കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാക്കൂബ് മേമനെ തൂക്കിലേറ്റി

Google Oneindia Malayalam News

നാഗ്പൂര്‍: സംഭവ ബഹുലമായ മണിക്കൂറുകള്‍ക്കൊടുവില്‍ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി. ജൂലായ് 30 ന് രാവിലെ 6.35 നാണ് വധശിക്ഷ നടപ്പാക്കിയത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിനെ തൂത്തിലേറ്റിയ അതേ ആരാച്ചാര്‍ തന്നെയാണ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ യാക്കൂബ് മേമന്റെ ശിക്ഷയും നടപ്പാക്കിയത്. 52-ാം പിറന്നാള്‍ ദിനം മേമന്റെ അവസാന ദിനമായി.

Yakub Memon Latest

മേമന്റെ മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കും. പ്രത്യേക എയര്‍ ആംബുലന്‍സില്‍ ആയിരിയ്ക്കും മൃതദേഹം മുംബൈയില്‍ എത്തിയ്ക്കുക.

സുപ്രീം കോടതിയുടെ വിശാല ബഞ്ച് ഹര്‍ജി തള്ളിയതിന് ശേഷം രാഷ്ട്രപതിയ്ക്ക് വീണ്ടും നല്‍കിയ ദയാഹര്‍ജിയിലായിരുന്നു മേമന്റെ പ്രതീക്ഷ. എന്നാല്‍ രാത്രി 10.45 ഓടെ ദയാഹര്‍ജി തള്ളിയതായി രാഷ്ട്രപതി അറിയിച്ചു. ഇതോടെ അര്‍ദ്ധരാത്രിയില്‍ മേമന്റെ അഭിഭാഷകര്‍ വീണ്ടും സുപ്രീം കോടതിയെ സമീപിയ്ക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ 3.20 നാണ് സുപ്രീം കോടതിയില്‍ പ്രത്യേക വാദം തുടങ്ങിയത്. ദയാഹര്‍ജി തള്ളിയതിന്റെ പകര്‍പ്പ് കിട്ടിയിട്ടില്ലെന്ന വാദമാണ് മേമന്റെ അഭിഭാഷകന്‍ ഉന്നയിച്ചത്. ദയാഹര്‍ജി തള്ളപ്പെട്ടാല്‍ വധശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം നല്‍കണം എന്നും വാദിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും സ്വീകരിയ്ക്കപ്പെട്ടില്ല. പുലര്‍ച്ചെ 4.57 ന് മേമന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.

English summary
1993 Mumbai blasts' convict Yakub Memon hanged in Nagpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X