അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ യുഎസ് ഡ്രോണ്‍ ആക്രമണം; പാക് താലിബാന്‍ നേതാവിന്റെ മകന്‍ ഉള്‍പ്പെടെ 20 മരണം

  • Posted By: Desk
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ തഹ്രീകെ പാകിസ്താന്‍ താലിബാന്‍ നേതാവ് മുല്ല ഫസ്‌ലുള്ളയുടെ മകനും മുതിര്‍ന്ന കമാന്റര്‍മാരുമുള്‍പ്പെടെ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. വടക്കു-കിഴക്കന്‍ അഫ്ഗാനിലെ കുനാര്‍ പ്രവിശ്യയില്‍ നടത്തിയ ആക്രമണത്തിലാണ് പാക് താലിബാന്‍ നേതാവിന്റെ മകന്‍ അബ്ദുല്ല, മുതിര്‍ന്ന കമാന്റര്‍ ഗുല്‍ മുഹമ്മദ്, തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്ന യാസീന്‍ എന്നിവരുള്‍പ്പെടെ ഇരുപത് പേര്‍ കൊല്ലപ്പെട്ടത്. മറ്റ് ആറ് താലിബാന്‍കാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ആക്രമണ വിവരം താലിബാനാണ് പുറത്തുവിട്ടത്.

മേഖലയില്‍ എങ്ങനെ ഇടപെടണമെന്ന് ഇറാനെ ആരും പഠിപ്പിക്കേണ്ട: ഖാംനയീ

പാകിസ്താന്‍ സൈന്യം തഹ്രീകെ താലിബാന്‍ പാകിസ്താനെതിരേ സൈനിക നടപടി ശക്തമാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശത്തേക്ക് ചേക്കേറിയത്. ഇവര്‍ക്കെതിരേ അമേരിക്കയോ അഫ്ഗാന്‍ ഭരണകൂടമോ നടപടിയെടുക്കുന്നില്ലെന്ന് പാകിസ്താന്‍ വിമര്‍ശനമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് വ്യോമാക്രമണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരിക്കുന്നത്.

mullah-fazlullah

പാകിസ്താന്റെ ശക്തമായ നടപടികളെ തുടര്‍ന്ന് പാക് താലിബാന്‍ ആക്രമണങ്ങള്‍ അടുത്തിടെയായി കുറഞ്ഞിട്ടുണ്ടെങ്കിലും സൈനികര്‍ക്കും സിവിലിയന്‍മാര്‍ക്കുമെതിരേ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തുന്നതില്‍ ഇപ്പോഴും കരുത്തരാണവര്‍. 2017ല്‍ പാക് താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരരുടെ ആക്രമണത്തില്‍ പാകിസ്താനില്‍ സൈനികരും സിവിലിയന്‍മാരുമടക്കം 748 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. താലിബാന്‍ ആക്രമണം ഏറ്റവും രൂക്ഷമായ 2012ല്‍ 3,739 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പാക് താലിബാനെതിരേ 2013 മുതല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളില്‍ ഇതിനകം നാലായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായും കണക്കാക്കപ്പെടുന്നു. അഫ്ഗാന്‍ താലിബാനും ഹഖാനി വിഭാഗത്തിനും പാകിസ്താന്‍ സുരക്ഷിത താവളം ഒരുക്കുന്നുവെന്നാരോപിച്ച് പാകിസ്താന്‍ ഭരണകൂടത്തിന് യുഎസ് നല്‍കിവന്നിരുന്ന 1.1 ബില്യന്‍ ഡോളറിന്റെ സഹായം ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയിരുന്നു.

എന്നാല്‍ ആരോപണം നിഷേധിച്ച പാകിസ്താന്‍, അമേരിക്കയുടെയും അഫ്ഗാന്‍ ഭരണകൂടത്തിന്റെയും പരാജയം മറച്ചുവയ്ക്കാന്‍ പാകിസ്താനെ ബലിയാടാക്കുകയാണെന്നാണ് പാകിസ്താന്റെ വാദം. ഇതിനു ശേഷം പാകിസ്താനുമായി അടുക്കുന്നതിനുള്ള ശ്രമങ്ങളാണ് അടുത്തിടെയായി യു.എസ്സിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇതിന്റെ ഭാഗമായാണ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ നടത്തിയ വ്യോമാക്രമണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കയുടെ ജെറുസലേം തീരുമാനത്തിനു കാരണം അറബ് രാജ്യങ്ങളുടെ നിസ്സംഗതയെന്ന് പലസ്തീന്‍

മേഖലയില്‍ എങ്ങനെ ഇടപെടണമെന്ന് ഇറാനെ ആരും പഠിപ്പിക്കേണ്ട: ഖാംനയീ

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
At least 20 members of the Pakistani Taliban, including the son of Tehreek-e-Taliban Pakistan (TTP) chief Mullah Fazlullah, have been killed in a US drone strike in the northeastern Afghan province of Kunar, according to a Taliban statement

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്