• search

അഫ്ഗാനില്‍ ആക്രമണ പരമ്പര; 16 സൈനികരും 10 വിശ്വാസികളും കൊല്ലപ്പെട്ടു

 • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും തക്ഹാര്‍ പ്രവിശ്യയിലെ ഖാജ ഘര്‍ ജില്ലയിലുമുണ്ടായ ആക്രമണങ്ങളില്‍ ചുരുങ്ങിയത് 26 പേര്‍ കൊല്ലപ്പെട്ടു. തക്ഹറിലെ സൈനിക ചെക്ക്‌പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് 10 അഫ്ഗാന്‍ സൈനികരും 6 പോലീസുകാരും ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഇത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

  ഗള്‍ഫ് പ്രതിസന്ധിയില്‍ നിന്ന് മുതലെടുത്ത് അമേരിക്ക

  എന്നാല്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ശിയാ പള്ളിക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. ശിയാ ഹസാര വിഭാഗത്തിന്റെ നേതാവ് അബ്ദുല്‍ അലി മാസരിയുടെ ചരമ വാര്‍ഷിക സംഗമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു.

   kabulblast

  ആക്രമത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ഏറ്റെടുത്തതായി അഫ്ഗാന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. ചുരുങ്ങിയത് 13 പേര്‍ കൊല്ലപ്പെട്ടുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന പൊലിസ് മേധാവി ഷാ സിര്‍ അസാറ പറഞ്ഞു.

  ശിയാ പള്ളിക്ക് സമീപം സ്‌ഫോടനമുണ്ടായതിനെ തുടര്‍ന്ന് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. മതന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. താലിബാനുമായി നിരുപാധിക ചര്‍ച്ചക്ക് അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനി സന്നദ്ധത അറിയിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിലാണ് രാജ്യത്ത് വീണ്ടും ആക്രമണങ്ങളുണ്ടാവുന്നത്. ശിയാ പള്ളികള്‍ കേന്ദ്രീകരിച്ച് മുന്‍പും കാബൂളില്‍ സ്ഫോടനങ്ങളുണ്ടായിരുന്നു. രണ്ടു മാസം മുന്‍പുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 72 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ശിയാ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്.

  നിഷ്ക്രിയ ദയാവധം നിയമവിധേയമാക്കിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും; മറ്റു രാജ്യങ്ങളിലെ ദയാവധം എങ്ങനെ

  റോഹിംഗ്യന്‍ കൂട്ടക്കൊല: മ്യാന്‍മറിനെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നടത്തണമെന്ന് യുഎന്‍

  English summary
  At least seven people have been killed and seven others wounded after a suicide attack near a Shia mosque in the Afghan capital, Kabul, officials said

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more