എസ്എംഎസിന് 25 വയസ്സ്: ആദ്യത്തെ എസ്എംഎസ് ക്രിസ്തുുമസ് ആശംസ!! ചരിത്രത്തിന് സാക്ഷിയായത് എന്‍ജിനീയര്‍!

  • Written By:
Subscribe to Oneindia Malayalam

സ്മാര്‍ട്ട് ഫോണുകളുടെ വരവും സാങ്കേതിക വിദ്യയിലെ വളര്‍ച്ചയുമാണ് എംഎസ്എംസുകളെ പിന്തള്ളി ഇന്‍സ്റ്റന്‍റ് മെസേജിംഗ് സര്‍വ്വീസുകളുടേയും സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളുടേയും കടന്നുവരവിന് വഴിയൊരുക്കിയത്. എസ്എംഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഷോര്‍ട്ട് മെസേജ് സര്‍വീസ് 25ാം വയസ്സില്‍ എത്തിനില്‍ക്കുകയാണ്. 1990 കളിലും 2000 കളിലും ജനങ്ങളുടെ തുടിപ്പ് തന്നെയായിരുന്നു 160 അക്കങ്ങളുള്ള എസ്എംഎസുകള്‍.

രാശി ചിത്രം പാമ്പെങ്കില്‍ ജീവിതത്തില്‍ അപ്രതീക്ഷിത വഴിത്തിരിവുകള്‍: 2018 നിങ്ങള്‍ക്ക് എങ്ങനെ, ചൈനീസ് ജ്യോതിഷം പറയുന്നു..

ജന്മനക്ഷത്രമറിഞ്ഞാല്‍ പെണ്‍കുട്ടികളുടെ സ്വഭാവമറിയാം: അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അഹങ്കാരി!

1992 ഡിസംബര്‍ രണ്ടിന് 22 കാരനായ എന്‍ജിനീയറാണ് ആദ്യത്തെ എസ്എംഎസ് അയച്ചത്. നെയില്‍ പാപ് വര്‍ത്താണ് കമ്പ്യൂട്ടറില്‍ നിന്ന് ആദ്യത്തെ മെസേജ് അയച്ചത്. അക്കാലത്തെ വോഡഫോണ്‍ ഡയറക്ടറായിരുന്ന റിച്ചാര്‍ഡ് ജാര്‍വിസിന് മെറി ക്രിസ്തുമസ് എന്ന സന്ദേശമാണ് എസ്എംഎസുകളെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയത്.

sms

1993ല്‍ നോക്കിയ പുറത്തിറക്കിയ ഫോണിലാണ് 160 വാക്കുകളുള്ള എസ്എംഎസ് സേവനങ്ങള്‍ ആദ്യം ഉള്‍പ്പെടുത്തിയത്. പിന്നീട് മറ്റ് ടെലികോം കമ്പനികളെല്ലാം എസ്എംഎസുകളെ തങ്ങളെ സര്‍വീസിന്‍റെ ഭാഗമാക്കി മാറ്റുകയും ചെയ്തുു. ആദ്യത്തെ ഇമോജി പിറവിയെടുക്കുന്നത് ജപ്പാനിലാണ്. എസ്എംഎസ് പില്‍ക്കാലത്ത് ജന മനസ്സുകളിലെ തുടിപ്പും സ്പന്ദനവുമായി മാറിയെങ്കിലും വാട്സ്ആപ്പ് പോലുള്ള മെസേജിംഗ് സര്‍വ്വീസുകളാണ് എസ്എംഎസുകള്‍ക്ക് തിരിച്ചടി നല്‍കിയത്. എസ്എംഎസിലെ ക്യാരക്ടര്‍ പരിധി ഉയര്‍ത്തിയതോടെ എസ്എംഎസുകള്‍ ആശയവിനിമയത്തിന് ഉപയോഗിക്കാവുന്ന നാഴികക്കല്ലായിമ മാറുകയും ചെയ്തിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Today marks the 25th anniversary of the first text message being sent, the communication form that dominated how people across the world remained in touch for roughly two decades. The 160-character messages became the staple for people in the 1990s and 2000s, till instant messaging apps like WhatsApp took over with the advent of smartphones.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്