കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് മാലിദ്വീപ് ഇന്ത്യയ്ക്ക് പ്രധാനപ്പെട്ട രാഷ്ട്രമാകുന്നു: നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: മാലിദ്വീപില്‍ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചിരുന്നു. പ്രസിഡന്റും രാജ്യത്തെ പരമോന്നത കോടതിയും തമ്മിൽ‍ ഉടലെടുത്ത തർക്കങ്ങളാണ് മാലിദ്വീപിനെ അപ്രതീക്ഷിത അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചത്. ഇന്ത്യ- മാലിദ്വീപ് ഉഭയ കക്ഷി ബന്ധത്തിലെ അടിത്തറ തന്നെയാണ് രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയുടെ ഇടപെടൽ തേടിയത്. മുൻ പ്രസിഡന്റ് നഷീദാണ് ഇന്ത്യന്‍ സൈന്യത്തെ മാലിദ്വീപിലേയ്ക്ക് അയച്ച് പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

മാലിദ്വീപ് പ്രതിസന്ധി: ഇന്ത്യന്‍ ഇടപെടലിനെ എതിർത്ത് ചൈന, സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്ന്!!മാലിദ്വീപ് പ്രതിസന്ധി: ഇന്ത്യന്‍ ഇടപെടലിനെ എതിർത്ത് ചൈന, സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്ന്!!

ഇന്ത്യൻ റെയിൽവേയിൽ 26,000 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ആര്‍ആർബി, അവസാന തിയ്യതി മാർച്ച് അഞ്ച്!!ഇന്ത്യൻ റെയിൽവേയിൽ 26,000 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ആര്‍ആർബി, അവസാന തിയ്യതി മാർച്ച് അഞ്ച്!!

മാലിദ്വീപിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഇന്ത്യൻ സൈന്യത്തിന്റെ ഇടപെടൽ‍ സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്നാണ് ചൈനയുടെ വാദം. എന്നാൽ‍ ചൈനയെ തള്ളി രംഗത്തെത്തിയ നഷീദ് പ്രശ്ന പരിഹാരത്തിന് ഇന്ത്യ തന്നെയാണ് ഇടപെടേണ്ടതെന്ന നിലപാടിൽ‍ ഉറച്ചുനിൽക്കുകയാണ്. പ്രസിഡന്റു് അബ്ദുള്ള യമീനൂമായി സഖ്യമുള്ള ചൈന ഇന്ത്യന്‍ സൈനിക നീക്കത്തിന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രശ്നം ചർച്ചകള്‍ വഴി പരിഹരിക്കാമെന്നും പുറത്തുനിന്നുള്ള ശക്തികളുടെ ഇടപെടൽ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്.

മാലിദ്വീപ് അടിയന്തരാവസ്ഥയില്‍ ഇന്ത്യയ്ക്ക് അസ്വാസ്ഥ്യം! സൈനിക ഇടപെടലിനെക്കുറിച്ച് പ്രതികരണമില്ലമാലിദ്വീപ് അടിയന്തരാവസ്ഥയില്‍ ഇന്ത്യയ്ക്ക് അസ്വാസ്ഥ്യം! സൈനിക ഇടപെടലിനെക്കുറിച്ച് പ്രതികരണമില്ല

 തന്ത്രപരമായി പ്രധാനപ്പെട്ടത്

തന്ത്രപരമായി പ്രധാനപ്പെട്ടത്

ഇന്ത്യന്‍ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന മാലിദ്വീപിന്റെ സ്ഥാനം ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായി പ്രധാനപ്പെട്ടതാണ്. ഷിപ്പിംഗ് ലൈനുകളോട് ചേർന്ന് കിടക്കുന്ന 1,200 കോറൽ‍ ദ്വീപുകള്‍ ഉൾപ്പെട്ടതാണ് മാലിദ്വീപ് എന്ന ദ്വീപ് രാഷ്ട്രം. ജപ്പാൻ‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്താതെയാണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്.

 ചൈനയുടെ കണ്ണ്

ചൈനയുടെ കണ്ണ്


ഗൾഫ് ഓഫ് ഏദനിലെ കടൽക്കൊള്ളക്കാരെ തുരത്താനെന്ന പേരിൽ‍ പത്ത് വർഷം മുമ്പ് തന്നെ ചൈന ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്ക് നാവിക സേനയുടെ കപ്പലുകൾ അയയ്ക്കാന്‍ ആരംഭിച്ചിരുന്നു. അന്താരാഷ്ട്ര ഭൂരാഷ്ട്ര തന്ത്രത്തിൽ മാലിദ്വീപിന്റെ പ്രാധാന്യം വർധിച്ചുവരുന്നതാണ് പലപ്പോഴും ചൈനയെ മാലിദ്വീപിനോട് അടുപ്പിച്ച് നിർത്തുന്ന ഘടകം.

 ഇന്ത്യയ്ക്ക് ആവശ്യം മാലിദ്വീപിനെ

ഇന്ത്യയ്ക്ക് ആവശ്യം മാലിദ്വീപിനെ

ഇന്ത്യൻ മഹാസമുദ്രത്തോട് അടുത്ത് കിടക്കുന്നു പ്രദേശങ്ങളിൽ ഇന്ത്യയ്ക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന സൗത്ത് ഏഷ്യന്‍ ശക്തിയാണ് മാലിദ്വീപ്. സുരക്ഷ- പ്രതിരോധ മേഖകലകളിൽ‍ ഇന്ത്യയ്ക്ക് മാലിദ്വീപിന്റെ സഹകരണം ഇന്ത്യയ്ക്ക് ഒഴിവാക്കാനാവാത്തതാണ്.

മാലിദ്വീപിനെ ചൈനയ്ക്ക് തീറെഴുതി!

മാലിദ്വീപിനെ ചൈനയ്ക്ക് തീറെഴുതി!

മാലിദ്വീപിൽ ചൈനയുടെ സാമ്പത്തികമായ നീക്കങ്ങൾ ഇന്ത്യയ്ക്ക് വലിയ ഉത്കണ്ഠയാണ് സൃഷ്ടിക്കുന്നത്. മഹീന്ദ്ര രാജ്പക്സെ ശ്രീലങ്കയോട് ചെയ്തതാണ് മാലിദ്വീപ് പ്രസിഡന്റ് യമീൻ ഇപ്പോൾ മാലിദ്വീപിനോട് ചെയ്യുന്നതെന്നാണ് പലരും വിശ്വസിക്കുന്നത്. പുറത്തുനിന്നുള്ള 70 ശതമാനം ധനസഹായത്തിനും മാലിദ്വീപ് ചൈനയോട് കടപ്പെട്ട സ്ഥിതിയിലാണുള്ളത്. നേരത്തെ മാലിദ്വീപിനെ ബാധിച്ച പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് ഇന്ത്യയ്ക്ക് മുമ്പിലേയ്ക്ക് മാലിദ്വീപിനെ എത്തിച്ചിട്ടുള്ളത്.

 രാജ്യവും പിന്തുണയും നഷീദിനൊപ്പം

രാജ്യവും പിന്തുണയും നഷീദിനൊപ്പം

മാലിദ്വീപിലെ വലിയൊരു ശതമാനം വരുന്ന ജനസംഖ്യയും നഷീദിന്റെ എംഡിപി പോലെയുള്ള പ്രതിപക്ഷ പാർട്ടികളെ പിന്തുണയ്ക്കുന്നവരാണ്. പ്രസിഡന്റ് അബ്ദുള്ളാ യമീനെതിരെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ജനങ്ങൾ പ്രതിപക്ഷ പാർട്ടികൾ‍ക്കൊപ്പം നിൽക്കുന്നതെന്നും ഇതിനൊപ്പം തന്നെ കുട്ടിച്ചേർക്കാവുന്നതാണ്.

 സാർക്ക് ഉച്ചകോടി ബഹിഷ്കരിച്ചു

സാർക്ക് ഉച്ചകോടി ബഹിഷ്കരിച്ചു


സാര്‍ക്കില്‍ അംഗത്വമുള്ള മാലിദ്വീപ് ഇന്ത്യയെ സംബന്ധിച്ചിത്തോളം ഒഴിവാക്കാനാവാത്ത ഒരു രാജ്യമാണ്. ജമ്മു കശ്മീരിലെ ഉറി സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം സാർക്ക് ഉച്ചകോടി ബഹിഷ്കരിക്കാനുള്ള ഇന്ത്യയുടെ നീക്കം പിന്തുടർന്ന ഏക രാജ്യവും മാലിദ്വീപായിരുന്നു.

 ഇസ്ലാമിക ഭീകരവാദം

ഇസ്ലാമിക ഭീകരവാദം


അബ്ദുള്ളാ യമീന്‍ പ്രസിഡന്റായി അധികാരത്തിലെത്തിയതോടെ സിറിയയിലെത്തി ഭീകരസംഘടനകളിൽ‍ ചേര്‍ന്ന് പ്രവർത്തിക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിരുന്നു. സിറിയയിലേയ്ക്ക് ഭീകരവാദ പ്രവർത്തനങ്ങളില്‍ ചേരുന്ന വിദേശികള്‍‍ എത്തുന്നത് മാലി ദ്വീപിൽ‍ നിന്നാണ്.

 പങ്കുവെക്കലുകള്‍ ധാരാളം

പങ്കുവെക്കലുകള്‍ ധാരാളം

സാംസ്കാരികപരമായും ഭാഷാപരമായും, ഗോത്രപരമായും മതപരമായും വാണിജ്യപരമായും ഇന്ത്യയുമായി പങ്കുവെക്കലുകള്‍ നടത്തുന്ന രാഷ്ട്രമാണ് മാലിദ്വീപ്. 1965ൽ സ്വാതന്ത്ര്യം നേടിയ മാലിദ്വീപിനെ അംഗീകരിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. തുടർന്ന് 1972ൽ ഇന്ത്യ മാലിദ്വീപിൽ ഇന്ത്യൻ എംബസിയും ആരംഭിച്ചു.

കുടുതല്‍ ഇന്ത്യക്കാർ‍

കുടുതല്‍ ഇന്ത്യക്കാർ‍

മാലിദ്വീപിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. 25,000 ഓളം ഇന്ത്യക്കാരാണ് മാലിദ്വീപില്‍ താമസിച്ചുവരുന്നത്. മാലിദ്വീപിലിൽ പ്രതിവര്‍ഷമെത്തുന്ന വിദേശികളിൽ ആറ് ശതമാനവും ഇന്ത്യക്കാരാണ്.

 വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും

വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും

വിനോദ സഞ്ചാരത്തിന് വേണ്ടി ഇന്ത്യ മാലിദ്വീപിനെയാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസം, വൈദ്യ ചികിത്സ, ബിസിനസ് എന്നിവയ്ക്കുമായി മാലിദ്വീപിയന്‍‍ ജനത പ്രധാനമായി ഇന്ത്യയെയാണ്. വിദേശകാര്യ മന്ത്രാലയം നൽകുന്ന കണക്ക് പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനും വൈദ്യചികിത്സയ്ക്കുമായി നിരവധി മാലിദ്വീപ് പൗരന്മാരാണ് ദീർഘകാല ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കുന്നത്.

English summary
India has said it is "disturbed" over the situation in Maldives and has added that its Armed forces are on standby for any contingency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X