍ സുഖ ജീവിതത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ഗുരുദാസ്പൂര്‍: പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ നിന്നും കാണാതായ രണ്ട് യുവതികള്‍ മുംബൈയില്‍ സുഖ ജീവിതത്തിലെന്ന് സംശയം. വീടിനടുത്തുള്ള കനാലില്‍ മുങ്ങിപ്പോയെന്ന് പറയപ്പെടുന്ന യുവതികളെയാണ് പോലീസ് മുംബൈയിലും തിരയുന്നത്. ഇവര്‍ മുങ്ങിയെന്ന് ആദ്യം പറയുകയും പിന്നീട് മൊഴി മാറ്റുകയും ചെയ്തത് പോലീസിനെ കുഴപ്പത്തിലാക്കുകയാണ്.

ഇരുപത്തിയൊന്നുകാരി ലോവര്‍പ്രീത്, പതിനെട്ടുകാരി കസിന്‍ നിഷാ മസി എന്നിവരെയാണ് സതിയാലി ഗ്രാമത്തില്‍ നിന്നും കാണാതായത്. ഇവര്‍ക്കൊപ്പം പതിനാറുകാരിയായ സോഫിയ മസിയും കനാലില്‍ പോയിരുന്നു. പിന്നീട് സോഫിയ മാത്രമാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. സഹോദരിമാര്‍ രണ്ടുപേരും സെല്‍ഫി എടുക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയെന്ന് സോഫി വീട്ടുകാരോട് പറഞ്ഞു.

drowning

ഇതേതുടര്‍ന്ന് നാട്ടുകാരും പോലീസും സൈനികരും ചേര്‍ന്ന് കനാലില്‍ തിരഞ്ഞെങ്കിലും മൃതദേഹം കണ്ടെടുക്കാനായില്ല. ഇതിനിടയിലാണ് സോഫിയ മൊഴിമാറ്റിയത്. സഹോദരിമാര്‍ ഒരു കാറില്‍ കയറി പോയെന്നും സുഖ ജീവിതത്തിനായാണ് മുങ്ങിയതെന്നും സോഫിയ മൊഴി നല്‍കി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനുശേഷം സോഫിയ മൊഴിമാറ്റിയത് പോലീസിനെ വെട്ടിലാക്കി.

എന്നാല്‍ സോഫിയ വീണ്ടും മൊഴിമാറ്റുകയും കനാലില്‍ വീണതാണെന്ന് പറയുകയും ചെയ്തതോടെ തിരച്ചില്‍ ഉപേക്ഷിക്കാനും കഴിയാത്ത സ്ഥിതിയായി പോലീസിന്. എന്തായാലും യുവതികളെ ജീവനോടെയോ മൃതദേഹമോ കണ്ടെടുക്കുന്നതുവരെ പോലീസ് തിരച്ചില്‍ തുടരാനാണ് തീരുമാനം. ഒരുസംഘം കനാലില്‍ തിരച്ചില്‍ നടത്തുമ്പോള്‍ മറ്റൊരുസംഘം മുംബൈയില്‍ തിരയുകയാണ്.

English summary
Women reported drowned in Punjab may have fled to Mumbai for ‘lavish life’
Please Wait while comments are loading...